വിശുദ്ധ ഖുർആൻ പരിഭാഷ - الترجمة المليبارية للمختصر في تفسير القرآن الكريم * - വിവർത്തനങ്ങളുടെ സൂചിക


പരിഭാഷ ആയത്ത്: (99) അദ്ധ്യായം: സൂറത്തുൽ അൻആം
وَهُوَ الَّذِیْۤ اَنْزَلَ مِنَ السَّمَآءِ مَآءً ۚ— فَاَخْرَجْنَا بِهٖ نَبَاتَ كُلِّ شَیْءٍ فَاَخْرَجْنَا مِنْهُ خَضِرًا نُّخْرِجُ مِنْهُ حَبًّا مُّتَرَاكِبًا ۚ— وَمِنَ النَّخْلِ مِنْ طَلْعِهَا قِنْوَانٌ دَانِیَةٌ ۙ— وَّجَنّٰتٍ مِّنْ اَعْنَابٍ وَّالزَّیْتُوْنَ وَالرُّمَّانَ مُشْتَبِهًا وَّغَیْرَ مُتَشَابِهٍ ؕ— اُنْظُرُوْۤا اِلٰی ثَمَرِهٖۤ اِذَاۤ اَثْمَرَ وَیَنْعِهٖ ؕ— اِنَّ فِیْ ذٰلِكُمْ لَاٰیٰتٍ لِّقَوْمٍ یُّؤْمِنُوْنَ ۟
അല്ലാഹുവാകുന്നു ആകാശത്ത് നിന്ന് മഴവെള്ളം ഇറക്കുകയും, അതിലൂടെ എല്ലാതരം സസ്യങ്ങളും മുളപ്പിക്കുകയും ചെയ്തത്. അങ്ങനെ നാം ചെടികളിൽ നിന്ന് ധാന്യങ്ങളും പച്ചപ്പു നിറഞ്ഞ മരങ്ങളും പുറത്തു കൊണ്ടുവന്നിരിക്കുന്നു. അവയിൽ നിന്ന് കതിരുകളിലുള്ളതും അതു പോലെ തിങ്ങിനിറഞ്ഞതുമായ ധാന്യങ്ങൾ നാം പുറത്തു കൊണ്ടുവരുന്നു. ഈത്തപ്പനയുടെ പൂക്കുലകളിൽ നിന്ന് അതിൻ്റെ തണ്ട് പുറത്തേക്ക് വരികയും, ഇരുന്നും നിന്നുമെല്ലാം പറിച്ചെടുക്കാവുന്ന തരത്തിൽ (ഈത്തപ്പഴം) അതായിത്തീരുകയും ചെയ്യുന്നു. മുന്തിരിയുടെ തോട്ടങ്ങളും നാം പുറത്തു കൊണ്ടുവന്നു. ഒലീവും മാതളവും -അവയുടെ ഇലകൾ ഒരു പോലെയും, ഫലങ്ങൾ വ്യത്യസ്ത തരത്തിലുമായി കൊണ്ട്- നാം പുറത്തു കൊണ്ടുവന്നിരിക്കുന്നു. ജനങ്ങളേ! അതിൻ്റെ ഫലങ്ങൾ പൂവിടുന്നതും, അത് അവസാനം പാകമാകുമ്പോഴും നിങ്ങളതിനെ നോക്കൂ! ജനങ്ങളെ! തീർച്ചയായും അല്ലാഹുവിൽ വിശ്വസിക്കുന്നവർക്ക് അവൻ്റെ ശക്തി ബോധ്യപ്പെടുത്തുന്ന വ്യക്തമായ തെളിവുകളുണ്ട് ഈ പറഞ്ഞതിലെല്ലാം. അവരാകുന്നു (അല്ലാഹുവിൽ വിശ്വസിച്ചവർ) ഈ തെളിവുകളിൽ നിന്നും പ്രമാണങ്ങളിൽ നിന്നുമെല്ലാം പ്രയോജനമെടുക്കുന്നവർ.
അറബി ഖുർആൻ വിവരണങ്ങൾ:
ഈ പേജിലെ ആയത്തുകളിൽ നിന്നുള്ള പാഠങ്ങൾ:
• الاستدلال ببرهان الخلق والرزق (تخليق النبات ونموه وتحول شكله وحجمه ونزول المطر) وببرهان الحركة (حركة الأفلاك وانتظام سيرها وانضباطها)؛ وكلاهما ظاهر مشاهَد - على انفراد الله سبحانه وتعالى بالربوبية واستحقاق الألوهية.
• സൃഷ്ടിപ്പും ഉപജീവനവും അറിയിക്കുന്ന തെളിവുകളും (ചെടികളുടെ സൃഷ്ടിപ്പും, അവയുടെ വളർച്ചയും രൂപമാറ്റങ്ങളും വലിപ്പവും മഴ പെയ്യിക്കുന്നതുമെല്ലാമാണ് ഉദ്ദേശം) ചലനത്തിൽ നിന്നുള്ള തെളിവുകളും (ഗ്രഹങ്ങളുടെ ചലനവും അവയുടെ കൃത്യമായ നീക്കവും കെട്ടുറപ്പുമെല്ലാം ഉദ്ദേശം) ഈ ആയത്തുകളിൽ അല്ലാഹു കൊണ്ടുവന്നിരിക്കുന്നു. ഈ രണ്ടു തെളിവുകളും അല്ലാഹുവിൻ്റെ സൃഷ്ടിപ്പിലുള്ള ഏകത്വവും ആരാധിക്കപ്പെടാനുള്ള അർഹതയും ബോധ്യപ്പെടുത്തുന്ന, സർവ്വർക്കും കണ്ടുമനസ്സിലാക്കാവുന്ന ദൃശ്യമായ തെളിവുകളാണ്.

• بيان ضلال وسخف عقول المشركين في عبادتهم للجن.
• ജിന്നുകളെ ആരാധിക്കുന്ന ബഹുദൈവാരാധകരുടെ വഴികേടും, ബുദ്ധിശൂന്യതയും അല്ലാഹു ബോധ്യപ്പെടുത്തിയിരിക്കുന്നു.

 
പരിഭാഷ ആയത്ത്: (99) അദ്ധ്യായം: സൂറത്തുൽ അൻആം
സൂറത്തുകളുടെ സൂചിക പേജ് നമ്പർ
 
വിശുദ്ധ ഖുർആൻ പരിഭാഷ - الترجمة المليبارية للمختصر في تفسير القرآن الكريم - വിവർത്തനങ്ങളുടെ സൂചിക

الترجمة المليبارية للمختصر في تفسير القرآن الكريم، صادر عن مركز تفسير للدراسات القرآنية.

അടക്കുക