വിശുദ്ധ ഖുർആൻ പരിഭാഷ - الترجمة المليبارية للمختصر في تفسير القرآن الكريم * - വിവർത്തനങ്ങളുടെ സൂചിക


പരിഭാഷ ആയത്ത്: (45) അദ്ധ്യായം: സൂറത്ത് ഹൂദ്
وَنَادٰی نُوْحٌ رَّبَّهٗ فَقَالَ رَبِّ اِنَّ ابْنِیْ مِنْ اَهْلِیْ وَاِنَّ وَعْدَكَ الْحَقُّ وَاَنْتَ اَحْكَمُ الْحٰكِمِیْنَ ۟
നൂഹ് തൻ്റെ രക്ഷിതാവിനോട് സഹായം ചോദിച്ചുകൊണ്ട് പറഞ്ഞു: എൻ്റെ രക്ഷിതാവേ, രക്ഷപ്പെടുത്താമെന്ന് നീ വാഗ്ദാനം ചെയ്ത എൻ്റെ കുടുംബാംഗങ്ങളിൽ പെട്ടവൻ തന്നെയാണല്ലോ എൻ്റെ മകൻ. തീർച്ചയായും നിൻ്റെ വാഗ്ദാനം ലംഘിക്കപ്പെടാത്ത സത്യമാണുതാനും. വിധികർത്താക്കളിൽ വെച്ച് ഏറ്റവും നീതിമാനും ജ്ഞാനിയുമായ വിധികർത്താവുമാണ് നീ.
അറബി ഖുർആൻ വിവരണങ്ങൾ:
ഈ പേജിലെ ആയത്തുകളിൽ നിന്നുള്ള പാഠങ്ങൾ:
• بيان عادة المشركين في الاستهزاء والسخرية بالأنبياء وأتباعهم.
• നബിമാരെയും അവരെ പിൻപറ്റിയവരെയും പരിഹസിക്കുകയും കളിയാക്കുകയും ചെയ്യുകയെന്ന മുശ്രിക്കുകളുടെ സ്വഭാവം വ്യക്തമാക്കുന്നു.

• بيان سُنَّة الله في الناس وهي أن أكثرهم لا يؤمنون.
• ജനങ്ങളിൽ അധികപേരും സത്യവിശ്വാസം സ്വീകരിക്കുകയില്ല എന്നതാകുന്നു അവരുടെ കാര്യത്തിലുള്ള അല്ലാഹുവിൻറെ നടപടിക്രമം.

• لا ملجأ من الله إلا إليه، ولا عاصم من أمره إلا هو سبحانه.
• അല്ലാഹുവിൽ നിന്ന് രക്ഷപ്പെടാൻ അല്ലാഹുവിങ്കലേക്കല്ലാതെ അഭയമില്ല. അവൻറെ ശിക്ഷയിൽ നിന്ന് രക്ഷപ്പെടുത്താൻ അവനല്ലാതെ മറ്റാരുമില്ല.

 
പരിഭാഷ ആയത്ത്: (45) അദ്ധ്യായം: സൂറത്ത് ഹൂദ്
സൂറത്തുകളുടെ സൂചിക പേജ് നമ്പർ
 
വിശുദ്ധ ഖുർആൻ പരിഭാഷ - الترجمة المليبارية للمختصر في تفسير القرآن الكريم - വിവർത്തനങ്ങളുടെ സൂചിക

الترجمة المليبارية للمختصر في تفسير القرآن الكريم، صادر عن مركز تفسير للدراسات القرآنية.

അടക്കുക