Traduzione dei Significati del Sacro Corano - Traduzione in malayalam dell'Esegesi Abbreviata del Nobile Corano * - Indice Traduzioni


Traduzione dei significati Versetto: (31) Sura: Al-A‘râf
یٰبَنِیْۤ اٰدَمَ خُذُوْا زِیْنَتَكُمْ عِنْدَ كُلِّ مَسْجِدٍ وَّكُلُوْا وَاشْرَبُوْا وَلَا تُسْرِفُوْا ؕۚ— اِنَّهٗ لَا یُحِبُّ الْمُسْرِفِیْنَ ۟۠
ആദമിൻ്റെ സന്തതികളേ! നിങ്ങളുടെ നിസ്കാര വേളയിലും കഅ്ബ ത്വവാഫ് ചെയ്യുന്ന വേളയിലും ഗോപ്യസ്ഥാനങ്ങൾ മറക്കുന്നതും, അണിഞ്ഞൊരുങ്ങാൻ ശുദ്ധിയും വൃത്തിയുള്ളതുമായ വസ്ത്രങ്ങൾ നിങ്ങൾ ധരിക്കുക. അല്ലാഹു അനുവദിച്ചു തന്ന പരിശുദ്ധ വിഭവങ്ങളിൽ നിന്ന് നിങ്ങൾ ഉദ്ദേശിക്കുന്നവ ഭക്ഷിക്കുകയും കുടിക്കുകയും ചെയ്തു കൊള്ളുക. എന്നാൽ അതിൽ നിങ്ങൾ അതിരുവിട്ടു പോകരുത്. അനുവദനീയമായത് വിട്ട് നിഷിദ്ധമായവ ഭക്ഷിക്കുകയുമരുത്. തീർച്ചയായും അല്ലാഹു അതിർവരമ്പുകൾ ലംഘിക്കുന്നവരെ ഇഷ്ടപ്പെടുന്നില്ല.
Esegesi in lingua araba:
Alcuni insegnamenti da trarre da questi versi sono:
• المؤمن مأمور بتعظيم شعائر الله من خلال ستر العورة والتجمل في أثناء صلاته وخاصة عند التوجه للمسجد.
• അല്ലാഹുവിൻ്റെ ദീനിൻ്റെ അടയാളങ്ങളെ ബഹുമാനിക്കുക എന്നത് മുസ്ലിംകളോട് കൽപ്പിക്കപ്പെട്ട കാര്യമാണ്. തൻ്റെ നിസ്കാരവേളയിൽ -പ്രത്യേകിച്ച് മസ്ജിദിലേക്ക് പുറപ്പെടുമ്പോൾ- ഗോപ്യസ്ഥാനങ്ങൾ മറക്കുകയും, ഭംഗിയുള്ള വസ്ത്രം ധരിക്കുകയും വേണം.

• من فسر القرآن بغير علم أو أفتى بغير علم أو حكم بغير علم فقد قال على الله بغير علم وهذا من أعظم المحرمات.
• ആരെങ്കിലും ഖുർആൻ അറിവില്ലാതെ വ്യാഖ്യാനിക്കുകയോ, അറിവില്ലാതെ മതവിധി പുറപ്പെടുവിപ്പിക്കുകയോ, വിധി പ്രഖ്യാപിക്കുകയോ ചെയ്താൽ അവൻ അല്ലാഹുവിൻ്റെ മേൽ അറിവില്ലാതെ സംസാരിച്ചിരിക്കുന്നു. ഇത് നിഷിദ്ധമാക്കപ്പെട്ട കാര്യങ്ങളിൽ വളരെ ഗുരുതരമായ കാര്യമാകുന്നു.

• في الآيات دليل على أن المؤمنين يوم القيامة لا يخافون ولا يحزنون، ولا يلحقهم رعب ولا فزع، وإذا لحقهم فمآلهم الأمن.
• അല്ലാഹുവിൽ വിശ്വസിച്ചവർ പരലോകത്ത് ഭയപ്പെടുകയോ നിരാശരാവുകയോ ചെയ്യേണ്ടതില്ലെന്ന് ഈ ആയത്തുകൾ ബോധ്യപ്പെടുത്തുന്നു. അവരെ ഭീതിയോ ആശങ്കയോ ബാധിക്കുകയില്ല. പരലോകത്ത് എത്തിക്കഴിഞ്ഞാൽ അവർ നിർഭയത്വത്തിലേക്കാണ് എത്തിച്ചേരുന്നത്.

• أظلم الناس من عطَّل مراد الله تعالى من جهتين: جهة إبطال ما يدل على مراده، وجهة إيهام الناس بأن الله أراد منهم ما لا يريده الله.
• അല്ലാഹു ഉദ്ദേശിച്ച കാര്യം ഇല്ലാതാക്കാൻ ശ്രമിക്കുന്നവരാണ് ജനങ്ങളിൽ ഏറ്റവും വലിയ അക്രമികൾ. അല്ലാഹുവിൻ്റെ വാക്കുകളുടെ ഉദ്ദേശത്തെ രണ്ട് രൂപത്തിലൂടെ നിഷേധിക്കുന്നവരുണ്ട്. ഒന്ന്: അല്ലാഹുവിൻ്റെ ഉദ്ദേശം അറിയിക്കുന്ന അവൻ്റെ വാക്കുകളെ നിഷേധിക്കുക. രണ്ട്: അല്ലാഹു ഉദ്ദേശിക്കാത്ത കാര്യം ജനങ്ങൾ ചെയ്യണമെന്ന് അവൻ ഉദ്ദേശിച്ചിട്ടുണ്ടെന്ന് അവരെ തെറ്റിദ്ധരിപ്പിക്കുക. ഈ രണ്ട് രീതി സ്വീകരിക്കുന്നവരും ജനങ്ങളിൽ ഏറ്റവും അതിക്രമികൾ തന്നെ.

 
Traduzione dei significati Versetto: (31) Sura: Al-A‘râf
Indice delle Sure Numero di pagina
 
Traduzione dei Significati del Sacro Corano - Traduzione in malayalam dell'Esegesi Abbreviata del Nobile Corano - Indice Traduzioni

Traduzione in malayalam dell'Esegesi Abbreviata del Nobile Corano, edita da Tafseer Center for Quranic Studies

Chiudi