Check out the new design

വിശുദ്ധ ഖുർആൻ പരിഭാഷ - വിശുദ്ധ ഖുർആൻ വ്യാഖ്യാന സംഗ്രഹത്തിന്റെ മലയാള പരിഭാഷ * - വിവർത്തനങ്ങളുടെ സൂചിക


പരിഭാഷ ആയത്ത്: (100) അദ്ധ്യായം: ഇസ്റാഅ്
قُلْ لَّوْ اَنْتُمْ تَمْلِكُوْنَ خَزَآىِٕنَ رَحْمَةِ رَبِّیْۤ اِذًا لَّاَمْسَكْتُمْ خَشْیَةَ الْاِنْفَاقِ ؕ— وَكَانَ الْاِنْسَانُ قَتُوْرًا ۟۠
അല്ലാഹുവിൻ്റെ റസൂലേ! ഈ ബഹുദൈവാരാധകരോട് പറയുക: ഒരിക്കലും തീർന്നു പോവുകയോ അവസാനിക്കുകയോ ചെയ്യാത്ത എൻ്റെ രക്ഷിതാവിൻ്റെ കാരുണ്യത്തിൻ്റെ ഖജനാവുകൾ നിങ്ങൾ അധീനപ്പെടുത്തിയിരുന്നെങ്കിൽ അത് തീർന്നു പോവുകയും അങ്ങനെ ദരിദ്രരായി തീരുകയും ചെയ്യുമോ എന്ന ഭയം കാരണത്താൽ അതിൽ നിന്ന് ചെലവഴിക്കാൻ നിങ്ങൾ വിസമ്മതിക്കുമായിരുന്നു. മനുഷ്യൻ്റെ പ്രകൃതിയിൽ പെട്ടതാണ് അവൻ കടുത്ത പിശുക്കനാണെന്നത്; അല്ലാഹുവിൽ വിശ്വസിക്കുന്നവനാണെങ്കിൽ ഒഴികെ. അവൻ അല്ലാഹുവിൻ്റെ പ്രതിഫലം പ്രതീക്ഷിച്ചു കൊണ്ട് ദാനം ചെയ്യുന്നതാണ്.
അറബി ഖുർആൻ വിവരണങ്ങൾ:
ഈ പേജിലെ ആയത്തുകളിൽ നിന്നുള്ള പാഠങ്ങൾ:
• الله تعالى هو المنفرد بالهداية والإضلال، فمن يهده فهو المهتدي على الحقيقة، ومن يضلله ويخذله فلا هادي له.
• അല്ലാഹു മാത്രമാണ് സന്മാർഗത്തിലാക്കുന്നതും വഴികേടിലാക്കുന്നതും. ആരെയെങ്കിലും അവൻ സന്മാർഗത്തിലാക്കിയാൽ അയാളാണ് യഥാർത്ഥത്തിൽ സന്മാർഗം ലഭിച്ചവൻ. ആരെയെങ്കിലും അല്ലാഹു വഴികേടിലാക്കുകയും, കൈവെടിയുകയും ചെയ്താൽ അവനെ സന്മാർഗത്തിലാക്കാൻ ആരുമില്ല.

• مأوى الكفار ومستقرهم ومقامهم جهنم، كلما سكنت نارها زادها الله نارًا تلتهب.
• അല്ലാഹുവിനെ നിഷേധിച്ചവരുടെ സങ്കേതവും താമസസ്ഥലവും നരകമാണ്. അതിൻ്റെ അഗ്നിനാളങ്ങൾ കെട്ടടങ്ങുമ്പോഴെല്ലാം അല്ലാഹു അതിനെ ആളിക്കത്തിച്ചു കൊണ്ടിരിക്കും.

• وجوب الاعتصام بالله عند تهديد الطغاة والمُسْتَبدين.
• സ്വേഛാധിപതികളും അടിച്ചമർത്തുന്നവരുമായ ഭരണാധികാരികളുടെ ഭീഷണികൾക്ക് മുൻപിൽ അല്ലാഹുവിനെ ഭരമേൽപ്പിക്കുക എന്നത് നിർബന്ധമാണ്.

• الطغاة والمُسْتَبدون يلجؤون إلى استخدام السلطة والقوة عندما يواجهون أهل الحق؛ لأنهم لا يستطيعون مواجهتهم بالحجة والبيان.
• സ്വേഛാധിപതികളും അടിച്ചമർത്തുന്നവരുമായ ഭരണാധികാരികൾ സത്യത്തിൻ്റെ വക്താക്കളെ നേരിടാൻ അധികാരത്തിൻ്റെയും ശക്തിയുടെയും മാർഗങ്ങളിലേക്ക് തിരിയും. കാരണം (സത്യത്തിൻ്റെ വക്താക്കളെ) തെളിവും പ്രമാണവും കൊണ്ട് നേരിടാൻ അവർക്ക് കഴിയില്ല.

 
പരിഭാഷ ആയത്ത്: (100) അദ്ധ്യായം: ഇസ്റാഅ്
സൂറത്തുകളുടെ സൂചിക പേജ് നമ്പർ
 
വിശുദ്ധ ഖുർആൻ പരിഭാഷ - വിശുദ്ധ ഖുർആൻ വ്യാഖ്യാന സംഗ്രഹത്തിന്റെ മലയാള പരിഭാഷ - വിവർത്തനങ്ങളുടെ സൂചിക

മർകസ് തഫ്സീർ പുറത്തിറക്കിയത്.

അടക്കുക