വിശുദ്ധ ഖുർആൻ പരിഭാഷ - الترجمة المليبارية للمختصر في تفسير القرآن الكريم * - വിവർത്തനങ്ങളുടെ സൂചിക


പരിഭാഷ ആയത്ത്: (50) അദ്ധ്യായം: സൂറത്ത് ഫുസ്സ്വിലത്ത്
وَلَىِٕنْ اَذَقْنٰهُ رَحْمَةً مِّنَّا مِنْ بَعْدِ ضَرَّآءَ مَسَّتْهُ لَیَقُوْلَنَّ هٰذَا لِیْ ۙ— وَمَاۤ اَظُنُّ السَّاعَةَ قَآىِٕمَةً ۙ— وَّلَىِٕنْ رُّجِعْتُ اِلٰی رَبِّیْۤ اِنَّ لِیْ عِنْدَهٗ لَلْحُسْنٰی ۚ— فَلَنُنَبِّئَنَّ الَّذِیْنَ كَفَرُوْا بِمَا عَمِلُوْا ؗ— وَلَنُذِیْقَنَّهُمْ مِّنْ عَذَابٍ غَلِیْظٍ ۟
രോഗമോ ദുരിതമോ ബാധിച്ചതിന് ശേഷം അവന് നാം ആരോഗ്യവും ധന്യതയും സൗഖ്യവും ആസ്വദിപ്പിച്ചാൽ തീർച്ചയായും അവൻ പറയും: ഇത് എനിക്കുള്ളതാകുന്നു. ഞാൻ ഇതിനെല്ലാം അർഹനാകുന്നു. അന്ത്യനാൾ സംഭവിക്കുമെന്നൊന്നും ഞാൻ വിശ്വസിക്കുന്നില്ല. ഇനി അങ്ങനെ സംഭവിച്ചാൽ തന്നെയും എനിക്ക് അല്ലാഹുവിങ്കലും ധന്യതയും സമ്പത്തും തന്നെയാണുണ്ടായിരിക്കുക. ഇഹലോകത്ത് എനിക്ക് അർഹതപ്പെട്ട അനുഗ്രഹങ്ങൾ അവൻ എൻറെ മേൽ വാരിച്ചൊരിഞ്ഞതു പോലെ, പരലോകത്തും അവൻ എനിക്ക് അനുഗ്രഹങ്ങൾ നൽകും. അല്ലാഹുവിൽ അവിശ്വസിച്ചവർക്ക് അവർ ചെയ്തു കൂട്ടിയ നിഷേധവും തിന്മകളും നാം അറിയിച്ചു നൽകുന്നതാണ്. അങ്ങേയറ്റം കടുത്ത ശിക്ഷ നാമവരെ രുചിപ്പിക്കുന്നതുമാണ്.
അറബി ഖുർആൻ വിവരണങ്ങൾ:
ഈ പേജിലെ ആയത്തുകളിൽ നിന്നുള്ള പാഠങ്ങൾ:
• علم الساعة عند الله وحده.
* അന്ത്യനാളിൻറെ സമയത്തെ കുറിച്ചുള്ള അറിവ് അല്ലാഹുവിൻറെ പക്കൽ മാത്രമാണ്.

• تعامل الكافر مع نعم الله ونقمه فيه تخبط واضطراب.
* അല്ലാഹുവിൻറെ അനുഗ്രഹങ്ങളോട് നിഷേധികളുടെ സമീപനം തീർത്തും ആടിമറിഞ്ഞതും വൈരുദ്ധ്യമുള്ളതുമാണ്.

• إحاطة الله بكل شيء علمًا وقدرة.
* അല്ലാഹു എല്ലാ വസ്തുക്കളെയും അവൻറെ അറിവ് കൊണ്ടും ശക്തി കൊണ്ടും ചൂഴ്ന്നിരിക്കുന്നു.

 
പരിഭാഷ ആയത്ത്: (50) അദ്ധ്യായം: സൂറത്ത് ഫുസ്സ്വിലത്ത്
സൂറത്തുകളുടെ സൂചിക പേജ് നമ്പർ
 
വിശുദ്ധ ഖുർആൻ പരിഭാഷ - الترجمة المليبارية للمختصر في تفسير القرآن الكريم - വിവർത്തനങ്ങളുടെ സൂചിക

الترجمة المليبارية للمختصر في تفسير القرآن الكريم، صادر عن مركز تفسير للدراسات القرآنية.

അടക്കുക