Check out the new design

വിശുദ്ധ ഖുർആൻ പരിഭാഷ - വിശുദ്ധ ഖുർആൻ വ്യാഖ്യാന സംഗ്രഹത്തിന്റെ മലയാള പരിഭാഷ * - വിവർത്തനങ്ങളുടെ സൂചിക


പരിഭാഷ അദ്ധ്യായം: മുനാഫിഖൂൻ   ആയത്ത്:

മുനാഫിഖൂൻ

സൂറത്തിൻ്റെ ഉദ്ദേശ്യങ്ങളിൽ പെട്ടതാണ്:
بيان حقيقة المنافقين والتحذير منهم.
കപടവിശ്വാസികളുടെ യഥാർത്ഥ അവസ്ഥ വിവരിക്കുകയും, അവരിൽ നിന്ന് താക്കീത് നൽകുകയും ചെയ്യുന്നു.

اِذَا جَآءَكَ الْمُنٰفِقُوْنَ قَالُوْا نَشْهَدُ اِنَّكَ لَرَسُوْلُ اللّٰهِ ۘ— وَاللّٰهُ یَعْلَمُ اِنَّكَ لَرَسُوْلُهٗ ؕ— وَاللّٰهُ یَشْهَدُ اِنَّ الْمُنٰفِقِیْنَ لَكٰذِبُوْنَ ۟ۚ
അല്ലാഹുവിൻ്റെ റസൂലേ! താങ്കളുടെ സദസ്സിൽ കപടവിശ്വാസികൾ സന്നിഹിതരായാൽ അവർ ഇസ്ലാം പുറത്തേക്ക് കാണിക്കുകയും, ഇസ്ലാമിനോടുള്ള നിഷേധം മനസ്സിൽ ഒളിപ്പിച്ചു വെക്കുകയും ചെയ്യും. 'നിങ്ങൾ ശരിക്കും അല്ലാഹുവിൻ്റെ ദൂതനാണെന്ന് ഞങ്ങൾ സാക്ഷ്യം വഹിക്കുന്നു' എന്ന് അവർ പറയുന്നു. എന്നാൽ നീ ശരിയായ ദൂതനാണെന്ന് അല്ലാഹുവിനറിയാം. മുഹമ്മദ് അല്ലാഹുവിൻ്റെ ദൂതനാണെന്ന് തങ്ങൾ ഹൃദയത്തിൽ തൊട്ട് സാക്ഷ്യം വഹിക്കുന്നു എന്ന കപടവിശ്വാസികളുടെ വർത്തമാനം തനിച്ച കളവാണെന്ന് അല്ലാഹു സാക്ഷ്യം വഹിക്കുന്നു.
അറബി ഖുർആൻ വിവരണങ്ങൾ:
اِتَّخَذُوْۤا اَیْمَانَهُمْ جُنَّةً فَصَدُّوْا عَنْ سَبِیْلِ اللّٰهِ ؕ— اِنَّهُمْ سَآءَ مَا كَانُوْا یَعْمَلُوْنَ ۟
തങ്ങളും മുസ്ലിംകളാണെന്ന് വാദിക്കുന്നതിനായി ശപഥങ്ങളെ അവർ തങ്ങളുടെ പരിചയാക്കി നിർത്തിയിരിക്കുകയാണ്. യുദ്ധത്തിൽ നിന്നും തടവുശിക്ഷയിൽ നിന്നും രക്ഷപ്പെടാൻ അതൊരു മറയും രക്ഷാകവചവുമാക്കി അവർ തീർത്തിരിക്കുന്നു. സംശയങ്ങൾ പ്രചരിപ്പിച്ചും കുഴപ്പങ്ങൾ സൃഷ്ടിച്ചും അവർ ജനങ്ങളെ (ഇസ്ലാമിൽ) വിശ്വസിക്കുന്നതിൽ നിന്ന് തെറ്റിച്ചു കൊണ്ടിരിക്കുകയാണ്. ഇവരുടെ ഈ കാപട്യവും കള്ളശപഥങ്ങളും എന്തു മാത്രം വികൃതമായിരിക്കുന്നു!
അറബി ഖുർആൻ വിവരണങ്ങൾ:
ذٰلِكَ بِاَنَّهُمْ اٰمَنُوْا ثُمَّ كَفَرُوْا فَطُبِعَ عَلٰی قُلُوْبِهِمْ فَهُمْ لَا یَفْقَهُوْنَ ۟
അവർ കാപട്യം നിറഞ്ഞ വിശ്വാസം സ്വീകരിച്ചതിനാലാണ് അത്. അവരുടെ ഹൃദയങ്ങളിലേക്ക് ഇസ്ലാമിൻ്റെ വിശ്വാസം എത്തിയിട്ടില്ല. ശേഷം രഹസ്യമായി അവർ അല്ലാഹുവിനെ നിഷേധിക്കുകയും ചെയ്തു. അപ്പോൾ അല്ലാഹു അവരുടെ നിഷേധം കാരണത്താൽ അവരുടെ ഹൃദയങ്ങൾക്ക് മേൽ മുദ്ര വെച്ചു; ഇനി അതിൽ (ഇസ്ലാമിക) വിശ്വാസം പ്രവേശിക്കുകയില്ല. അവരുടെ ഹൃദയങ്ങൾ മുദ്ര വെക്കപ്പെട്ടതിനാൽ തന്നെ തങ്ങളുടെ നന്മയും സന്മാർഗവും ഏതിലാണെന്ന് തിരിച്ചറിയാനും അവർക്കിനി കഴിയില്ല.
അറബി ഖുർആൻ വിവരണങ്ങൾ:
وَاِذَا رَاَیْتَهُمْ تُعْجِبُكَ اَجْسَامُهُمْ ؕ— وَاِنْ یَّقُوْلُوْا تَسْمَعْ لِقَوْلِهِمْ ؕ— كَاَنَّهُمْ خُشُبٌ مُّسَنَّدَةٌ ؕ— یَحْسَبُوْنَ كُلَّ صَیْحَةٍ عَلَیْهِمْ ؕ— هُمُ الْعَدُوُّ فَاحْذَرْهُمْ ؕ— قَاتَلَهُمُ اللّٰهُ ؗ— اَنّٰی یُؤْفَكُوْنَ ۟
നോക്കി നിന്നാൽ അവരുടെ ശരീരപ്രകൃതികളും രൂപങ്ങളും നിന്നെ അത്ഭുതപ്പെടുത്തും; കാരണം അത്ര മാത്രം അനുഗ്രഹങ്ങളിലും സുഖാഢംഭരങ്ങളിലുമാണ് അവർ ജീവിക്കുന്നത്. അവർ സംസാരിച്ചാൽ നീ അത് കേട്ടിരുന്നു പോകും; അത്ര മാത്രം മനോഹരമാണ് വാക്കുകൾ! അല്ലാഹുവിൻ്റെ റസൂലേ! നിൻ്റെ സദസ്സിൽ ചാരി വെച്ച മരത്തടി പോലെയാണ് അവർ ഇരിപ്പുറപ്പിച്ചിരിക്കുന്നത്. നീ പറയുന്നതൊന്നും അവർക്ക് മനസ്സിലാകുന്നില്ല; അതവർ ഉൾക്കൊള്ളുന്നുമില്ല. എല്ലാ ശബ്ദവും തങ്ങൾക്കെതിരാണെന്നാണ് അവർ ധരിക്കുന്നത്; അത്ര വലിയ പേടിത്തൊണ്ടന്മാരാണ് അവർ. അവർ തന്നെയാകുന്നു യഥാർഥ ശത്രു. അതിനാൽ -അല്ലാഹുവിൻ്റെ റസൂലേ!- നീ അവരെ സൂക്ഷിക്കുക! നിൻ്റെ രഹസ്യങ്ങൾ അവർ പരസ്യമാക്കുകയോ, നിനക്കെതിരെ അവർ തന്ത്രം മെനയുകയോ ചെയ്തേക്കാം. അല്ലാഹു അവരെ ശപിക്കട്ടെ! എങ്ങനെയാണ് ഇത്ര വ്യക്തമായ തെളിവുകൾ ദർശിച്ചിട്ടും അവർ (ഇസ്ലാമിൽ) വിശ്വസിക്കുന്നതിൽ നിന്ന് തെറ്റിപ്പോയത്?!
അറബി ഖുർആൻ വിവരണങ്ങൾ:
ഈ പേജിലെ ആയത്തുകളിൽ നിന്നുള്ള പാഠങ്ങൾ:
• وجوب السعي إلى الجمعة بعد النداء وحرمة ما سواه من الدنيا إلا لعذر.
* ജുമുഅഃയുടെ ബാങ്ക് വിളിക്കപ്പെട്ടാൽ അതിലേക്ക് ധൃതിപ്പെട്ട് പോവുക എന്നത് നിർബന്ധമാണെന്നും, ഭൗതിക ഇടപാടുകൾ അതിന് ശേഷം നടത്തുന്നത് -ന്യായമായ വല്ല ഒഴിവുകഴിവുമുണ്ടെങ്കിലല്ലാതെ- നിഷിദ്ധമാണെന്നും അറിയിക്കുന്നു.

• تخصيص سورة للمنافقين فيه تنبيه على خطورتهم وخفاء أمرهم.
* മുനാഫിഖുകളുടെ വിഷയം പ്രതിപാദിക്കുന്നതിന് മാത്രമായി ഒരു അദ്ധ്യായം നിശ്ചയിക്കപ്പെട്ടതിൽ നിന്ന് അവരെ കൊണ്ടുള്ള അപകടവും, അവരുടെ കാര്യങ്ങളുടെ അവ്യക്തതയും മനസ്സിലാക്കാം.

• العبرة بصلاح الباطن لا بجمال الظاهر ولا حسن المنطق.
* പുറമേക്കുള്ള ഭംഗിയിലും മനോഹരമായ സംസാരത്തിലുമല്ല ; അകം ശുദ്ധമാണോ എന്നതിലാണ് കാര്യം.

 
പരിഭാഷ അദ്ധ്യായം: മുനാഫിഖൂൻ
സൂറത്തുകളുടെ സൂചിക പേജ് നമ്പർ
 
വിശുദ്ധ ഖുർആൻ പരിഭാഷ - വിശുദ്ധ ഖുർആൻ വ്യാഖ്യാന സംഗ്രഹത്തിന്റെ മലയാള പരിഭാഷ - വിവർത്തനങ്ങളുടെ സൂചിക

മർകസ് തഫ്സീർ പുറത്തിറക്കിയത്.

അടക്കുക