Check out the new design

വിശുദ്ധ ഖുർആൻ പരിഭാഷ - വിശുദ്ധ ഖുർആൻ വ്യാഖ്യാന സംഗ്രഹത്തിന്റെ മലയാള പരിഭാഷ * - വിവർത്തനങ്ങളുടെ സൂചിക


പരിഭാഷ അദ്ധ്യായം: സ്വാദ്   ആയത്ത്:
اِصْبِرْ عَلٰی مَا یَقُوْلُوْنَ وَاذْكُرْ عَبْدَنَا دَاوٗدَ ذَا الْاَیْدِ ۚ— اِنَّهٗۤ اَوَّابٌ ۟
അല്ലാഹുവിൻ്റെ റസൂലേ! നിഷേധികളായ ഇക്കൂട്ടർ പറഞ്ഞുണ്ടാക്കുന്ന, നിനക്ക് അതൃപ്തിയുണ്ടാക്കുന്ന കാര്യങ്ങളിൽ നീ ക്ഷമിക്കുക. ശത്രുക്കളെ വിറപ്പിക്കുന്നതിലും അല്ലാഹുവിനെ അനുസരിക്കുന്നതിൽ ക്ഷമയോടെ നിലകൊള്ളുന്നതിലും ശക്തനായിരുന്ന നമ്മുടെ അടിമ ദാവൂദിനെ താങ്കൾ ഓർക്കുക. തീർച്ചയായും അദ്ദേഹം അല്ലാഹുവിലേക്ക് ധാരാളമായി പശ്ചാത്തപിച്ചു മടങ്ങുകയും, അവന് തൃപ്തികരമായ പ്രവർത്തനങ്ങൾ ചെയ്യുന്നവരുമായിരുന്നു.
അറബി ഖുർആൻ വിവരണങ്ങൾ:
اِنَّا سَخَّرْنَا الْجِبَالَ مَعَهٗ یُسَبِّحْنَ بِالْعَشِیِّ وَالْاِشْرَاقِ ۟ۙ
സന്ധ്യാസമയത്തും സൂര്യോദയ സമയത്തും ദാവൂദ് അല്ലാഹുവിനെ സ്തുതിക്കുന്ന വേളയിൽ അദ്ദേഹത്തോടൊപ്പം സ്തുതികീർത്തനങ്ങൾ വാഴ്ത്തുന്ന നിലക്ക് പർവ്വതങ്ങളെ നാം കീഴ്പെടുത്തുകയും ചെയ്തു.
അറബി ഖുർആൻ വിവരണങ്ങൾ:
وَالطَّیْرَ مَحْشُوْرَةً ؕ— كُلٌّ لَّهٗۤ اَوَّابٌ ۟
പക്ഷികളെ വായുവിൽ പിടിച്ചു നിർത്തപ്പെട്ട നിലയിലും നാം കീഴ്പെടുത്തി നൽകി. അവയെല്ലാം അദ്ദേഹത്തോട് അനുസരണമുള്ളവയും, അദ്ദേഹത്തിൻ്റെ സ്തുതികീർത്തനങ്ങൾക്കൊപ്പം ചേരുന്നവയുമായിരുന്നു.
അറബി ഖുർആൻ വിവരണങ്ങൾ:
وَشَدَدْنَا مُلْكَهٗ وَاٰتَیْنٰهُ الْحِكْمَةَ وَفَصْلَ الْخِطَابِ ۟
നാം അദ്ദേഹത്തിന് നൽകിയ ഗാംഭീര്യവും ശക്തിയും ശത്രുക്കൾക്കെതിരെയുള്ള വിജയവും വഴി അദ്ദേഹത്തിൻ്റെ അധികാരം നാം ശക്തിപ്പെടുത്തി. പ്രവാചകത്വവും എല്ലാ കാര്യങ്ങളിലും ഏറ്റവും ശരിയായ (നിലപാടും) അദ്ദേഹത്തിന് നാം നൽകുകയും ചെയ്തു. ഉദ്ദേശിച്ച എല്ലാ കാര്യങ്ങളിലും പരിപൂർണ്ണമായ വിശദീകരണവും, സംസാരത്തിലും വിധിനിർണ്ണയത്തിലും അവസാനവാക്കാകുന്ന തരത്തിലുള്ള കൃത്യതയും നാം അദ്ദേഹത്തിന് നൽകി.
അറബി ഖുർആൻ വിവരണങ്ങൾ:
وَهَلْ اَتٰىكَ نَبَؤُا الْخَصْمِ ۘ— اِذْ تَسَوَّرُوا الْمِحْرَابَ ۟ۙ
അല്ലാഹുവിൻ്റെ റസൂലേ! തർക്കത്തിലകപ്പെട്ട രണ്ട് പേർ അദ്ദേഹത്തിൻ്റെ ആരാധനാ മണ്ഡപത്തിൻ്റെ മുകളിലൂടെ (മതിൽ ചാടിയെത്തിയ) സമയത്തെ സംഭവം നിനക്ക് വന്നെത്തിയിട്ടുണ്ടോ?!
അറബി ഖുർആൻ വിവരണങ്ങൾ:
اِذْ دَخَلُوْا عَلٰی دَاوٗدَ فَفَزِعَ مِنْهُمْ قَالُوْا لَا تَخَفْ ۚ— خَصْمٰنِ بَغٰی بَعْضُنَا عَلٰی بَعْضٍ فَاحْكُمْ بَیْنَنَا بِالْحَقِّ وَلَا تُشْطِطْ وَاهْدِنَاۤ اِلٰی سَوَآءِ الصِّرَاطِ ۟
ദാവൂദിൻ്റെ അരികിൽ -അസാധാരണമായ ഈ രീതിയിൽ- അവർ പൊടുന്നനെ പ്രവേശിച്ചപ്പോൾ അദ്ദേഹം ഭയചകിതനായി. അദ്ദേഹം ഭയന്നിട്ടുണ്ട് എന്ന് മനസ്സിലായപ്പോൾ അവർ പറഞ്ഞു: ഭയക്കേണ്ടതില്ല! ഞങ്ങൾ രണ്ട് എതിർകക്ഷികളാണ്. ഞങ്ങളിൽ ഒരുവൻ മറ്റൊരുവനോട് അതിക്രമം ചെയ്തിരിക്കുന്നു. നിങ്ങൾ ഞങ്ങൾക്കിടയിൽ നീതിപൂർവ്വം വിധികൽപ്പിക്കണം. ഞങ്ങൾക്കിടയിൽ അനീതിയുള്ള വിധി കൽപ്പിക്കരുത്. നേരായ, ശരിയുടെ മാർഗത്തിലേക്ക് ഞങ്ങൾക്ക് താങ്കൾ വഴികാട്ടുകയും വേണം.
അറബി ഖുർആൻ വിവരണങ്ങൾ:
اِنَّ هٰذَاۤ اَخِیْ ۫— لَهٗ تِسْعٌ وَّتِسْعُوْنَ نَعْجَةً وَّلِیَ نَعْجَةٌ وَّاحِدَةٌ ۫— فَقَالَ اَكْفِلْنِیْهَا وَعَزَّنِیْ فِی الْخِطَابِ ۟
തർക്കിച്ചു കൊണ്ടു വന്ന രണ്ടു പേരിൽ ഒരാൾ ദാവൂദ് -عَلَيْهِ السَّلَامُ- നോട് പറഞ്ഞു: ഇദ്ദേഹം എൻ്റെ സഹോദരനാണ്. അവന് തൊണ്ണൂറ്റി ഒമ്പത് പെണ്ണാടുകളുണ്ട്. എനിക്കാകട്ടെ; ഒരു പെണ്ണാടുമുണ്ട്. അങ്ങനെയിരിക്കെ എൻ്റെ കയ്യിലുള്ള ഒരു ആടിനെ കൂടി അവൻ എന്നോട് ആവശ്യപ്പെട്ടിരിക്കുന്നു. എന്നെ അവൻ സംസാരിച്ച് പരാജയപ്പെടുത്തിയിരിക്കുന്നു.
അറബി ഖുർആൻ വിവരണങ്ങൾ:
قَالَ لَقَدْ ظَلَمَكَ بِسُؤَالِ نَعْجَتِكَ اِلٰی نِعَاجِهٖ ؕ— وَاِنَّ كَثِیْرًا مِّنَ الْخُلَطَآءِ لَیَبْغِیْ بَعْضُهُمْ عَلٰی بَعْضٍ اِلَّا الَّذِیْنَ اٰمَنُوْا وَعَمِلُوا الصّٰلِحٰتِ وَقَلِیْلٌ مَّا هُمْ ؕ— وَظَنَّ دَاوٗدُ اَنَّمَا فَتَنّٰهُ فَاسْتَغْفَرَ رَبَّهٗ وَخَرَّ رَاكِعًا وَّاَنَابَ ۟
അപ്പോൾ ദാവൂദ് അവർക്കിടയിൽ വിധി പ്രഖ്യാപിച്ചു. വാദിയായി വന്ന വ്യക്തിയോട് അദ്ദേഹം പറഞ്ഞു: നിൻ്റെ പക്കലുള്ള ആടിനെ തൻ്റെ ആട്ടിൻപറ്റത്തിലേക്ക് ചേർക്കണമെന്ന് ആവശ്യപ്പെട്ടപ്പോൾ നിൻ്റെ സഹോദരൻ നിന്നോട് അനീതി ചെയ്തിരിക്കുന്നു. തീർച്ചയായും പങ്കാളികളിൽ അധികപേരും അന്യൻ്റെ അവകാശം കൈവശപ്പെടുത്തിയും, നീതി പുലർത്താതെയും പരസ്പരം അതിക്രമം ചെയ്യുന്നവർ തന്നെയാണ്; (അല്ലാഹുവിൽ) വിശ്വസിച്ച, സൽകർമ്മങ്ങൾ പ്രവർത്തിക്കുന്നവരൊഴികെ. തീർച്ചയായും അവർ തങ്ങളുടെ പങ്കാളികളോട് നീതി പുലർത്തുകയും, അവരോട് അക്രമം പ്രവർത്തിക്കാതിരിക്കുകയും ചെയ്യുന്നു. അത്തരം ഗുണവിശേഷണങ്ങൾ ഉള്ളവരാകട്ടെ; വളരെ കുറവുമാണ്. ഈ തർക്കത്തിലൂടെ ദാവൂദിനെ നാം ഒരു പരീക്ഷണത്തിൽ പെടുത്തിയിരിക്കുകയാണെന്ന് അദ്ദേഹത്തിന് ബോധ്യപ്പെട്ടു. അപ്പോൾ തൻ്റെ രക്ഷിതാവിനോട് അദ്ദേഹം പാപമോചനം തേടുകയും, അല്ലാഹുവിൻറെ സാമീപ്യം ലഭിക്കുന്നതിനായി അദ്ദേഹം സാഷ്ടാംഗം (സുജൂദ്) വീഴുകയും, അല്ലാഹുവിലേക്ക് ഖേദിച്ചു മടങ്ങുകയും ചെയ്തു.
അറബി ഖുർആൻ വിവരണങ്ങൾ:
فَغَفَرْنَا لَهٗ ذٰلِكَ ؕ— وَاِنَّ لَهٗ عِنْدَنَا لَزُلْفٰی وَحُسْنَ مَاٰبٍ ۟
അപ്പോൾ നാം അദ്ദേഹത്തിന് ഉത്തരം നൽകുകയും, അത് പൊറുത്തു കൊടുക്കുകയും ചെയ്തു. തീർച്ചയായും നമ്മുടെ അടുക്കൽ അദ്ദേഹത്തിന് വളരെ അടുത്ത പദവിയുണ്ട്. പരലോകത്തിൽ ഉത്തമമായ മടക്കസ്ഥാനവും അദ്ദേഹത്തിനുണ്ട്.
അറബി ഖുർആൻ വിവരണങ്ങൾ:
یٰدَاوٗدُ اِنَّا جَعَلْنٰكَ خَلِیْفَةً فِی الْاَرْضِ فَاحْكُمْ بَیْنَ النَّاسِ بِالْحَقِّ وَلَا تَتَّبِعِ الْهَوٰی فَیُضِلَّكَ عَنْ سَبِیْلِ اللّٰهِ ؕ— اِنَّ الَّذِیْنَ یَضِلُّوْنَ عَنْ سَبِیْلِ اللّٰهِ لَهُمْ عَذَابٌ شَدِیْدٌۢ بِمَا نَسُوْا یَوْمَ الْحِسَابِ ۟۠
ഹേ ദാവൂദ്! നിന്നെ നാം ഭൂമിയിൽ നിയമങ്ങളും മതപരവും ഭൗതികവുമായ വിധികളും നടപ്പിലാക്കുന്ന ഒരു ഖലീഫ (ഭരണാധികാരി) ആക്കിയിരിക്കുന്നു. അതിനാൽ ജനങ്ങൾക്കിടയിൽ നീ നീതിപൂർവ്വം വിധിക്കുക. അവർക്കിടയിൽ വിധി നടപ്പിലാക്കുന്നതിൽ ദേഹേഛയെ നീ പിൻപറ്റരുത്. അങ്ങനെ കുടുംബബന്ധമോ സൗഹൃദമോ കാരണത്താൽ ആരിലേക്കെങ്കിലും ചാഞ്ഞു പോവുകയോ, ശത്രുത കാരണത്താൽ ആർക്കെങ്കിലും എതിരെയാവുകയോ അരുത്. അങ്ങനെ സംഭവിച്ചാൽ ഈ ദേഹേഛ അല്ലാഹുവിൻ്റെ നേരായ മാർഗത്തിൽ നിന്ന് നിന്നെ വഴിതെറ്റിച്ചു കളയും. തീർച്ചയായും അല്ലാഹുവിൻ്റെ നേരായ മാർഗത്തിൽ നിന്ന് വഴിപിഴക്കുന്നവർക്ക് കഠിനമായ ശിക്ഷയുണ്ട്. വിചാരണയുടെ ദിവസം അവർ മറന്നു പോയത് കാരണത്താലാണത്. അവർക്കതിനെ കുറിച്ചുള്ള സ്മരണയും, അതിൽ നിന്നുള്ള ഭയവും ഉണ്ടായിരുന്നെങ്കിൽ തങ്ങളുടെ ദേഹേഛകളിലേക്ക് അവർ ചാഞ്ഞു പോകില്ലായിരുന്നു.
അറബി ഖുർആൻ വിവരണങ്ങൾ:
ഈ പേജിലെ ആയത്തുകളിൽ നിന്നുള്ള പാഠങ്ങൾ:
• بيان فضائل نبي الله داود وما اختصه الله به من الآيات.
• അല്ലാഹുവിൻ്റെ നബിമാരിൽ പെട്ട ദാവൂദ് നബി -عَلَيْهِ السَّلَامُ- ക്കുള്ള ശ്രേഷ്ഠതയും, അദ്ദേഹത്തിന് അല്ലാഹു പ്രത്യേകമായി നൽകിയ ദൃഷ്ടാന്തങ്ങളും.

• الأنبياء - صلوات الله وسلامه عليهم - معصومون من الخطأ فيما يبلغون عن الله تعالى؛ لأن مقصود الرسالة لا يحصل إلا بذلك، ولكن قد يجري منهم بعض مقتضيات الطبيعة بنسيان أو غفلة عن حكم، ولكن الله يتداركهم ويبادرهم بلطفه.
• അല്ലാഹുവിൽ നിന്നുള്ള സന്ദേശം എത്തിക്കുന്നതിൽ അബദ്ധം സംഭവിക്കുക എന്നതിൽ നിന്ന് നബിമാർ സുരക്ഷിതരാണ്. കാരണം, അങ്ങനെയല്ലെങ്കിൽ നബിമാരെ നിയോഗിക്കുക എന്നതിൻ്റെ പിന്നിലുള്ള ലക്ഷ്യം പൂർത്തീകരിക്കപ്പെടുകയില്ല. എന്നാൽ, മനുഷ്യനെന്ന നിലക്കുണ്ടാകുന്ന മറവിയോ, ഏതെങ്കിലും നിയമത്തിലുള്ള (ബോധപൂർവ്വമല്ലാത്ത) അശ്രദ്ധയോ അവരിൽ നിന്ന് ഉണ്ടായേക്കാം. അവ സംഭവിച്ചാൽ തന്നെയും അല്ലാഹു അവരെ തിരുത്തുകയും, അവൻ്റെ അനുകമ്പയാൽ വേഗത്തിൽ അവരെ നേരെയാക്കുകയും ചെയ്യുന്നതാണ്.

• استدل بعض العلماء بقوله تعالى: ﴿ وَإِنَّ كَثِيرًا مِّنَ اْلْخُلَطَآءِ لَيَبْغِي بَعْضُهُمْ عَلَى بَعْضٍ ﴾ على مشروعية الشركة بين اثنين وأكثر.
• "തീർച്ചയായും പങ്കാളികളിൽ (കൂട്ടുകാരിൽ) പലരും പരസ്പരം അതിക്രമം കാണിക്കുകയാണ് ചെയ്യുന്നത്" എന്ന (സാരമുള്ള) ആയത്തിൽ നിന്ന് രണ്ടോ അതിലധികമോ പേർ തമ്മിലുള്ള കൂട്ടുകച്ചവടം അനുവദനീയമാണെന്നതിന് ചില പണ്ഡിതന്മാർ തെളിവ് കണ്ടെത്തിയിട്ടുണ്ട്.

• ينبغي التزام الأدب في الدخول على أهل الفضل والمكانة.
• ആദരവും സ്ഥാനവുമുള്ളവരുടെ അടുക്കൽ കയറിച്ചെല്ലുന്നതിൽ മാന്യത കാത്തുസൂക്ഷിക്കുക എന്നത് ആവശ്യമാണ്.

 
പരിഭാഷ അദ്ധ്യായം: സ്വാദ്
സൂറത്തുകളുടെ സൂചിക പേജ് നമ്പർ
 
വിശുദ്ധ ഖുർആൻ പരിഭാഷ - വിശുദ്ധ ഖുർആൻ വ്യാഖ്യാന സംഗ്രഹത്തിന്റെ മലയാള പരിഭാഷ - വിവർത്തനങ്ങളുടെ സൂചിക

മർകസ് തഫ്സീർ പുറത്തിറക്കിയത്.

അടക്കുക