വിശുദ്ധ ഖുർആൻ പരിഭാഷ - الترجمة المليبارية للمختصر في تفسير القرآن الكريم * - വിവർത്തനങ്ങളുടെ സൂചിക


പരിഭാഷ ആയത്ത്: (207) അദ്ധ്യായം: സൂറത്തുൽ ബഖറഃ
وَمِنَ النَّاسِ مَنْ یَّشْرِیْ نَفْسَهُ ابْتِغَآءَ مَرْضَاتِ اللّٰهِ ؕ— وَاللّٰهُ رَءُوْفٌۢ بِالْعِبَادِ ۟
മനുഷ്യരിൽ സ്വന്തത്തെ തന്നെ വിൽക്കുന്ന മുഅ്മിനുകളുണ്ട്. അല്ലാഹുവിൻറെ മാർഗ്ഗത്തിലുള്ള ജിഹാദിനും അവനുള്ള അനുസരണയിലും അവൻറെ തൃപ്തിക്കും ജീവിതം ചെലവഴിക്കുന്നവരാണവർ. അല്ലാഹു തൻറെ അടിമകളോട് അങ്ങേയറ്റം കാരുണ്യം കാണിക്കുന്നവനും അവരോട് അത്യധികം ദയയുള്ളവനാകുന്നു.
അറബി ഖുർആൻ വിവരണങ്ങൾ:
ഈ പേജിലെ ആയത്തുകളിൽ നിന്നുള്ള പാഠങ്ങൾ:
• التقوى حقيقة لا تكون بكثرة الأعمال فقط، وإنما بمتابعة هدي الشريعة والالتزام بها.
• യഥാർത്ഥ തഖ്വ കർമ്മങ്ങളുടെ ആധിക്യത്തിൽ മാത്രമല്ല. മത നിയമങ്ങൾ യഥാർത്ഥത്തിൽ പിൻപറ്റുന്നതിലും മുറുകെപ്പിടിക്കുന്നതിലുമാണ്.

• الحكم على الناس لا يكون بمجرد أشكالهم وأقوالهم، بل بحقيقة أفعالهم الدالة على ما أخفته صدورهم.
• രൂപ ഭാവങ്ങളോ വാക്കുകളോ മാത്രം അടിസ്ഥാനമാക്കിയല്ല; ഹൃദയങ്ങളിലെ വിശ്വാസങ്ങൾക്കനുസരിച്ച യഥാർത്ഥ പ്രവർത്തനങ്ങൾകൊണ്ടാണ് ജനങ്ങളെ വിലയിരുത്തേണ്ടത്.

• الإفساد في الأرض بكل صوره من صفات المتكبرين التي تلازمهم، والله تعالى لا يحب الفساد وأهله.
• ഭൂമിയിൽ എല്ലാ രൂപത്തിലും കുഴപ്പമുണ്ടാക്കൽ അഹങ്കാരികളുടെ നിത്യ സ്വഭാവമാണ്. കുഴപ്പത്തെയും കുഴപ്പക്കാരെയും അല്ലാഹു ഇഷ്ടപ്പെടുകയില്ല.

• لا يكون المرء مسلمًا حقيقة لله تعالى حتى يُسَلِّم لهذا الدين كله، ويقبله ظاهرًا وباطنًا.
•ഈ മതത്തിന് പൂർണമായി കീഴൊതുങ്ങുകയും ബാഹ്യമായും മാനസികമായും സ്വീകരിക്കുകയും ചെയ്യുന്നത് വരെ ഒരാൾ അല്ലാഹുവിന് കീഴ്പെട്ട യഥാർത്ഥ മുസ്ലിമാവുകയില്ല.

 
പരിഭാഷ ആയത്ത്: (207) അദ്ധ്യായം: സൂറത്തുൽ ബഖറഃ
സൂറത്തുകളുടെ സൂചിക പേജ് നമ്പർ
 
വിശുദ്ധ ഖുർആൻ പരിഭാഷ - الترجمة المليبارية للمختصر في تفسير القرآن الكريم - വിവർത്തനങ്ങളുടെ സൂചിക

الترجمة المليبارية للمختصر في تفسير القرآن الكريم، صادر عن مركز تفسير للدراسات القرآنية.

അടക്കുക