Check out the new design

വിശുദ്ധ ഖുർആൻ പരിഭാഷ - വിശുദ്ധ ഖുർആൻ വ്യാഖ്യാന സംഗ്രഹത്തിന്റെ മലയാള പരിഭാഷ * - വിവർത്തനങ്ങളുടെ സൂചിക


പരിഭാഷ ആയത്ത്: (38) അദ്ധ്യായം: ശ്ശൂറാ
وَالَّذِیْنَ اسْتَجَابُوْا لِرَبِّهِمْ وَاَقَامُوا الصَّلٰوةَ ۪— وَاَمْرُهُمْ شُوْرٰی بَیْنَهُمْ ۪— وَمِمَّا رَزَقْنٰهُمْ یُنْفِقُوْنَ ۟ۚ
അല്ലാഹു പ്രവർത്തിക്കാൻ കൽപ്പിച്ചവ ചെയ്തു കൊണ്ടും, വിരോധിച്ചവ ഉപേക്ഷിച്ചും തങ്ങളുടെ രക്ഷിതാവിൻറെ വിളിക്ക് ഉത്തരം നൽകിയവരും, നമസ്കാരം അതിൻറെ പരിപൂർണ്ണമായ രൂപത്തിൽ നിർവ്വഹിക്കുന്നവരും, തങ്ങളെ ബാധിക്കുന്ന വിഷയങ്ങളിൽ പരസ്പരം കൂടിയാലോചന നടത്തുന്നവരും, നാം അവർക്ക് ഉപജീവനമായി നൽകിയതിൽ നിന്ന് അല്ലാഹുവിൻറെ തിരുവദനം ഉദ്ദേശിച്ചു കൊണ്ട് ദാനം ചെയ്യുന്നവരുമായിട്ടുള്ളവർ; (അവർക്കാകുന്നു ഈ സ്വർഗം).
അറബി ഖുർആൻ വിവരണങ്ങൾ:
ഈ പേജിലെ ആയത്തുകളിൽ നിന്നുള്ള പാഠങ്ങൾ:
• الصبر والشكر سببان للتوفيق للاعتبار بآيات الله.
* (പരീക്ഷണങ്ങളിലുള്ള) ക്ഷമയും (അനുഗ്രഹങ്ങൾക്കുള്ള) നന്ദിയും അല്ലാഹുവിൻറെ ദൃഷ്ടാന്തങ്ങളിൽ നിന്ന് പാഠമുൾക്കൊള്ളാൻ വഴി തുറക്കുന്ന രണ്ട് കാരണങ്ങളാണ്.

• مكانة الشورى في الإسلام عظيمة.
* ഇസ്ലാമിൽ കൂടിയാലോചനകൾക്കുള്ള പരിഗണനയും സ്ഥാനവും.

• جواز مؤاخذة الظالم بمثل ظلمه، والعفو خير من ذلك.
* അതിക്രമം പ്രവർത്തിച്ചവനോട് സമാനമായ ശിക്ഷാ നടപടി സ്വീകരിക്കുന്നത് അനുവദനീയമാണ്. എന്നാൽ അവന് മാപ്പു നൽകുന്നതാണ് കൂടുതൽ ഉത്തമം.

 
പരിഭാഷ ആയത്ത്: (38) അദ്ധ്യായം: ശ്ശൂറാ
സൂറത്തുകളുടെ സൂചിക പേജ് നമ്പർ
 
വിശുദ്ധ ഖുർആൻ പരിഭാഷ - വിശുദ്ധ ഖുർആൻ വ്യാഖ്യാന സംഗ്രഹത്തിന്റെ മലയാള പരിഭാഷ - വിവർത്തനങ്ങളുടെ സൂചിക

മർകസ് തഫ്സീർ പുറത്തിറക്കിയത്.

അടക്കുക