Check out the new design

വിശുദ്ധ ഖുർആൻ പരിഭാഷ - വിശുദ്ധ ഖുർആൻ വ്യാഖ്യാന സംഗ്രഹത്തിന്റെ മലയാള പരിഭാഷ * - വിവർത്തനങ്ങളുടെ സൂചിക


പരിഭാഷ അദ്ധ്യായം: സ്സുമർ   ആയത്ത്:

സ്സുമർ

സൂറത്തിൻ്റെ ഉദ്ദേശ്യങ്ങളിൽ പെട്ടതാണ്:
الدعوة للتوحيد والإخلاص، ونبذ الشرك.
അല്ലാഹുവിനെ ഏകനാക്കാനും (തൗഹീദ്) ആരാധനകൾ അവന് മാത്രം നിഷ്കളങ്കമാക്കാനും, ബഹുദൈവാരാധന ഉപേക്ഷിക്കാനുമുള്ള ക്ഷണം.

تَنْزِیْلُ الْكِتٰبِ مِنَ اللّٰهِ الْعَزِیْزِ الْحَكِیْمِ ۟
ആർക്കും പരാജയപ്പെടുത്തുക സാധ്യമല്ലാത്ത പ്രതാപവാനും (അസീസ്), തൻ്റെ സൃഷ്ടിപ്പിലും വിധിനിർണ്ണയത്തിലും മതനിയമങ്ങളിലും മഹത്തരമായ ലക്ഷ്യമുള്ളവനുമായ (ഹകീം) അല്ലാഹുവിങ്കൽ നിന്നാകുന്നു ഈ ഖുർആനിൻ്റെ അവതരണം.
അറബി ഖുർആൻ വിവരണങ്ങൾ:
اِنَّاۤ اَنْزَلْنَاۤ اِلَیْكَ الْكِتٰبَ بِالْحَقِّ فَاعْبُدِ اللّٰهَ مُخْلِصًا لَّهُ الدِّیْنَ ۟ؕ
അല്ലാഹുവിൻറെ റസൂലേ! തീർച്ചയായും നിനക്ക് നാം ഈ ഖുർആൻ അവതരിപ്പിച്ചു തന്നിരിക്കുന്നത് സത്യവുമായി കൊണ്ടാണ്. അതിലെ എല്ലാ വൃത്താന്തങ്ങളും സത്യസന്ധവും, വിധിവിലക്കുകളെല്ലാം നീതിപൂർവ്വകവുമാണ്. അതിനാൽ നീ അല്ലാഹുവിനെ ഏകനാക്കിയും, ബഹുദൈവാരാധനയുടെ കളങ്കം കൂടിക്കലരാത്ത ഏകദൈവാരാധനയോടെയും അവനെ ആരാധിക്കുക.
അറബി ഖുർആൻ വിവരണങ്ങൾ:
اَلَا لِلّٰهِ الدِّیْنُ الْخَالِصُ ؕ— وَالَّذِیْنَ اتَّخَذُوْا مِنْ دُوْنِهٖۤ اَوْلِیَآءَ ۘ— مَا نَعْبُدُهُمْ اِلَّا لِیُقَرِّبُوْنَاۤ اِلَی اللّٰهِ زُلْفٰی ؕ— اِنَّ اللّٰهَ یَحْكُمُ بَیْنَهُمْ فِیْ مَا هُمْ فِیْهِ یَخْتَلِفُوْنَ ؕ۬— اِنَّ اللّٰهَ لَا یَهْدِیْ مَنْ هُوَ كٰذِبٌ كَفَّارٌ ۟
എല്ലാ പങ്കുചേർക്കലിൽ നിന്നും മുക്തമായ പരിപൂർണ്ണ കീഴ്വണക്കം അല്ലാഹുവിന് മാത്രമാകുന്നു. അല്ലാഹുവിന് പുറമെ ആരാധിക്കപ്പെടുന്ന ദുർമൂർത്തികളെയും (ത്വാഗൂതുകൾ) വിഗ്രഹങ്ങളെയും തങ്ങളുടെ രക്ഷാധികാരികളാക്കിയവർ അവരെ ആരാധിക്കുമ്പോൾ അതിനുള്ള ന്യായമായി പറയുക: 'അല്ലാഹുവിലേക്ക് ഞങ്ങളുടെ സ്ഥാനം അടുപ്പിക്കുവാനും, ഞങ്ങളുടെ ആവശ്യങ്ങൾ അവനിലേക്ക് എത്തിക്കുവാനും, ഞങ്ങൾക്ക് വേണ്ടി അല്ലാഹുവിങ്കൽ ശുപാർശ പറയാനും വേണ്ടിയല്ലാതെ ഞങ്ങൾ ഇവയെ ആരാധിക്കുന്നില്ല' എന്നായിരിക്കും. തീർച്ചയായും തൗഹീദിൻ്റെ (ഏകദൈവാരാധന) വിഷയത്തിൽ അഭിപ്രായഭിന്നതയിലായ, അല്ലാഹുവിനെ മാത്രമാരാധിക്കുന്ന മുഅ്മിനുകൾ
ക്കും, ബഹുദൈവാരാധകരായ കാഫിറുകൾക്കും ഇടയിൽ പരലോകത്ത് അല്ലാഹു വിധി നടപ്പിലാക്കുന്നതാണ്. തീർച്ചയായും അല്ലാഹുവിന് പങ്കുകാരെ നിശ്ചയിച്ചു കൊണ്ട് അവൻ്റെ മേൽ കള്ളം കെട്ടിച്ചമക്കുന്നവർക്കും, അല്ലാഹുവിൻ്റെ അനുഗ്രഹങ്ങളെ തീർത്തും നിഷേധിക്കുന്ന നന്ദികെട്ടവർക്കും സത്യം സ്വീകരിക്കാൻ അവൻ വഴിയൊരുക്കുന്നതല്ല.
അറബി ഖുർആൻ വിവരണങ്ങൾ:
لَوْ اَرَادَ اللّٰهُ اَنْ یَّتَّخِذَ وَلَدًا لَّاصْطَفٰی مِمَّا یَخْلُقُ مَا یَشَآءُ ۙ— سُبْحٰنَهٗ ؕ— هُوَ اللّٰهُ الْوَاحِدُ الْقَهَّارُ ۟
ഒരു സന്താനത്തെ സ്വീകരിക്കാൻ അല്ലാഹു ഉദ്ദേശിച്ചിരുന്നെങ്കിൽ തൻ്റെ സൃഷ്ടികളിൽ നിന്ന് അവൻ ഉദ്ദേശിക്കുന്നതിനെ അവൻ തിരഞ്ഞെടുക്കുകയും, അതിന് ഒരു മകൻ്റെ സ്ഥാനം നൽകുകയും ചെയ്യുമായിരുന്നു. ഈ ബഹുദൈവാരാധകർ ആരോപിക്കുന്നതിൽ നിന്ന് അല്ലാഹു പരിശുദ്ധനും മഹത്വമുള്ളവനുമായിരിക്കുന്നു. തൻ്റെ അസ്തിത്വത്തിലും ഗുണവിശേഷണങ്ങളിലും പ്രവർത്തികളിലും ഒരു പങ്കുകാരനുമില്ലാത്ത ഏകനും (വാഹിദ്), എല്ലാ സൃഷ്ടികളെയും അടക്കി ഭരിക്കുന്നവനുമാകുന്നു അവൻ.
അറബി ഖുർആൻ വിവരണങ്ങൾ:
خَلَقَ السَّمٰوٰتِ وَالْاَرْضَ بِالْحَقِّ ۚ— یُكَوِّرُ الَّیْلَ عَلَی النَّهَارِ وَیُكَوِّرُ النَّهَارَ عَلَی الَّیْلِ وَسَخَّرَ الشَّمْسَ وَالْقَمَرَ ؕ— كُلٌّ یَّجْرِیْ لِاَجَلٍ مُّسَمًّی ؕ— اَلَا هُوَ الْعَزِیْزُ الْغَفَّارُ ۟
ആകാശഭൂമികളെ മഹത്തരമായ ഒരു ലക്ഷ്യത്തിന് വേണ്ടി അവൻ സൃഷ്ടിച്ചിരിക്കുന്നു. അതിക്രമികൾ പറയുന്നതു പോലെ വെറുതെയല്ല (അവനവയെ സൃഷ്ടിച്ചത്). രാത്രിയെ അവൻ പകലിൻ്റെ മേൽ പ്രവേശിപ്പിക്കുന്നു. പകലിനെ രാത്രിയുടെ മേലും പ്രവേശിപ്പിക്കുന്നു. അതിൽ ഒന്ന് മറഞ്ഞാൽ ഉടനെ മറ്റൊന്ന് വരുന്നു. സൂര്യനെയും ചന്ദ്രനെയും അവൻ കീഴൊതുക്കിയിരിക്കുന്നു. അവ രണ്ടും നിശ്ചയിക്കപ്പെട്ട ഒരു സമയം -ഈ ജീവിതകാലഘട്ടം അവസാനിക്കുന്നത്- വരെ ചലിക്കുന്നു. അറിയുക! അവനത്രെ തൻ്റെ ശത്രുക്കളോട്പ്രതികാരനടപടി സ്വീകരിക്കുന്നവനും, ഒരാൾക്കും പരാജയപ്പെടുത്തുക സാധ്യമല്ലാത്തവനുമായ മഹാപ്രതാപിയും (അസീസ്), ചെയ്തു പോയ തെറ്റുകളിൽ ഖേദിച്ചു കൊണ്ട് പശ്ചാത്തപിക്കുന്ന തൻ്റെ അടിമകൾക്ക് ഏറെ പൊറുത്തു കൊടുക്കുന്നവനും (ഗഫ്ഫാർ).
അറബി ഖുർആൻ വിവരണങ്ങൾ:
ഈ പേജിലെ ആയത്തുകളിൽ നിന്നുള്ള പാഠങ്ങൾ:
• الداعي إلى الله يحتسب الأجر من عنده، لا يريد من الناس أجرًا على ما يدعوهم إليه من الحق.
• അല്ലാഹുവിലേക്ക് ക്ഷണിക്കുന്നവൻ അവൻ്റെ അടുക്കലുള്ള പ്രതിഫലമാണ് പ്രതീക്ഷിക്കേണ്ടത്. താൻ ക്ഷണിക്കുന്ന സത്യത്തിന് പകരമായി ജനങ്ങളുടെ പ്രതിഫലം അവൻ ആഗ്രഹിക്കരുത്.

• التكلّف ليس من الدِّين.
• കൃത്രിമത്വം ഇസ്ലാമിൽ പെട്ടതല്ല.

• التوسل إلى الله يكون بأسمائه وصفاته وبالإيمان وبالعمل الصالح لا غير.
• തവസ്സുൽ (അല്ലാഹുവിലേക്ക് അടുപ്പിക്കുന്ന മാർഗങ്ങൾ) അല്ലാഹുവിൻ്റെ നാമങ്ങളും വിശേഷണങ്ങളും (ഇസ്ലാമിക) വിശ്വാസവും സൽകർമ്മങ്ങൾ കൊണ്ടും മാത്രമായിരിക്കണം. മറ്റൊരു മാർഗവും അതിനില്ല.

 
പരിഭാഷ അദ്ധ്യായം: സ്സുമർ
സൂറത്തുകളുടെ സൂചിക പേജ് നമ്പർ
 
വിശുദ്ധ ഖുർആൻ പരിഭാഷ - വിശുദ്ധ ഖുർആൻ വ്യാഖ്യാന സംഗ്രഹത്തിന്റെ മലയാള പരിഭാഷ - വിവർത്തനങ്ങളുടെ സൂചിക

മർകസ് തഫ്സീർ പുറത്തിറക്കിയത്.

അടക്കുക