Check out the new design

വിശുദ്ധ ഖുർആൻ പരിഭാഷ - വിശുദ്ധ ഖുർആൻ വ്യാഖ്യാന സംഗ്രഹത്തിന്റെ മലയാള പരിഭാഷ * - വിവർത്തനങ്ങളുടെ സൂചിക


പരിഭാഷ ആയത്ത്: (155) അദ്ധ്യായം: അൻആം
وَهٰذَا كِتٰبٌ اَنْزَلْنٰهُ مُبٰرَكٌ فَاتَّبِعُوْهُ وَاتَّقُوْا لَعَلَّكُمْ تُرْحَمُوْنَ ۟ۙ
ഈ ഖുർആൻ നാം അവതരിപ്പിച്ച, ധാരാളം അനുഗ്രഹങ്ങളുള്ള ഗ്രന്ഥമാകുന്നു. കാരണം മതപരവും ഭൗതികവുമായി അനേകം അനുഗ്രഹങ്ങൾ ഇത് ഉൾക്കൊള്ളുന്നു. അതിനാൽ അതിൽ അവതരിപ്പിക്കപ്പെട്ടത് നിങ്ങൾ പിൻപറ്റുകയും, അതിനോട് എതിരാവുന്നത് നിങ്ങൾ സൂക്ഷിക്കുകയും ചെയ്യുക; നിങ്ങൾക്ക് മേൽ കരുണ ചൊരിയപ്പെടുന്നതിന് വേണ്ടി.
അറബി ഖുർആൻ വിവരണങ്ങൾ:
ഈ പേജിലെ ആയത്തുകളിൽ നിന്നുള്ള പാഠങ്ങൾ:
• لا يجوز التصرف في مال اليتيم إلّا في حدود مصلحته، ولا يُسلَّم ماله إلّا بعد بلوغه الرُّشْد.
• യതീമിൻ്റെ സമ്പാദ്യം അവന് ഉപകാരപ്രദമായ വഴിയിലല്ലാതെ ഉപയോഗപ്പെടുത്തരുത്. വിവേകമെത്തുന്നത് വരെ ആ സമ്പാദ്യം അവനെ ഏൽപ്പിക്കുകയുമരുത്.

• سبل الضلال كثيرة، وسبيل الله وحده هو المؤدي إلى النجاة من العذاب.
• വഴികേടിൻ്റെ മാർഗങ്ങൾ ധാരാളമുണ്ട്. അല്ലാഹുവിൻ്റെ മാർഗമാകട്ടെ; ഒന്ന് മാത്രമാണ്. അല്ലാഹുവിൻ്റെ ശിക്ഷയിൽ നിന്ന് രക്ഷപ്പെടുത്തുന്ന വഴി അത് മാത്രമാണ്.

• اتباع هذا الكتاب علمًا وعملًا من أعظم أسباب نيل رحمة الله.
• ഖുർആൻ പഠനത്തിലും പ്രവർത്തനത്തിലും പിൻപറ്റുക എന്നത് അല്ലാഹുവിൻ്റെ കാരുണ്യം ലഭിക്കാനുള്ള ഏറ്റവും വലിയ കാരണങ്ങളിൽ പെട്ടതാണ്.

 
പരിഭാഷ ആയത്ത്: (155) അദ്ധ്യായം: അൻആം
സൂറത്തുകളുടെ സൂചിക പേജ് നമ്പർ
 
വിശുദ്ധ ഖുർആൻ പരിഭാഷ - വിശുദ്ധ ഖുർആൻ വ്യാഖ്യാന സംഗ്രഹത്തിന്റെ മലയാള പരിഭാഷ - വിവർത്തനങ്ങളുടെ സൂചിക

മർകസ് തഫ്സീർ പുറത്തിറക്കിയത്.

അടക്കുക