വിശുദ്ധ ഖുർആൻ പരിഭാഷ - الترجمة المليبارية للمختصر في تفسير القرآن الكريم * - വിവർത്തനങ്ങളുടെ സൂചിക


പരിഭാഷ ആയത്ത്: (133) അദ്ധ്യായം: സൂറത്തുൽ ബഖറഃ
اَمْ كُنْتُمْ شُهَدَآءَ اِذْ حَضَرَ یَعْقُوْبَ الْمَوْتُ ۙ— اِذْ قَالَ لِبَنِیْهِ مَا تَعْبُدُوْنَ مِنْ بَعْدِیْ ؕ— قَالُوْا نَعْبُدُ اِلٰهَكَ وَاِلٰهَ اٰبَآىِٕكَ اِبْرٰهٖمَ وَاِسْمٰعِیْلَ وَاِسْحٰقَ اِلٰهًا وَّاحِدًا ۖۚ— وَّنَحْنُ لَهٗ مُسْلِمُوْنَ ۟
"എൻറെ മരണശേഷം എന്തിനെയാണ് നിങ്ങൾ ആരാധിക്കുക" എന്ന് യഅ്ഖൂബ് മരണം ആസന്നമായ സന്ദർഭത്തിൽ തൻറെ സന്തതികളോട് ചോദിച്ചപ്പോൾ നിങ്ങളവിടെ സന്നിഹിതരായിരുന്നോ? അവർ അദ്ദേഹത്തിന്റെ ചോദ്യത്തിന് ഇങ്ങനെ മറുപടി പറഞ്ഞു: താങ്കളുടെ ഇലാഹായ, താങ്കളുടെ പിതാക്കളായ ഇബ്രാഹീമിൻറെയും ഇസ്മാഈലിൻറെയും ഇസ്ഹാഖിൻറെയും ഇലാഹായ ഏകഇലാഹിനെ മാത്രം ഞങ്ങൾ ആരാധിക്കും. അവന് പങ്കുകാരില്ല. ഞങ്ങൾ അവന്ന് മാത്രം കീഴ്പെട്ട് അവനെ അനുസരിച്ച് ജീവിക്കുന്നവരുമായിരിക്കും.
അറബി ഖുർആൻ വിവരണങ്ങൾ:
ഈ പേജിലെ ആയത്തുകളിൽ നിന്നുള്ള പാഠങ്ങൾ:
• المؤمن المتقي لا يغتر بأعماله الصالحة، بل يخاف أن ترد عليه، ولا تقبل منه، ولهذا يُكْثِرُ سؤالَ الله قَبولها.
• അല്ലാഹുവിനെ സൂക്ഷിച്ചു ജീവിക്കുന്ന ഒരു മുഅ്മിൻ താൻ ചെയ്യുന്ന സൽക്കർമ്മങ്ങളിൽ വഞ്ചിതനാവുകയില്ല. മറിച്ച് അത് തള്ളപ്പെട്ടേക്കുമോ എന്ന് അവൻ പേടിക്കും. അവ സ്വീകരിക്കപ്പെടാതെ പോയേക്കുമോ എന്ന് അവൻ ഭയപ്പെടുന്നു. അതിനാൽ തന്നെ, അവ സ്വീകരിക്കാനായി ധാരാളമായി അവൻ അല്ലാഹുവിനോട് പ്രാർത്ഥിക്കും.

• بركة دعوة أبي الأنبياء إبراهيم عليه السلام، حيث أجاب الله دعاءه وجعل خاتم أنبيائه وأفضل رسله من أهل مكة.
• പ്രവാചകന്മാരുടെ പിതാവായ ഇബ്റാഹീം നബി (عليه السلام) ൻറെ പ്രാർത്ഥനയുടെ ബറകത് (ഐശ്വര്യം). അദ്ദേഹത്തിൻറെ പ്രാർത്ഥന അല്ലാഹു സ്വീകരിക്കുകയും അങ്ങനെ, അന്ത്യപ്രവാചകനും റസൂലുകളിൽ വെച്ച് ഏറ്റവും ശ്രേഷ്ഠരുമായ മുഹമ്മദ് നബിയെ മക്കയിൽ നിയോഗിക്കുകയും ചെയ്തു.

• دين إبراهيم عليه السلام هو الملة الحنيفية الموافقة للفطرة، لا يرغب عنها ولا يزهد فيها إلا الجاهل المخالف لفطرته.
• മനുഷ്യന്റെ ശുദ്ധ പ്രകൃതിയോട് യോജിക്കുന്ന ഏറ്റവും ശരിയായ മാർഗ്ഗം ഇബ്റാഹീം നബിയുടെ മതമാകുന്നു. തൻറെ ശുദ്ധപ്രകൃതിയോട് എതിരായിത്തീർന്ന വിഡ്ഢിയല്ലാതെ അതിനോട് താത്പര്യമില്ലായ്മ കാണിക്കുകയില്ല. അങ്ങനെയുള്ളവനല്ലാതെ അതിനെ വിലകുറച്ചുകാണുകയില്ല.

• مشروعية الوصية للذرية باتباع الهدى، وأخذ العهد عليهم بالتمسك بالحق والثبات عليه.
• സന്മാർഗ്ഗത്തെ പിൻപറ്റാൻ മക്കളെ ഉപദേശിക്കലും സത്യത്തെ മുറുകെ പിടിക്കാനും അതിൽ ഉറച്ച് നിൽക്കാനും അവരോട് കരാർ വാങ്ങലും മതനിയമങ്ങളിൽപ്പെട്ട കാര്യമാകുന്നു.

 
പരിഭാഷ ആയത്ത്: (133) അദ്ധ്യായം: സൂറത്തുൽ ബഖറഃ
സൂറത്തുകളുടെ സൂചിക പേജ് നമ്പർ
 
വിശുദ്ധ ഖുർആൻ പരിഭാഷ - الترجمة المليبارية للمختصر في تفسير القرآن الكريم - വിവർത്തനങ്ങളുടെ സൂചിക

الترجمة المليبارية للمختصر في تفسير القرآن الكريم، صادر عن مركز تفسير للدراسات القرآنية.

അടക്കുക