വിശുദ്ധ ഖുർആൻ പരിഭാഷ - الترجمة المليبارية للمختصر في تفسير القرآن الكريم * - വിവർത്തനങ്ങളുടെ സൂചിക


പരിഭാഷ ആയത്ത്: (57) അദ്ധ്യായം: സൂറത്തുന്നിസാഅ്
وَالَّذِیْنَ اٰمَنُوْا وَعَمِلُوا الصّٰلِحٰتِ سَنُدْخِلُهُمْ جَنّٰتٍ تَجْرِیْ مِنْ تَحْتِهَا الْاَنْهٰرُ خٰلِدِیْنَ فِیْهَاۤ اَبَدًا ؕ— لَهُمْ فِیْهَاۤ اَزْوَاجٌ مُّطَهَّرَةٌ ؗ— وَّنُدْخِلُهُمْ ظِلًّا ظَلِیْلًا ۟
അല്ലാഹുവിൽ വിശ്വസിക്കുകയും അവൻ്റെ റസൂലുകളെ പിൻപറ്റുകയും സൽകർമ്മങ്ങൾ പ്രവർത്തിക്കുകയും ചെയ്തവർ; അവരെ നാം ഉയിർത്തെഴുന്നേൽപ്പിൻ്റെ നാളിൽ സ്വർഗത്തോപ്പുകളിൽ പ്രവേശിപ്പിക്കുന്നതാണ്. അതിലെ കൊട്ടാരങ്ങളുടെ താഴ്ഭാഗത്തു കൂടെ അരുവികൾ ഒഴുകിക്കൊണ്ടിരിക്കുന്നതാണ്. എന്നെന്നേക്കുമായി അവരതിൽ വസിക്കുന്നതാണ്. ആ സ്വർഗത്തോപ്പുകളിൽ അവർക്ക് എല്ലാ മാലിന്യങ്ങളിൽ നിന്നും പരിശുദ്ധരായ ഇണകളുണ്ടായിരിക്കും. അവരെ നാം സുദീർഘമായ, കനത്ത ഒരു തണലിൽ പ്രവേശിപ്പിക്കുന്നതാണ്. അതിൽ ഉഷ്ണമോ അതിശൈത്യമോ ഉണ്ടാകില്ല.
അറബി ഖുർആൻ വിവരണങ്ങൾ:
ഈ പേജിലെ ആയത്തുകളിൽ നിന്നുള്ള പാഠങ്ങൾ:
• من أعظم أسباب كفر أهل الكتاب حسدهم المؤمنين على ما أنعم الله به عليهم من النبوة والتمكين في الأرض.
• വേദക്കാർ നബി (ﷺ) യെ നിഷേധിക്കാനുള്ള പ്രധാന കാരണങ്ങളിലൊന്ന്, (അല്ലാഹുവിൽ) വിശ്വസിച്ചവരോടുള്ള അസൂയയാകുന്നു. അല്ലാഹു അവർക്ക് നൽകിയ പ്രവാചകത്വവും ഭൂമിയിലുള്ള ആധിപത്യവും അവരെ അസൂയാലുക്കളാക്കിയിരിക്കുന്നു.

• الأمر بمكارم الأخلاق من المحافظة على الأمانات، والحكم بالعدل.
• മാന്യമായ സ്വഭാവഗുണങ്ങൾ പാലിക്കാൻ അല്ലാഹു കൽപ്പിച്ചിരിക്കുന്നു. അതിൽ പെട്ടതാണ് വിശ്വസിച്ചേൽപ്പിക്കപ്പെട്ട കാര്യങ്ങൾ സൂക്ഷിക്കുക എന്നതും, നീതിപൂർവ്വകമായി വിധിക്കുക എന്നതും.

• وجوب طاعة ولاة الأمر ما لم يأمروا بمعصية، والرجوع عند التنازع إلى حكم الله ورسوله صلى الله عليه وسلم تحقيقًا لمعنى الإيمان.
മുസ്ലിം ഭരണാധികാരികളെ അനുസരിക്കുന്നത് നിർബന്ധമാകുന്നു; അവർ തിന്മ പ്രവർത്തിക്കാൻ കൽപ്പിക്കാത്തിടത്തോളം. അഭിപ്രായഭിന്നതകൾ ഉടലെടുത്താൽ അല്ലാഹുവിൻ്റെയും റസൂലിൻ്റെയും (ﷺ) വിധിയിലേക്ക് മടങ്ങുക എന്നതും നിർബന്ധം തന്നെ. അത് (അല്ലാഹുവിലുള്ള) വിശ്വാസത്തിൻ്റെ പൂർത്തീകരണമാണ്.

 
പരിഭാഷ ആയത്ത്: (57) അദ്ധ്യായം: സൂറത്തുന്നിസാഅ്
സൂറത്തുകളുടെ സൂചിക പേജ് നമ്പർ
 
വിശുദ്ധ ഖുർആൻ പരിഭാഷ - الترجمة المليبارية للمختصر في تفسير القرآن الكريم - വിവർത്തനങ്ങളുടെ സൂചിക

الترجمة المليبارية للمختصر في تفسير القرآن الكريم، صادر عن مركز تفسير للدراسات القرآنية.

അടക്കുക