Check out the new design

വിശുദ്ധ ഖുർആൻ പരിഭാഷ - വിശുദ്ധ ഖുർആൻ വ്യാഖ്യാന സംഗ്രഹത്തിന്റെ മലയാള പരിഭാഷ * - വിവർത്തനങ്ങളുടെ സൂചിക


പരിഭാഷ ആയത്ത്: (14) അദ്ധ്യായം: ശ്ശൂറാ
وَمَا تَفَرَّقُوْۤا اِلَّا مِنْ بَعْدِ مَا جَآءَهُمُ الْعِلْمُ بَغْیًا بَیْنَهُمْ ؕ— وَلَوْلَا كَلِمَةٌ سَبَقَتْ مِنْ رَّبِّكَ اِلٰۤی اَجَلٍ مُّسَمًّی لَّقُضِیَ بَیْنَهُمْ ؕ— وَاِنَّ الَّذِیْنَ اُوْرِثُوا الْكِتٰبَ مِنْ بَعْدِهِمْ لَفِیْ شَكٍّ مِّنْهُ مُرِیْبٍ ۟
മുഹമ്മദ് നബി -ﷺ- യുടെ നിയോഗത്തെ കുറിച്ചുള്ള വ്യക്തമായ തെളിവ് സ്ഥാപിക്കപ്പെട്ടതിന് ശേഷം തന്നെയാണ് നിഷേധികളും ബഹുദൈവാരാധകരും അക്കാര്യത്തിൽ ഭിന്നിച്ചിട്ടുള്ളത്. അവരുടെ ഭിന്നതക്ക് കാരണം വിരോധവും അതിക്രമവുമല്ലാതെ മറ്റൊന്നുമല്ല. അവരിൽ നിന്ന് അന്ത്യനാൾ വരെ ശിക്ഷ പിന്തിക്കപ്പെടും എന്ന കാര്യം അല്ലാഹുവിൻറെ അറിവിൽ മുൻപേ സ്ഥിരപ്പെട്ടിട്ടില്ലായിരുന്നെങ്കിൽ അല്ലാഹു അവർക്കിടയിൽ ഇപ്പോൾ തന്നെ തീർപ്പു കൽപ്പിക്കുകയും, അല്ലാഹുവിനെ നിഷേധിക്കുകയും അവൻറെ ദൂതനെ കളവാക്കുകയും ചെയ്തതിന് ഉടൻ തന്നെ അവരെ ശിക്ഷിക്കുകയും ചെയ്യുമായിരുന്നു. തങ്ങളുടെ പൂർവ്വികരിൽ നിന്ന് തൗറാത്ത് അനന്തരമായി നൽകപ്പെട്ട യഹൂദരും, ഇഞ്ചീൽ നൽകപ്പെട്ട നസ്വാറാക്കളും, അവർക്കു ശേഷം വന്ന ഈ ബഹുദൈവാരാധകരും മുഹമ്മദ് നബി -ﷺ- കൊണ്ടു വന്ന ഈ ഖുർആനിൽ വ്യക്തമായ സംശയത്തിലും, അതിനെ കളവാക്കുന്നവരുമാകുന്നു.
അറബി ഖുർആൻ വിവരണങ്ങൾ:
ഈ പേജിലെ ആയത്തുകളിൽ നിന്നുള്ള പാഠങ്ങൾ:
• دين الأنبياء في أصوله دين واحد.
* നബിമാരുടെയെല്ലാം മതത്തിൻറെ അടിസ്ഥാനങ്ങൾ ഒന്നു തന്നെയാണ്.

• أهمية وحدة الكلمة، وخطر الاختلاف فيها.
* ഐക്യത്തിൻറെ പ്രാധാന്യവും, അഭിപ്രായഭിന്നതകളുടെ അപകടവും.

• من مقومات نجاح الدعوة إلى الله: صحة المبدأ، والاستقامة عليه، والبعد عن اتباع الأهواء، والعدل، والتركيز على المشترك، وترك الجدال العقيم، والتذكير بالمصير المشترك.
* അല്ലാഹുവിലേക്കുള്ള പ്രബോധനം വിജയത്തിൽ എത്തുവാൻ സഹായിക്കുന്ന കാര്യങ്ങളിൽ ചിലതാണ് പ്രാരംഭപാഠങ്ങൾ ശരിയാവലും, അതിൽ ഉറച്ചു നിലകൊള്ളലും, ദേഹേഛകളെ പിൻപറ്റുന്നതിൽ നിന്ന് അകന്നു നിൽക്കലും, പരസ്പരം യോജിക്കാവുന്നതിൽ നീതി കാണിക്കലും അതിൽ ഊന്നലും, അർഥമില്ലാത്ത തർക്കങ്ങൾ ഉപേക്ഷിക്കലും, എല്ലാവരും എത്തിച്ചേരേണ്ടത് ഒരേയിടത്തു തന്നെയാണെന്നത് ഓർമ്മപ്പെടുത്തലും.

 
പരിഭാഷ ആയത്ത്: (14) അദ്ധ്യായം: ശ്ശൂറാ
സൂറത്തുകളുടെ സൂചിക പേജ് നമ്പർ
 
വിശുദ്ധ ഖുർആൻ പരിഭാഷ - വിശുദ്ധ ഖുർആൻ വ്യാഖ്യാന സംഗ്രഹത്തിന്റെ മലയാള പരിഭാഷ - വിവർത്തനങ്ങളുടെ സൂചിക

മർകസ് തഫ്സീർ പുറത്തിറക്കിയത്.

അടക്കുക