Check out the new design

വിശുദ്ധ ഖുർആൻ പരിഭാഷ - വിശുദ്ധ ഖുർആൻ വ്യാഖ്യാന സംഗ്രഹത്തിന്റെ മലയാള പരിഭാഷ * - വിവർത്തനങ്ങളുടെ സൂചിക


പരിഭാഷ ആയത്ത്: (4) അദ്ധ്യായം: അൻആം
وَمَا تَاْتِیْهِمْ مِّنْ اٰیَةٍ مِّنْ اٰیٰتِ رَبِّهِمْ اِلَّا كَانُوْا عَنْهَا مُعْرِضِیْنَ ۟
ബഹുദൈവാരാധകർക്ക് അവരുടെ രക്ഷിതാവിൽ നിന്ന് ഏതൊരു തെളിവ് വന്നെത്തിയാലും അവയെ ഒരു പരിഗണനയും നൽകാതെ അവർ ഉപേക്ഷിക്കാതിരിക്കില്ല. അല്ലാഹുവിൻ്റെ ഏകത്വം ബോധ്യപ്പെടുത്തുന്ന വ്യക്തമായ തെളിവുകളും സുശക്തമായ പ്രമാണങ്ങളും തീർച്ചയായും അവർക്ക് വന്നെത്തിയിരിക്കുന്നു. അല്ലാഹുവിൻ്റെ ദൂതന്മാരുടെ സത്യത ബോധ്യപ്പെടുത്തുന്ന ദൃഷ്ടാന്തങ്ങളും അവരിലേക്ക് വന്നെത്തിയിരിക്കുന്നു. എന്നാൽ അതെല്ലാമുണ്ടായിട്ടും അവർ അവയെ ശ്രദ്ധിക്കാതെ തിരിഞ്ഞു കളഞ്ഞിരിക്കുകയാണ്.
അറബി ഖുർആൻ വിവരണങ്ങൾ:
ഈ പേജിലെ ആയത്തുകളിൽ നിന്നുള്ള പാഠങ്ങൾ:
• شدة عناد الكافرين، وبيان إصرارهم على الكفر على الرغم من قيام الحجة عليهم بالأدلة الحسية.
• അല്ലാഹുവിനെ നിഷേധിക്കുന്നവരുടെ ശത്രുതയുടെ കാഠിന്യം. വ്യക്തമായി അനുഭവിച്ചറിയാവുന്ന തെളിവുകൾ സ്ഥിരപ്പെട്ടതിനും ശേഷമാണ് അവർ തങ്ങളുടെ നിഷേധത്തിൽ തുടർന്നു കൊണ്ടിരിക്കുന്നത്.

• التأمل في سنن الله تعالى في السابقين لمعرفة أسباب هلاكهم والحذر منها.
• മുൻകാല സമൂഹങ്ങളെ നശിപ്പിക്കുന്നതിൽ അല്ലാഹു സ്വീകരിച്ച മാർഗത്തെ കുറിച്ച് ഉറ്റാലോചിക്കേണ്ടതിൻ്റെ പ്രാധാന്യം. അതിൽ നിന്ന് അവരുടെ നാശത്തിൻ്റെ കാരണങ്ങൾ മനസ്സിലാക്കാൻ കഴിയുകയും, അത്തരം ചെയ്തികൾ വന്നുപോകാതെ സൂക്ഷിക്കാൻ സാധിക്കുകയും ചെയ്യും.

• من رحمة الله بعباده أن لم ينزل لهم رسولًا من الملائكة لأنهم لا يمهلون للتوبة إذا نزل.
• തൻ്റെ ദാസന്മാരോടുള്ള അല്ലാഹുവിൻ്റെ കാരുണ്യത്തിൽ പെട്ടതാണ് അവൻ മലക്കുകളിൽ പെട്ട ഒരു ദൂതനെ അവരിലേക്ക് നിയോഗിച്ചില്ല എന്നത്. അങ്ങനെ അയച്ചിരുന്നെങ്കിൽ അവർക്ക് പിന്നീട് പശ്ചാത്തപിക്കാനുള്ള അവസരം നൽകപ്പെടുമായിരുന്നില്ല.

 
പരിഭാഷ ആയത്ത്: (4) അദ്ധ്യായം: അൻആം
സൂറത്തുകളുടെ സൂചിക പേജ് നമ്പർ
 
വിശുദ്ധ ഖുർആൻ പരിഭാഷ - വിശുദ്ധ ഖുർആൻ വ്യാഖ്യാന സംഗ്രഹത്തിന്റെ മലയാള പരിഭാഷ - വിവർത്തനങ്ങളുടെ സൂചിക

മർകസ് തഫ്സീർ പുറത്തിറക്കിയത്.

അടക്കുക