വിശുദ്ധ ഖുർആൻ പരിഭാഷ - الترجمة المليبارية للمختصر في تفسير القرآن الكريم * - വിവർത്തനങ്ങളുടെ സൂചിക


പരിഭാഷ ആയത്ത്: (193) അദ്ധ്യായം: സൂറത്തുൽ ബഖറഃ
وَقٰتِلُوْهُمْ حَتّٰی لَا تَكُوْنَ فِتْنَةٌ وَّیَكُوْنَ الدِّیْنُ لِلّٰهِ ؕ— فَاِنِ انْتَهَوْا فَلَا عُدْوَانَ اِلَّا عَلَی الظّٰلِمِیْنَ ۟
ശിർക്കും ജനങ്ങളെ അല്ലാഹുവിൻറെ മാർഗ്ഗത്തിൽ നിന്ന് തടയലും, അവിശ്വാസവും ഇല്ലാതാവുകയും, പ്രകടമായ മതം അല്ലാഹുവിൻറെ മതമാവുകയും ചെയ്യുന്നത് വരെ നിങ്ങൾ അവിശ്വാസികളോട് യുദ്ധം നടത്തിക്കൊള്ളുക. എന്നാൽ അവർ അവിശ്വാസത്തിൽ നിന്നും അല്ലാഹുവിൻറെ മാർഗ്ഗത്തിൽ നിന്ന് തടയുന്നതിൽ നിന്നും വിരമിക്കുകയാണെങ്കിൽ അവരോട് യുദ്ധം ചെയ്യൽ നിങ്ങൾ ഒഴിവാക്കുക. അവിശ്വാസവും അല്ലാഹുവിൻറെ മാർഗ്ഗത്തിൽ നിന്ന് തടയുകയും ചെയ്യുന്ന അക്രമികളോടല്ലാതെ ശത്രുതയില്ല തന്നെ.
അറബി ഖുർആൻ വിവരണങ്ങൾ:
ഈ പേജിലെ ആയത്തുകളിൽ നിന്നുള്ള പാഠങ്ങൾ:
• مقصود الجهاد وغايته جَعْل الحكم لله تعالى وإزالة ما يمنع الناس من سماع الحق والدخول فيه.
• അല്ലാഹുവിന്റെ വിധി നടപ്പാക്കലും ജനങ്ങൾ സത്യം കേൾക്കുന്നതിനും സ്വീകരിക്കുന്നതിനുമുള്ള തടസങ്ങളും നീക്കം ചെയ്യലുമാണ് ജിഹാദിൻറെ ഉദ്ദേശവും ലക്ഷ്യവും.

• ترك الجهاد والقعود عنه من أسباب هلاك الأمة؛ لأنه يؤدي إلى ضعفها وطمع العدو فيها.
• ജിഹാദ് ഒഴിവാക്കലും അതിൽ നിന്ന് പിന്തിരിയലും സമുദായത്തിൻറെ നാശത്തിന് കാരണമാകുന്ന കാര്യങ്ങളിൽ പെട്ടതാണ്. സമുദായം ദുർബലമാവാനും ശത്രുക്കൾ സമുദായത്തെ ലക്ഷ്യം വെക്കാനുമുള്ള കാരണമാണ്.

• وجوب إتمام الحج والعمرة لمن شرع فيهما، وجواز التحلل منهما بذبح هدي لمن مُنِع عن الحرم.
• ഹജ്ജിലും ഉംറയിലും പ്രവേശിച്ചവർ അത് പൂർത്തിയാക്കൽ നിർബന്ധമാണ്. ഹറമിൽ നിന്ന് തടയപ്പെട്ടവന് ബലിമൃഗത്തെ അറുത്ത് അതിൽ നിന്ന് വിരമിക്കൽ അനുവദനീയമാണ്.

 
പരിഭാഷ ആയത്ത്: (193) അദ്ധ്യായം: സൂറത്തുൽ ബഖറഃ
സൂറത്തുകളുടെ സൂചിക പേജ് നമ്പർ
 
വിശുദ്ധ ഖുർആൻ പരിഭാഷ - الترجمة المليبارية للمختصر في تفسير القرآن الكريم - വിവർത്തനങ്ങളുടെ സൂചിക

الترجمة المليبارية للمختصر في تفسير القرآن الكريم، صادر عن مركز تفسير للدراسات القرآنية.

അടക്കുക