വിശുദ്ധ ഖുർആൻ പരിഭാഷ - الترجمة المليبارية للمختصر في تفسير القرآن الكريم * - വിവർത്തനങ്ങളുടെ സൂചിക


പരിഭാഷ ആയത്ത്: (40) അദ്ധ്യായം: സൂറത്തുൽ ഫുർഖാൻ
وَلَقَدْ اَتَوْا عَلَی الْقَرْیَةِ الَّتِیْۤ اُمْطِرَتْ مَطَرَ السَّوْءِ ؕ— اَفَلَمْ یَكُوْنُوْا یَرَوْنَهَا ۚ— بَلْ كَانُوْا لَا یَرْجُوْنَ نُشُوْرًا ۟
താങ്കളുടെ സമൂഹത്തിലെ നിഷേധികൾ ശാമിലേക്കുള്ള യാത്രകളിൽ ലൂത്വ് നബിയുടെ സമൂഹം ജീവിച്ച നാട്ടിലൂടെ -കല്ലുമഴ വർഷിക്കപ്പെട്ട ആ നാട്ടിലൂടെ- സഞ്ചരിച്ചിട്ടുണ്ട്. അവർ ചെയ്തുകൂട്ടിയ മ്ലേഛതക്കുള്ള ശിക്ഷയായിരുന്നു അത്; അതിൽ നിന്നവർ ഗുണപാഠം ഉൾക്കൊള്ളുന്നതിന് വേണ്ടി. അപ്പോൾ അവർ ഈ നാടിനെ കുറിച്ച് അന്ധരാവുകയും, അവരത് കണ്ടിട്ടില്ലെന്നുമാണോ?! അല്ല. മറിച്ച് തങ്ങൾ വിചാരണ ചെയ്യപ്പെടുന്ന ഒരു പുനരുത്ഥാനനാൾ അവർ പ്രതീക്ഷിക്കുന്നില്ല.
അറബി ഖുർആൻ വിവരണങ്ങൾ:
ഈ പേജിലെ ആയത്തുകളിൽ നിന്നുള്ള പാഠങ്ങൾ:
• الكفر بالله والتكذيب بآياته سبب إهلاك الأمم.
• അല്ലാഹുവിനെ നിഷേധിക്കുകയും, അവൻ്റെ ദൃഷ്ടാന്തങ്ങളെ കളവാക്കുകയും ചെയ്യുക എന്നതായിരുന്നു മുൻകാല സമുദായങ്ങളുടെ നാശകാരണം.

• غياب الإيمان بالبعث سبب عدم الاتعاظ.
• പുനരുത്ഥാനത്തിലുള്ള വിശ്വാസമില്ലായ്മയാണ് ഗുണപാഠം ഉൾക്കൊള്ളാൻ കഴിയാത്തതിനുള്ള കാരണം.

• السخرية بأهل الحق شأن الكافرين.
• സത്യത്തിൻ്റെ വക്താക്കളെ പരിഹസിക്കുക എന്നത് (അല്ലാഹുവിനെ) നിഷേധിച്ചവരുടെ വഴിയാണ്.

• خطر اتباع الهوى.
• ദേഹേഛയെ പിൻപറ്റുന്നതിൻ്റെ അപകടം.

 
പരിഭാഷ ആയത്ത്: (40) അദ്ധ്യായം: സൂറത്തുൽ ഫുർഖാൻ
സൂറത്തുകളുടെ സൂചിക പേജ് നമ്പർ
 
വിശുദ്ധ ഖുർആൻ പരിഭാഷ - الترجمة المليبارية للمختصر في تفسير القرآن الكريم - വിവർത്തനങ്ങളുടെ സൂചിക

الترجمة المليبارية للمختصر في تفسير القرآن الكريم، صادر عن مركز تفسير للدراسات القرآنية.

അടക്കുക