Check out the new design

വിശുദ്ധ ഖുർആൻ പരിഭാഷ - വിശുദ്ധ ഖുർആൻ വ്യാഖ്യാന സംഗ്രഹത്തിന്റെ മലയാള പരിഭാഷ * - വിവർത്തനങ്ങളുടെ സൂചിക


പരിഭാഷ ആയത്ത്: (7) അദ്ധ്യായം: ന്നിസാഅ്
لِلرِّجَالِ نَصِیْبٌ مِّمَّا تَرَكَ الْوَالِدٰنِ وَالْاَقْرَبُوْنَ ۪— وَلِلنِّسَآءِ نَصِیْبٌ مِّمَّا تَرَكَ الْوَالِدٰنِ وَالْاَقْرَبُوْنَ مِمَّا قَلَّ مِنْهُ اَوْ كَثُرَ ؕ— نَصِیْبًا مَّفْرُوْضًا ۟
മാതാപിതാക്കളും സഹോദരങ്ങളോ പിതൃസഹോദരങ്ങളോ പോലുള്ള അടുത്ത ബന്ധുക്കളും അവരുടെ മരണശേഷം വിട്ടേച്ചു പോയതിൽ -അത് കൂടുതലാകട്ടെ, കുറവാകട്ടെ- പുരുഷന്മാർക്ക് ഓഹരിയുണ്ട്. ഇക്കൂട്ടർ വിട്ടേച്ചു പോയതിൽ സ്ത്രീകൾക്കും ഓഹരിയുണ്ട്. സ്ത്രീകൾക്കും കുട്ടികൾക്കും അനന്തരസ്വത്ത് തടഞ്ഞു വെക്കുക എന്ന ജാഹിലിയ്യാ കാലഘട്ടത്തിലെ സമ്പ്രദായത്തിന് വിരുദ്ധമായാണ് ഈ നിയമം നിശ്ചയിക്കുന്നത്. ഈ പറയപ്പെട്ട ഓഹരിയാകട്ടെ, അല്ലാഹുവിൽ നിന്ന് കണക്ക് വിശദീകരിച്ചു നൽകപ്പെട്ട അവകാശമാകുന്നു.
അറബി ഖുർആൻ വിവരണങ്ങൾ:
ഈ പേജിലെ ആയത്തുകളിൽ നിന്നുള്ള പാഠങ്ങൾ:
• دلت أحكام المواريث على أن الشريعة أعطت الرجال والنساء حقوقهم مراعية العدل بينهم وتحقيق المصلحة بينهم.
• ഇസ്ലാം പുരുഷനും സ്ത്രീക്കും അവരുടെ അവകാശങ്ങൾ നീതിപൂർവ്വകമായി നൽകുകയും, അവർക്കോരോരുത്തർക്കും വേണ്ടതായ പ്രയോജനങ്ങൾ നേടിയെടുക്കാൻ സഹായിക്കുകയും ചെയ്തിട്ടുണ്ടെന്ന് ഇസ്ലാമിലെ അനന്തരാവകാശ വിധികൾ വ്യക്തമാക്കുന്നു.

• التغليظ الشديد في حرمة أموال اليتامى، والنهي عن التعدي عليها، وعن تضييعها على أي وجه كان.
• അനാഥകളുടെ സമ്പത്ത് നിഷിദ്ധമാണെന്ന് ശക്തമായ രൂപത്തിൽ ഈ ആയത്തുകൾ അറിയിക്കുന്നു. അതിൽ അതിക്രമം പ്രവർത്തിക്കുന്നതും, ഏത് രൂപത്തിലാണെങ്കിലും അത് പാഴാക്കുന്നതും ശക്തമായി ഇസ്ലാം വിലക്കുന്നു.

• لما كان المال من أكثر أسباب النزاع بين الناس تولى الله تعالى قسمته في أحكام المواريث.
• ജനങ്ങൾക്കിടയിൽ ഏറ്റവുമധികം ഭിന്നതകൾ ഉണ്ടാകാനുള്ള കാരണങ്ങളിലൊന്നാണ് സമ്പത്ത് എന്നതിനാൽ അല്ലാഹു തന്നെ അനന്തരാവകാശ നിയമങ്ങൾ വിശദീകരിച്ചു തന്നിരിക്കുന്നു.

 
പരിഭാഷ ആയത്ത്: (7) അദ്ധ്യായം: ന്നിസാഅ്
സൂറത്തുകളുടെ സൂചിക പേജ് നമ്പർ
 
വിശുദ്ധ ഖുർആൻ പരിഭാഷ - വിശുദ്ധ ഖുർആൻ വ്യാഖ്യാന സംഗ്രഹത്തിന്റെ മലയാള പരിഭാഷ - വിവർത്തനങ്ങളുടെ സൂചിക

മർകസ് തഫ്സീർ പുറത്തിറക്കിയത്.

അടക്കുക