Check out the new design

വിശുദ്ധ ഖുർആൻ പരിഭാഷ - വിശുദ്ധ ഖുർആൻ വ്യാഖ്യാന സംഗ്രഹത്തിന്റെ മലയാള പരിഭാഷ * - വിവർത്തനങ്ങളുടെ സൂചിക


പരിഭാഷ ആയത്ത്: (79) അദ്ധ്യായം: ന്നിസാഅ്
مَاۤ اَصَابَكَ مِنْ حَسَنَةٍ فَمِنَ اللّٰهِ ؗ— وَمَاۤ اَصَابَكَ مِنْ سَیِّئَةٍ فَمِنْ نَّفْسِكَ ؕ— وَاَرْسَلْنٰكَ لِلنَّاسِ رَسُوْلًا ؕ— وَكَفٰی بِاللّٰهِ شَهِیْدًا ۟
അല്ലയോ മനുഷ്യാ! നിനക്ക് ലഭിക്കുന്ന സമ്പത്തും സന്താനങ്ങളും പോലുള്ള സന്തോഷകരമായ കാര്യങ്ങൾ അല്ലാഹുവിൽ നിന്നുള്ളതാണ്. അവൻ്റെ ഔദാര്യമായി നിനക്ക് അവൻ നൽകിയതാണ് അതെല്ലാം. എന്നാൽ നിൻ്റെ സമ്പത്തിലും സന്താനങ്ങളിലും നിനക്ക് സങ്കടമുണ്ടാക്കുന്ന കാര്യങ്ങളാകട്ടെ, നീ തന്നെ ചെയ്ത തിന്മകൾ കാരണത്താൽ സംഭവിക്കുന്നതാണ്. അല്ലാഹുവിൻ്റെ റസൂലേ! താങ്കളെ നാം നിയോഗിച്ചിരിക്കുന്നത് സർവ്വ മനുഷ്യരിലേക്കും താങ്കളുടെ രക്ഷിതാവിൻ്റെ സന്ദേശം എത്തിച്ചു നൽകുന്ന റസൂലായി കൊണ്ടാണ്. അല്ലാഹുവിൽ നിന്ന് താങ്കൾ എത്തിച്ചു നൽകുന്ന സന്ദേശം സത്യസന്ധമാണെന്നതിന് സാക്ഷിയായി അല്ലാഹു മതിയായവനാണ്. കാരണം, അതിനുള്ള തെളിവുകളും പ്രമാണങ്ങളും അല്ലാഹു തന്നെ താങ്കൾക്ക് നൽകിയിരിക്കുന്നു.
അറബി ഖുർആൻ വിവരണങ്ങൾ:
ഈ പേജിലെ ആയത്തുകളിൽ നിന്നുള്ള പാഠങ്ങൾ:
• وجوب القتال لإعلاء كلمة الله ونصرة المستضعفين، وذم الخوف والجبن والاعتراض على أحكام الله.
• അല്ലാഹുവിൻ്റെ വചനം ഉന്നതമാക്കുന്നതിനായി യുദ്ധം ചെയ്യുക എന്നതും, അടിച്ചമർത്തപ്പെട്ടവരെ സഹായിക്കുക എന്നതും നിർബന്ധമാകുന്നു. എന്നാൽ ഭീരുത്വവും ഭയവും അല്ലാഹുവിൻ്റെ വിധിവിലക്കുകളോട് എതിരാകുന്നതും ആക്ഷേപാർഹമായ കാര്യവുമാകുന്നു.

• الدار الآخرة خير من الدنيا وما فيها من متاع وشهوات لمن اتقى الله تعالى وعمل بطاعته.
• അല്ലാഹുവിനെ സൂക്ഷിക്കുകയും, അവനെ അനുസരിക്കുകയും ചെയ്യുന്നവർക്ക് പരലോകഭവനമാകുന്നു ഇഹലോകത്തെക്കാളും അതിലെ എല്ലാ സുഖസൗകര്യങ്ങളെക്കാളും നല്ലത്.

• الخير والشر كله بقدر الله، وقد يبتلي الله عباده ببعض السوء في الدنيا لأسباب، منها: ذنوبهم ومعاصيهم.
• നല്ലതും പ്രയാസമുള്ളതുമെല്ലാം അല്ലാഹുവിൻ്റെ വിധിയനുസരിച്ചാകുന്നു. അല്ലാഹു അവൻ്റെ അടിമകളെ ചില പ്രയാസങ്ങൾ കൊണ്ട് ഇഹലോകത്ത് ചിലപ്പോൾ പരീക്ഷിച്ചേക്കാം. അതിന് പല കാരണങ്ങളുമുണ്ടാകാം. അതിൽ പെട്ടതാണ് അവർ ചെയ്യുന്ന തിന്മകളും പാപങ്ങളും.

 
പരിഭാഷ ആയത്ത്: (79) അദ്ധ്യായം: ന്നിസാഅ്
സൂറത്തുകളുടെ സൂചിക പേജ് നമ്പർ
 
വിശുദ്ധ ഖുർആൻ പരിഭാഷ - വിശുദ്ധ ഖുർആൻ വ്യാഖ്യാന സംഗ്രഹത്തിന്റെ മലയാള പരിഭാഷ - വിവർത്തനങ്ങളുടെ സൂചിക

മർകസ് തഫ്സീർ പുറത്തിറക്കിയത്.

അടക്കുക