ការបកប្រែអត្ថន័យគួរអាន - ការបកប្រែជាភាសាម៉ាឡាយាលលើការអធិប្បាយសង្ខេបអំពីគម្ពីគួរអាន

external-link copy
45 : 39

وَاِذَا ذُكِرَ اللّٰهُ وَحْدَهُ اشْمَاَزَّتْ قُلُوْبُ الَّذِیْنَ لَا یُؤْمِنُوْنَ بِالْاٰخِرَةِ ۚ— وَاِذَا ذُكِرَ الَّذِیْنَ مِنْ دُوْنِهٖۤ اِذَا هُمْ یَسْتَبْشِرُوْنَ ۟

അല്ലാഹുവിനെ പറ്റി മാത്രം പറയപ്പെട്ടാൽ പരലോകത്തിലും അവിടെയുള്ള പുനരുത്ഥാനത്തിലും വിചാരണയിലും പ്രതിഫലത്തിലും വിശ്വസിക്കാത്ത ബഹുദൈവാരാധകരുടെ ഹൃദയങ്ങൾ വെറുപ്പോടെ അകന്നു പോകും. എന്നാൽ അവർ അല്ലാഹുവിന് പുറമെ ആരാധിക്കുന്ന വിഗ്രഹങ്ങളെ കുറിച്ച് പറയപ്പെട്ടാലാകട്ടെ, അവർ സന്തോഷഭരിതരും ആഹ്ളാദചിത്തരുമായി മാറും. info
التفاسير:
ក្នុង​ចំណោម​អត្ថប្រយោជន៍​នៃអាយ៉ាត់ទាំងនេះក្នុងទំព័រនេះ:
• النوم والاستيقاظ درسان يوميان للتعريف بالموت والبعث.
• ഉറക്കവും ഉണർച്ചയും ഓരോ ദിവസവും മരണത്തെയും പുനരുത്ഥാനത്തെയും ഓർമ്മപ്പെടുത്തുന്ന രണ്ടു പാഠങ്ങളാണ്. info

• إذا ذُكِر الله وحده عند الكفار أصابهم ضيق وهمّ؛ لأنهم يتذكرون ما أمر به وما نهى عنه وهم معرضون عن هذا كله.
• (അല്ലാഹുവിനെ) നിഷേധിക്കുന്നവരുടെ അടുക്കൽ അല്ലാഹുവിനെ കുറിച്ച് മാത്രം പറയപ്പെട്ടാൽ അവർക്ക് ഇടുക്കവും പ്രയാസവുമുണ്ടാകും. കാരണം, അല്ലാഹു അവരോട് കൽപ്പിച്ചതും വിലക്കിയതുമായ കാര്യങ്ങൾ അതവരെ ഓർമ്മപ്പെടുത്തും; അവരാകട്ടെ അതിൽ നിന്നെല്ലാം തിരിഞ്ഞു കളഞ്ഞവരുമാണ്. info

• يتمنى الكافر يوم القيامة افتداء نفسه بكل ما يملك مع بخله به في الدنيا، ولن يُقْبل منه.
പരലോകത്ത് (അല്ലാഹുവിനെ) നിഷേധിച്ചവർ തങ്ങളുടെ കയ്യിലുള്ളതെല്ലാം പ്രായശ്ചിത്തമായി നൽകാൻ കൊതിക്കും; ഇഹലോകത്തായിരിക്കെ (സമ്പാദ്യം ചെലവഴിക്കുന്നതിൽ) വളരെ പിശുക്കുള്ളവനായിരുന്നു അവൻ. എന്നാൽ അതൊന്നും അവനിൽ നിന്ന് സ്വീകരിക്കപ്പെടുകയില്ല. info