Check out the new design

വിശുദ്ധ ഖുർആൻ പരിഭാഷ - വിശുദ്ധ ഖുർആൻ വ്യാഖ്യാന സംഗ്രഹത്തിന്റെ മലയാള പരിഭാഷ * - വിവർത്തനങ്ങളുടെ സൂചിക


പരിഭാഷ ആയത്ത്: (16) അദ്ധ്യായം: അൻകബൂത്ത്
وَاِبْرٰهِیْمَ اِذْ قَالَ لِقَوْمِهِ اعْبُدُوا اللّٰهَ وَاتَّقُوْهُ ؕ— ذٰلِكُمْ خَیْرٌ لَّكُمْ اِنْ كُنْتُمْ تَعْلَمُوْنَ ۟
അല്ലാഹുവിൻ്റെ റസൂലേ! ഇബ്രാഹീമിൻ്റെ ചരിത്രം താങ്കൾ സ്മരിക്കുക. അദ്ദേഹം തൻ്റെ സമൂഹത്തോട് പറഞ്ഞ സന്ദർഭം: നിങ്ങൾ അല്ലാഹുവിനെ മാത്രം ആരാധിക്കുക. അല്ലാഹുവിൻ്റെ കൽപ്പനകൾ പാലിച്ചു കൊണ്ടും, അവൻ വിലക്കിയവ ഉപേക്ഷിച്ചു കൊണ്ടും അല്ലാഹുവിൻ്റെ ശിക്ഷയെ നിങ്ങൾ സൂക്ഷിക്കുകയും ചെയ്യുക. ഈ കൽപ്പിക്കപ്പെട്ട കാര്യം (പിൻപറ്റുന്നതാണ്) നിങ്ങൾക്ക് ഉത്തമം; നിങ്ങൾ മനസ്സിലാക്കുന്നുവെങ്കിൽ.
അറബി ഖുർആൻ വിവരണങ്ങൾ:
ഈ പേജിലെ ആയത്തുകളിൽ നിന്നുള്ള പാഠങ്ങൾ:
• الأصنام لا تملك رزقًا، فلا تستحق العبادة.
• വിഗ്രഹങ്ങൾ ഒരു ഉപജീവനവും ഉടമപ്പെടുത്തുന്നില്ല. ആരാധിക്കപ്പെടാൻ ഒരു അർഹതയും അവയ്ക്കില്ല.

• طلب الرزق إنما يكون من الله الذي يملك الرزق.
• എല്ലാ ഉപജീവനവും ഉടമപ്പെടുത്തിയവനായ അല്ലാഹുവിൽ നിന്ന് മാത്രമാണ് ഉപജീവനം തേടേണ്ടത്.

• بدء الخلق دليل على البعث.
• അല്ലാഹു ആദ്യത്തെ തവണ സൃഷ്ടിച്ചു എന്നത് തന്നെ പുനരുത്ഥാനത്തിനുള്ള തെളിവാണ്.

• دخول الجنة محرم على من مات على كفره.
• (ഇസ്ലാമിനെ) നിഷേധിച്ചവനായിരിക്കെ മരിച്ചവൻ്റെ മേൽ സ്വർഗപ്രവേശനം നിഷിദ്ധമാണ്.

 
പരിഭാഷ ആയത്ത്: (16) അദ്ധ്യായം: അൻകബൂത്ത്
സൂറത്തുകളുടെ സൂചിക പേജ് നമ്പർ
 
വിശുദ്ധ ഖുർആൻ പരിഭാഷ - വിശുദ്ധ ഖുർആൻ വ്യാഖ്യാന സംഗ്രഹത്തിന്റെ മലയാള പരിഭാഷ - വിവർത്തനങ്ങളുടെ സൂചിക

മർകസ് തഫ്സീർ പുറത്തിറക്കിയത്.

അടക്കുക