Check out the new design

വിശുദ്ധ ഖുർആൻ പരിഭാഷ - വിശുദ്ധ ഖുർആൻ വ്യാഖ്യാന സംഗ്രഹത്തിന്റെ മലയാള പരിഭാഷ * - വിവർത്തനങ്ങളുടെ സൂചിക


പരിഭാഷ ആയത്ത്: (40) അദ്ധ്യായം: റഅ്ദ്
وَاِنْ مَّا نُرِیَنَّكَ بَعْضَ الَّذِیْ نَعِدُهُمْ اَوْ نَتَوَفَّیَنَّكَ فَاِنَّمَا عَلَیْكَ الْبَلٰغُ وَعَلَیْنَا الْحِسَابُ ۟
നാം അവർക്ക് മുന്നറിയിപ്പ് നല്കുന്ന ശിക്ഷാനടപടികളിൽ ചിലത് നിനക്ക് നാം കാണിച്ചുതരികയോ, അല്ലെങ്കിൽ ആ ശിക്ഷാ നടപടികൾ താങ്കൾക്ക് കാണിച്ചുതരുന്നതിന് മുമ്പ് താങ്കളുടെ ജീവിതം നാം അവസാനിപ്പിക്കുകയോ ചെയ്യുന്ന പക്ഷം (ഇത് രണ്ടിൽ ഏതാണ് സംഭവിക്കുന്നതെങ്കിലും) അതെല്ലാം നമ്മുടെ തീരുമാനപ്രകാരമാകുന്നു. താങ്കളുടെ മേൽ ഏൽപ്പിക്കപ്പെട്ടിരിക്കുന്നത് ഇസ്ലാമിൻ്റെ സന്ദേശം എത്തിച്ചു നൽകുക എന്നത് മാത്രമാണ്. അവരുടെ കണക്കു നോക്കുകയോ ശിക്ഷിക്കുകയോ ചെയ്യേണ്ട ബാധ്യത നിനക്കില്ല. അത് നമ്മുടെ മേലുള്ള ബാധ്യതയാകുന്നു.
അറബി ഖുർആൻ വിവരണങ്ങൾ:
ഈ പേജിലെ ആയത്തുകളിൽ നിന്നുള്ള പാഠങ്ങൾ:
• الترغيب في الجنة ببيان صفتها، من جريان الأنهار وديمومة الرزق والظل.
• സ്വർഗത്തിൻ്റെ വിശേഷണങ്ങളും, അവിടെയുള്ള ഒഴുകുന്ന നദികളും, എന്നെന്നും നിലനിൽക്കുന്ന ഉപജീവനവും, നീണ്ടതണലുമെല്ലാം വിവരിക്കുന്ന ആയത്തുകൾ സ്വർഗത്തിനോട് ആഗ്രഹം ജനിപ്പിക്കുന്നു.

• خطورة اتباع الهوى بعد ورود العلم وأنه من أسباب عذاب الله.
• വിജ്ഞാനം ലഭിച്ചതിന് ശേഷവും ഇച്ഛകളെ പിൻപറ്റുന്നതിൻ്റെ അപകടം; അത് അല്ലാഹുവിൻ്റെ ശിക്ഷക്ക് കാരണമാകും.

• بيان أن الرسل بشر، لهم أزواج وذريات، وأن نبينا صلى الله عليه وسلم ليس بدعًا بينهم، فقد كان مماثلًا لهم في ذلك.
• പ്രവാചകന്മാർ മനുഷ്യരാണ് എന്ന് വിശദമാക്കുന്നു. അവർക്ക് ഭാര്യമാരും കുട്ടികളും ഉണ്ടായിരുന്നു. മുഹമ്മദ് നബി അവരിൽ ആദ്യത്തെയാളല്ല. ആ കാര്യങ്ങളിലെല്ലാം അവിടുന്നും അവരെപ്പോലെയായിരുന്നു.

 
പരിഭാഷ ആയത്ത്: (40) അദ്ധ്യായം: റഅ്ദ്
സൂറത്തുകളുടെ സൂചിക പേജ് നമ്പർ
 
വിശുദ്ധ ഖുർആൻ പരിഭാഷ - വിശുദ്ധ ഖുർആൻ വ്യാഖ്യാന സംഗ്രഹത്തിന്റെ മലയാള പരിഭാഷ - വിവർത്തനങ്ങളുടെ സൂചിക

മർകസ് തഫ്സീർ പുറത്തിറക്കിയത്.

അടക്കുക