Traduzione dei Significati del Sacro Corano - Traduzione in malayalam dell'Esegesi Abbreviata del Nobile Corano * - Indice Traduzioni


Traduzione dei significati Versetto: (173) Sura: Al-A‘râf
اَوْ تَقُوْلُوْۤا اِنَّمَاۤ اَشْرَكَ اٰبَآؤُنَا مِنْ قَبْلُ وَكُنَّا ذُرِّیَّةً مِّنْ بَعْدِهِمْ ۚ— اَفَتُهْلِكُنَا بِمَا فَعَلَ الْمُبْطِلُوْنَ ۟
അതല്ലെങ്കിൽ നിങ്ങളുടെ പിതാക്കളാണ് അല്ലാഹുവിൻ്റെ കരാർ ലംഘിക്കുകയും അവനിൽ പങ്കുചേർക്കുകയും ചെയ്തതെന്നും, അവരെ എന്തൊന്നിൽ നിങ്ങൾ കണ്ടെത്തിയോ, അത് പിൻപറ്റുക മാത്രമാണ് നിങ്ങൾ ചെയ്തതെന്നും നിങ്ങൾ ന്യായം പറയാതിരിക്കാൻ. 'ഞങ്ങളുടെ രക്ഷിതാവേ! അല്ലാഹുവിൽ പങ്കുചേർത്തു കൊണ്ട് സ്വന്തം പ്രവർത്തനങ്ങൾ നിഷ്ഫലമാക്കിയ ഞങ്ങളുടെ പിതാക്കൾ പ്രവർത്തിച്ചതിൻ്റെ പേരിൽ നീ ഞങ്ങളെ ശിക്ഷിക്കുകയാണോ? ഞങ്ങൾ യാതൊരു തെറ്റും ചെയ്തിട്ടില്ല; കാരണം ഞങ്ങൾക്ക് അറിവില്ലായിരുന്നു. ഞങ്ങളുടെ പിതാക്കളെ പിൻപറ്റുക മാത്രമാണ് ഞങ്ങൾ ചെയ്തത്' എന്ന് നിങ്ങൾ പറയാതിരിക്കുന്നതിനുമാണ് ഇത്.
Esegesi in lingua araba:
Alcuni insegnamenti da trarre da questi versi sono:
• المقصود من إنزال الكتب السماوية العمل بمقتضاها لا تلاوتها باللسان وترتيلها فقط، فإن ذلك نَبْذ لها.
• അല്ലാഹു വേദഗ്രന്ഥങ്ങൾ അവതരിപ്പിച്ചതിൻ്റെ പിന്നിലുള്ള ഉദ്ദേശം അവ അനുസരിച്ച് പ്രവർത്തിക്കുക എന്നതാണ്. അല്ലാതെ കേവലം നാവ് കൊണ്ട് അവ പാരായണം ചെയ്യുകയും, ഓതി തീർക്കുകയും ചെയ്യുക എന്നതല്ല. അത് യഥാർത്ഥത്തിൽ വേദഗ്രന്ഥങ്ങളെ ഉപേക്ഷിക്കലാണ്.

• أن الله خلق في الإنسان من وقت تكوينه إدراك أدلة الوحدانية، فإذا كانت فطرته سليمة، ولم يدخل عليها ما يفسدها أدرك هذه الأدلة، وعمل بمقتضاها.
• മനുഷ്യനെ സൃഷ്ടിച്ചപ്പോൾ തന്നെ അല്ലാഹു അവൻ്റെ ഏകത്വത്തിൻ്റെ തെളിവുകൾ തിരിച്ചറിയാനുള്ള ശേഷിയും മനുഷ്യനിൽ നിശ്ചയിച്ചിട്ടുണ്ട്. ഒരാളിലെ സൃഷ്ടിപ്രകൃതി ശുദ്ധമായി തന്നെ നിലകൊള്ളുകയും, അതിനെ അപകടത്തിലാക്കുന്ന എന്തെങ്കിലും അതിൽ പ്രവേശിക്കുകയും ചെയ്തിട്ടില്ലെങ്കിൽ ആ തെളിവുകൾ തിരിച്ചറിയാനും, അത് പ്രാവർത്തികമാക്കാനും അവന് സാധിക്കും.

• في الآيات عبرة للموفَّقين للعمل بآيات القرآن؛ ليعلموا فضل الله عليهم في توفيقهم للعمل بها؛ لتزكو نفوسهم.
• ഖുർആനിലെ ആയത്തുകൾ അനുസരിച്ചുപ്രവർത്തിക്കാൻ സൗഭാഗ്യം ലഭിച്ചവർക്ക് ഈ ആയത്തുകളിൽ ഗുണപാഠമുണ്ട്. സൽകർമ്മങ്ങൾ പ്രവർത്തിക്കാൻ സൗകര്യം ചെയ്തു നൽകുകയും, അവരുടെ മനസ്സുകൾ ശുദ്ധീകരിക്കുകയും ചെയ്തതിലൂടെ അല്ലാഹു അവരോട് ചെയ്ത ഔദാര്യം അതിൽ നിന്ന് അവർക്ക് ബോധ്യപ്പെടുകയും അങ്ങനെ അവരുടെ മനസ് ശുദ്ധമാവുകയും ചെയ്യുന്നതാണ്.

• في الآيات تلقين للمسلمين للتوجه إلى الله تعالى بطلب الهداية منه والعصمة من مزالق الضلال.
• സന്മാർഗത്തിലേക്ക് എത്തിപ്പെടാനും, വഴികേടിലേക്ക് കാൽതെന്നി പോകുന്നതിൽ നിന്ന് രക്ഷപ്പെടാനും അല്ലാഹുവിനോട് ചോദിക്കണമെന്ന ഓർമ്മപ്പെടുത്തൽ ഈ ആയത്തുകൾ മുസ്ലിംകൾക്ക് പകർന്നു നൽകുന്നു.

 
Traduzione dei significati Versetto: (173) Sura: Al-A‘râf
Indice delle Sure Numero di pagina
 
Traduzione dei Significati del Sacro Corano - Traduzione in malayalam dell'Esegesi Abbreviata del Nobile Corano - Indice Traduzioni

Traduzione in malayalam dell'Esegesi Abbreviata del Nobile Corano, edita da Tafseer Center for Quranic Studies

Chiudi