Check out the new design

വിശുദ്ധ ഖുർആൻ പരിഭാഷ - വിശുദ്ധ ഖുർആൻ വ്യാഖ്യാന സംഗ്രഹത്തിന്റെ മലയാള പരിഭാഷ * - വിവർത്തനങ്ങളുടെ സൂചിക


പരിഭാഷ ആയത്ത്: (69) അദ്ധ്യായം: മാഇദ
اِنَّ الَّذِیْنَ اٰمَنُوْا وَالَّذِیْنَ هَادُوْا وَالصّٰبِـُٔوْنَ وَالنَّصٰرٰی مَنْ اٰمَنَ بِاللّٰهِ وَالْیَوْمِ الْاٰخِرِ وَعَمِلَ صَالِحًا فَلَا خَوْفٌ عَلَیْهِمْ وَلَا هُمْ یَحْزَنُوْنَ ۟
തീർച്ചയായും മുഅ്മിനുകളും, യഹൂദരും സ്വാബിഉകളും -ചില നബിമാരുടെ പിൻഗാമികളാകുന്നു അവർ- നസ്വാറാക്കളും; (ഇവരിൽ ആരായാലും) അല്ലാഹുവിലും അന്ത്യനാളിലും വിശ്വസിക്കുകയും, സൽകർമ്മങ്ങൾ പ്രവർത്തിക്കുകയും ചെയ്താൽ; അവർക്ക് ഭാവിയിൽ ഒന്നും ഭയക്കേണ്ടതില്ല. അവർക്ക് നഷ്ടപ്പെട്ട ഐഹികവിഭവങ്ങളോർത്ത് അവർ ദുഃഖിക്കേണ്ടതുമില്ല.
അറബി ഖുർആൻ വിവരണങ്ങൾ:
ഈ പേജിലെ ആയത്തുകളിൽ നിന്നുള്ള പാഠങ്ങൾ:
• العمل بما أنزل الله تعالى سبب لتكفير السيئات ودخول الجنة وسعة الأرزاق.
• അല്ലാഹു അവതരിപ്പിച്ചത് അനുസരിച്ച് പ്രവർത്തിക്കുക എന്നത് തിന്മകൾ പൊറുക്കപ്പെടാനും, സ്വർഗത്തിൽ പ്രവേശിക്കാനും, ഉപജീവനത്തിൽ വിശാലത നൽകപ്പെടാനുമുള്ള കാരണമാണ്.

• توجيه الدعاة إلى أن التبليغ المُعتَدَّ به والمُبْرِئ للذمة هو ما كان كاملًا غير منقوص، وفي ضوء ما ورد به الوحي.
• (അല്ലാഹുവിൻ്റെ) സന്ദേശത്തിൻ്റെ വെളിച്ചത്തിൽ, ദീനിലുള്ളത് വെട്ടിക്കുറക്കാതെ പൂർണ്ണമായി എത്തിച്ചു നൽകുന്ന തരത്തിലുള്ള പ്രബോധനമാണ് അല്ലാഹുവിങ്കൽ പരിഗണിക്കപ്പെടുകയും, ബാധ്യത ഒഴിവാക്കപ്പെടുകയും ചെയ്യുക എന്ന് പ്രബോധകരെ ഓർമ്മപ്പെടുത്തുന്നു ഈ ആയത്തുകൾ.

• لا يُعْتد بأي معتقد ما لم يُقِمْ صاحبه دليلًا على أنه من عند الله تعالى.
• അല്ലാഹുവിൽ നിന്നുള്ളതാണെന്നതിന് തെളിവ് സ്ഥാപിച്ചു നൽകുന്നത് വരെ ഒരു വിശ്വാസവും അത് കൊണ്ടു വന്നവരിൽ നിന്ന് സ്വീകരിക്കാൻ പാടില്ല.

 
പരിഭാഷ ആയത്ത്: (69) അദ്ധ്യായം: മാഇദ
സൂറത്തുകളുടെ സൂചിക പേജ് നമ്പർ
 
വിശുദ്ധ ഖുർആൻ പരിഭാഷ - വിശുദ്ധ ഖുർആൻ വ്യാഖ്യാന സംഗ്രഹത്തിന്റെ മലയാള പരിഭാഷ - വിവർത്തനങ്ങളുടെ സൂചിക

മർകസ് തഫ്സീർ പുറത്തിറക്കിയത്.

അടക്കുക