വിശുദ്ധ ഖുർആൻ പരിഭാഷ - الترجمة المليبارية للمختصر في تفسير القرآن الكريم * - വിവർത്തനങ്ങളുടെ സൂചിക


പരിഭാഷ ആയത്ത്: (169) അദ്ധ്യായം: സൂറത്തുൽ ബഖറഃ
اِنَّمَا یَاْمُرُكُمْ بِالسُّوْٓءِ وَالْفَحْشَآءِ وَاَنْ تَقُوْلُوْا عَلَی اللّٰهِ مَا لَا تَعْلَمُوْنَ ۟
നീചമായ പാപങ്ങളും കടുത്ത തെറ്റുകളുമാണ് അവൻ നിങ്ങളോട് കൽപിക്കുന്നത്. വിശ്വാസ കാര്യങ്ങളിലും മതനിയമങ്ങളിലും, അല്ലാഹുവിൽ നിന്നോ അവന്റെ റസൂലുകളിൽ നിന്നോ നിങ്ങൾക്ക് അറിവ് വന്നുകിട്ടാത്ത കാര്യം അല്ലാഹുവിൻറെ പേരിൽ പറഞ്ഞുണ്ടാക്കുവാനുമാണ് അവൻ നിങ്ങളോട് കൽപിക്കുന്നത്.
അറബി ഖുർആൻ വിവരണങ്ങൾ:
ഈ പേജിലെ ആയത്തുകളിൽ നിന്നുള്ള പാഠങ്ങൾ:
• المؤمنون بالله حقًّا هم أعظم الخلق محبة لله؛ لأنهم يطيعونه على كل حال في السراء والضراء، ولا يشركون معه أحدًا.
• അല്ലാഹുവിൽ യഥാവിധി വിശ്വസിക്കുന്നവരാണ് സൃഷ്ടികളിൽ അല്ലാഹുവിനെ ഏറ്റവും സ്നേഹിക്കുന്നവർ. കാരണമവർ സന്തോഷത്തിലും പ്രയാസങ്ങളിലും ഏത് സാഹചര്യത്തിലും അവനെ അനുസരിക്കുന്നു. അവനിൽ മറ്റാരെയും അവർ പങ്കുചേർക്കുകയുമില്ല.

• في يوم القيامة تنقطع كل الروابط، ويَبْرَأُ كل خليل من خليله، ولا يبقى إلا ما كان خالصًا لله تعالى.
• ഖിയാമത്ത് നാളിൽ എല്ലാ ബന്ധങ്ങളും വിച്ഛേദിക്കപ്പെടും. എല്ലാ കൂട്ടുകാരും തൻറെ കൂട്ടുകാരനിൽ നിന്ന് ഒഴിഞ്ഞുമാറും. അല്ലാഹുവിനു വേണ്ടി മാത്രമായിരുന്ന ബന്ധങ്ങളല്ലാതെ അവശേഷിക്കുകയില്ല.

• التحذير من كيد الشيطان لتنوع أساليبه وخفائها وقربها من مشتهيات النفس.
• പിശാചിൻറെ കുതന്ത്രങ്ങളിൽ നിന്നുള്ള താക്കീത്. അവൻറെ ശൈലി വിഭിന്നവും ഗോപ്യവും ശരീരേച്ഛകൾക്ക് അനുസരിച്ചുള്ളതുമാണ്.

 
പരിഭാഷ ആയത്ത്: (169) അദ്ധ്യായം: സൂറത്തുൽ ബഖറഃ
സൂറത്തുകളുടെ സൂചിക പേജ് നമ്പർ
 
വിശുദ്ധ ഖുർആൻ പരിഭാഷ - الترجمة المليبارية للمختصر في تفسير القرآن الكريم - വിവർത്തനങ്ങളുടെ സൂചിക

الترجمة المليبارية للمختصر في تفسير القرآن الكريم، صادر عن مركز تفسير للدراسات القرآنية.

അടക്കുക