Check out the new design

വിശുദ്ധ ഖുർആൻ പരിഭാഷ - വിശുദ്ധ ഖുർആൻ വ്യാഖ്യാന സംഗ്രഹത്തിന്റെ മലയാള പരിഭാഷ * - വിവർത്തനങ്ങളുടെ സൂചിക


പരിഭാഷ ആയത്ത്: (22) അദ്ധ്യായം: ശ്ശൂറാ
تَرَی الظّٰلِمِیْنَ مُشْفِقِیْنَ مِمَّا كَسَبُوْا وَهُوَ وَاقِعٌ بِهِمْ ؕ— وَالَّذِیْنَ اٰمَنُوْا وَعَمِلُوا الصّٰلِحٰتِ فِیْ رَوْضٰتِ الْجَنّٰتِ ۚ— لَهُمْ مَّا یَشَآءُوْنَ عِنْدَ رَبِّهِمْ ؕ— ذٰلِكَ هُوَ الْفَضْلُ الْكَبِیْرُ ۟
അല്ലാഹുവിൻറെ റസൂലേ! ബഹുദൈവാരാധകരായും തിന്മകൾ പ്രവർത്തിച്ചും സ്വന്തങ്ങളോട് അതിക്രമം പ്രവർത്തിച്ചവരെ തങ്ങൾ ചെയ്തു വെച്ച തെറ്റുകൾക്കുള്ള ശിക്ഷയെ കുറിച്ച് ഭയചകിതരായ നിലയിൽ നിനക്ക് കാണാൻ കഴിയും. ഈ ശിക്ഷ അവർക്ക് വന്നു ഭവിക്കുക തന്നെ ചെയ്യും; അതിലൊരു സംശയവുമില്ല. എന്നാൽ ചെയ്തു പോയ തെറ്റുകളിൽ നിന്ന് ഖേദത്തോടെ പശ്ചാത്തപിച്ചു മടങ്ങാതെ ഈ ഭയം അവർക്ക് യാതൊരു ഉപകാരവും ചെയ്യില്ല. എന്നാൽ അല്ലാഹുവിലും അവൻറെ ദൂതന്മാരിലും വിശ്വസിക്കുകയും സൽകർമ്മങ്ങൾ പ്രവർത്തിക്കുകയും ചെയ്തവർ ഇതിന് നേർവിപരീതമായ സ്ഥിതിയിലായിരിക്കും. അവർ സ്വർഗത്തിലെ പൂന്തോപ്പുകളിൽ സുഖാനുഭൂതികളിലായിരിക്കും. ഒരിക്കലും അവസാനിക്കാത്ത വ്യത്യസ്തങ്ങളായ സുഖാനുഗ്രഹങ്ങൾ അവരുടെ രക്ഷിതാവിങ്കൽ അവർക്കുണ്ടായിരിക്കും. അത് തന്നെയാകുന്നു ഏറ്റവും വലിയ അനുഗ്രഹം; അതിനോട് കിടപിടിക്കുന്ന മറ്റൊരു അനുഗ്രഹവുമില്ല.
അറബി ഖുർആൻ വിവരണങ്ങൾ:
ഈ പേജിലെ ആയത്തുകളിൽ നിന്നുള്ള പാഠങ്ങൾ:
• خوف المؤمن من أهوال يوم القيامة يعين على الاستعداد لها.
* അന്ത്യനാളിൻറെ ഭീകരതയെ കുറിച്ച് ഒരു വിശ്വാസിക്കുണ്ടാകുന്ന ഭയം അതിന് വേണ്ടി തയ്യാറെടുക്കാൻ അവനെ സഹായിക്കും.

• لطف الله بعباده حيث يوسع الرزق على من يكون خيرًا له، ويضيّق على من يكون التضييق خيرًا له.
* അല്ലാഹുവിന് അവൻറെ സൃഷ്ടികളോടുള്ള അനുകമ്പ. അതു കൊണ്ടാണ് അവൻ സമ്പത്ത് ലഭിക്കുന്നതിൽ നന്മയുള്ളവർക്ക് അത് വിശാലമാക്കി നൽകുന്നതും, ഇടുക്കമുണ്ടാകുന്നതിൽ നന്മയുള്ളവർക്ക് അതിൽ ഇടുക്കം നൽകുന്നതും.

• خطر إيثار الدنيا على الآخرة.
* പരലോകത്തെക്കാൾ ഇഹലോകത്തിന് പ്രാധാന്യം നൽകുന്നതിൻറെ അപകടം.

 
പരിഭാഷ ആയത്ത്: (22) അദ്ധ്യായം: ശ്ശൂറാ
സൂറത്തുകളുടെ സൂചിക പേജ് നമ്പർ
 
വിശുദ്ധ ഖുർആൻ പരിഭാഷ - വിശുദ്ധ ഖുർആൻ വ്യാഖ്യാന സംഗ്രഹത്തിന്റെ മലയാള പരിഭാഷ - വിവർത്തനങ്ങളുടെ സൂചിക

മർകസ് തഫ്സീർ പുറത്തിറക്കിയത്.

അടക്കുക