Check out the new design

വിശുദ്ധ ഖുർആൻ പരിഭാഷ - വിശുദ്ധ ഖുർആൻ വ്യാഖ്യാന സംഗ്രഹത്തിന്റെ മലയാള പരിഭാഷ * - വിവർത്തനങ്ങളുടെ സൂചിക


പരിഭാഷ ആയത്ത്: (28) അദ്ധ്യായം: ഹൂദ്
قَالَ یٰقَوْمِ اَرَءَیْتُمْ اِنْ كُنْتُ عَلٰی بَیِّنَةٍ مِّنْ رَّبِّیْ وَاٰتٰىنِیْ رَحْمَةً مِّنْ عِنْدِهٖ فَعُمِّیَتْ عَلَیْكُمْ ؕ— اَنُلْزِمُكُمُوْهَا وَاَنْتُمْ لَهَا كٰرِهُوْنَ ۟
നൂഹ് (അ) അവരോട് പറഞ്ഞു: എൻ്റെ ജനങ്ങളേ, ഞാൻ എൻ്റെ രക്ഷിതാവിങ്കൽ നിന്ന് എൻ്റെ സത്യസന്ധതക്ക് സാക്ഷിയാകുന്ന തരത്തിലും, നിങ്ങൾ എന്നെ സത്യപ്പെടുത്താൻ നിർബന്ധിതരാവുന്ന രൂപത്തിലുമുള്ള തെളിവിനെ അവലംബിക്കുന്നവനായിരിക്കുകയും, അവൻ്റെ അടുക്കൽ നിന്നുള്ള പ്രവാചകത്വമാവുന്ന കാരുണ്യം അവൻ എനിക്ക് തന്നിരിക്കുകയും, എന്നിട്ട് നിങ്ങളുടെ അജ്ഞത കാരണം അന്ധത വരുത്തപ്പെടുകയുമാണ് ഉണ്ടായിട്ടുള്ളതെങ്കിൽ ഞാൻ എന്ത് ചെയ്യുമെന്ന് നിങ്ങൾ എന്നോട് പറഞ്ഞുതരൂ ? അതിൽ വിശ്വസിക്കാനും ഹൃദയത്തിൽ പ്രവേശിപ്പിക്കാനും നിങ്ങളുടെ മേൽ നാം അതിന് നിർബന്ധം ചെലുത്തുകയോ? അതിന് സാധ്യമല്ല തന്നെ. വിശ്വാസത്തിന് അനുഗ്രഹിക്കുന്നവൻ അല്ലാഹുവത്രെ.
അറബി ഖുർആൻ വിവരണങ്ങൾ:
ഈ പേജിലെ ആയത്തുകളിൽ നിന്നുള്ള പാഠങ്ങൾ:
• الكافر لا ينتفع بسمعه وبصره انتفاعًا يقود للإيمان، فهما كالمُنْتَفِيَين عنه بخلاف المؤمن.
• ഒരു കാഫിർ, വിശ്വാസത്തിലേക്ക് നയിക്കപ്പെടുന്ന രൂപത്തിൽ തന്റെ കേൾവിയെയോ കാഴ്ചയെയോ ഉപകാരപ്പെടുത്താത്തവനാകുന്നു. അത് രണ്ടും അവന് ഇല്ലാത്തത് പോലെയാകുന്നു. എന്നാൽ, മുഅ്മിനിന്റെ അവസ്ഥ അതിന് വിരുദ്ധമാകുന്നു.

• سُنَّة الله في أتباع الرسل أنهم الفقراء والضعفاء لخلوِّهم من الكِبْر، وخُصُومهم الأشراف والرؤساء.
• പ്രവാചകന്മാരെ പിന്തുടരുന്നവർ ദുർബലരും ദരിദ്രരുമാണെന്നത് അല്ലാഹുവിൻറെ ചര്യയത്രെ - അവരിൽ അഹങ്കാരമില്ലാത്തത് കാരണമാകുന്നു അത് - അവരെ എതിർക്കുന്നവർ പ്രമാണിമാരും നേതാക്കന്മാരുമാകുന്നു.

• تكبُّر الأشراف والرؤساء واحتقارهم لمن دونهم في غالب الأحيان.
• പ്രമാണിമാരും നേതാക്കന്മാരും അധികവും അഹങ്കാരികളും താഴെയുള്ളവരെ നിന്ദിക്കുന്നവരുമാകുന്നു.

 
പരിഭാഷ ആയത്ത്: (28) അദ്ധ്യായം: ഹൂദ്
സൂറത്തുകളുടെ സൂചിക പേജ് നമ്പർ
 
വിശുദ്ധ ഖുർആൻ പരിഭാഷ - വിശുദ്ധ ഖുർആൻ വ്യാഖ്യാന സംഗ്രഹത്തിന്റെ മലയാള പരിഭാഷ - വിവർത്തനങ്ങളുടെ സൂചിക

മർകസ് തഫ്സീർ പുറത്തിറക്കിയത്.

അടക്കുക