Check out the new design

വിശുദ്ധ ഖുർആൻ പരിഭാഷ - വിശുദ്ധ ഖുർആൻ വ്യാഖ്യാന സംഗ്രഹത്തിന്റെ മലയാള പരിഭാഷ * - വിവർത്തനങ്ങളുടെ സൂചിക


പരിഭാഷ ആയത്ത്: (31) അദ്ധ്യായം: ന്നജ്മ്
وَلِلّٰهِ مَا فِی السَّمٰوٰتِ وَمَا فِی الْاَرْضِ ۙ— لِیَجْزِیَ الَّذِیْنَ اَسَآءُوْا بِمَا عَمِلُوْا وَیَجْزِیَ الَّذِیْنَ اَحْسَنُوْا بِالْحُسْنٰی ۟ۚ
ആകാശങ്ങളിലുള്ളതെല്ലാം അല്ലാഹുവിന് മാത്രമുള്ളതാകുന്നു. ഭൂമിയിലുള്ളതും എല്ലാം അവൻ്റേത് തന്നെ. അവനാണ് അവയെ സൃഷ്ടിക്കുകയും അവയുടെ അധികാരിയും അവയെ നിയന്ത്രിക്കുന്നതും. ഇഹലോകത്ത് തങ്ങളുടെ പ്രവർത്തനങ്ങൾ മോശമാക്കിയവർക്ക് അർഹമായ ശിക്ഷ നൽകുന്നതിനും, തങ്ങളുടെ പ്രവർത്തനങ്ങൾ നന്നാക്കിയ (ഇസ്ലാമിൽ) വിശ്വസിച്ചവർക്ക് സ്വർഗം പ്രതിഫലമായി നൽകുന്നതിനും വേണ്ടി.
അറബി ഖുർആൻ വിവരണങ്ങൾ:
ഈ പേജിലെ ആയത്തുകളിൽ നിന്നുള്ള പാഠങ്ങൾ:
• انقسام الذنوب إلى كبائر وصغائر.
* തിന്മകൾ വൻപാപങ്ങളെന്നും ചെറുപാപങ്ങളെന്നും രണ്ട് ഇനങ്ങളുണ്ട്.

• خطورة التقوُّل على الله بغير علم.
* അല്ലാഹുവിൻ്റെ പേരിൽ അറിവില്ലാതെ സംസാരിക്കുകയും കെട്ടിച്ചമക്കുകയും ചെയ്യുന്നതിൻ്റെ ഗൗരവം.

• النهي عن تزكية النفس.
* ആത്മപ്രശംസ നടത്തുന്നത് വിലക്കപ്പെട്ടിരിക്കുന്നു.

 
പരിഭാഷ ആയത്ത്: (31) അദ്ധ്യായം: ന്നജ്മ്
സൂറത്തുകളുടെ സൂചിക പേജ് നമ്പർ
 
വിശുദ്ധ ഖുർആൻ പരിഭാഷ - വിശുദ്ധ ഖുർആൻ വ്യാഖ്യാന സംഗ്രഹത്തിന്റെ മലയാള പരിഭാഷ - വിവർത്തനങ്ങളുടെ സൂചിക

മർകസ് തഫ്സീർ പുറത്തിറക്കിയത്.

അടക്കുക