വിശുദ്ധ ഖുർആൻ പരിഭാഷ - الترجمة المليبارية للمختصر في تفسير القرآن الكريم * - വിവർത്തനങ്ങളുടെ സൂചിക


പരിഭാഷ ആയത്ത്: (8) അദ്ധ്യായം: സൂറത്തുത്തഹ്രീം
یٰۤاَیُّهَا الَّذِیْنَ اٰمَنُوْا تُوْبُوْۤا اِلَی اللّٰهِ تَوْبَةً نَّصُوْحًا ؕ— عَسٰی رَبُّكُمْ اَنْ یُّكَفِّرَ عَنْكُمْ سَیِّاٰتِكُمْ وَیُدْخِلَكُمْ جَنّٰتٍ تَجْرِیْ مِنْ تَحْتِهَا الْاَنْهٰرُ ۙ— یَوْمَ لَا یُخْزِی اللّٰهُ النَّبِیَّ وَالَّذِیْنَ اٰمَنُوْا مَعَهٗ ۚ— نُوْرُهُمْ یَسْعٰی بَیْنَ اَیْدِیْهِمْ وَبِاَیْمَانِهِمْ یَقُوْلُوْنَ رَبَّنَاۤ اَتْمِمْ لَنَا نُوْرَنَا وَاغْفِرْ لَنَا ۚ— اِنَّكَ عَلٰی كُلِّ شَیْءٍ قَدِیْرٌ ۟
അല്ലാഹുവിൽ വിശ്വസിക്കുകയും അവൻ്റെ നിയമനിർദേശങ്ങൾ പ്രാവർത്തികമാക്കുകയും ചെയ്തവരേ! നിങ്ങളുടെ തെറ്റുകളിൽ നിന്ന് സത്യസന്ധമായി നിങ്ങൾ പശ്ചാത്തപിച്ചു മടങ്ങുക. നിങ്ങളുടെ രക്ഷിതാവ് നിങ്ങളുടെ തെറ്റുകൾ മായ്ച്ചു കളയുകയും, പരലോകത്ത് നിങ്ങളെ കൊട്ടാരങ്ങളുടെയും വൃക്ഷങ്ങളുടെയും താഴ്ഭാഗത്തു കൂടെ അരുവികളൊഴുകുന്ന സ്വർഗത്തോപ്പുകളിൽ പ്രവേശിപ്പിക്കുകയും ചെയ്യുന്നതാണ്. നബിയെയും അവിടുത്തോടൊപ്പം (ഇസ്ലാമിൽ) വിശ്വസിച്ചവരെയും നരകത്തിൽ പ്രവേശിപ്പിച്ചു കൊണ്ട് അല്ലാഹു നിന്ദിക്കാത്ത ദിവസത്തിൽ. സ്വിറാത്ത് പാലത്തിലായിരിക്കെ, അവരുടെ പ്രകാശം അവരുടെ മുന്നിലും വലതു ഭാഗത്തുമുണ്ടായിരിക്കും. അവർ പറഞ്ഞു കൊണ്ടിരിക്കും: ഞങ്ങളുടെ രക്ഷിതാവേ! സ്വർഗത്തിൽ പ്രവേശിക്കാൻ കഴിയുന്ന തരത്തിൽ ഞങ്ങളുടെ പ്രകാശം ഞങ്ങൾക്ക് നീ പൂർത്തീകരിച്ചു തരേണമേ! സ്വിറാത്ത് പാലത്തിൻ്റെ മദ്ധ്യത്തിൽ വെച്ച് പ്രകാശം കെട്ടുപോകുന്ന കപടവിശ്വാസികളെ പോലെ നീ ഞങ്ങളെ ആക്കരുതേ! ഞങ്ങളുടെ തെറ്റുകൾ നീ ഞങ്ങൾക്ക് പൊറുത്തു തരികയും ചെയ്യേണമേ! തീർച്ചയായും നീ എല്ലാത്തിനും കഴിവുള്ളവനാകുന്നു; ഞങ്ങളുടെ പ്രകാശം പൂർത്തീകരിച്ചു തരിക എന്നതും, ഞങ്ങളുടെ തെറ്റുകൾ പൊറുത്തു തരിക എന്നതും നിനക്ക് അസാധ്യമായ കാര്യമല്ല.
അറബി ഖുർആൻ വിവരണങ്ങൾ:
ഈ പേജിലെ ആയത്തുകളിൽ നിന്നുള്ള പാഠങ്ങൾ:
• التوبة النصوح سبب لكل خير.
* സത്യസന്ധമായ പശ്ചാത്താപം എല്ലാ നന്മകൾക്കുമുള്ള കാരണമാണ്.

• في اقتران جهاد العلم والحجة وجهاد السيف دلالة على أهميتهما وأنه لا غنى عن أحدهما.
* വിജ്ഞാനവും തെളിവുകളും മുൻനിർത്തിയുള്ള യുദ്ധവും, ആയുധം കൊണ്ടുള്ള യുദ്ധവും ഒരുമിച്ചു പറഞ്ഞതിൽ നിന്ന് രണ്ടിൻ്റെയും പ്രാധാന്യവും, അവ രണ്ടും ആവശ്യമാണെന്നും ബോധ്യപ്പെടും.

• القرابة بسبب أو نسب لا تنفع صاحبها يوم القيامة إذا فرّق بينهما الدين.
* മതപരമായ വിശ്വാസത്തിലുള്ള വ്യത്യാസം നിലനിൽക്കുന്നുണ്ടെങ്കിൽ (വിവാഹബന്ധം പോലുള്ള) എന്തെങ്കിലും കാരണം കൊണ്ടോ, തറവാട്ടിൽ പിറന്നതു കൊണ്ടോ ലഭിക്കുന്ന കുടുംബബന്ധങ്ങൾ ആർക്കും പരലോകത്ത് ഒരു ഉപകാരവും ചെയ്യില്ല.

• العفاف والبعد عن الريبة من صفات المؤمنات الصالحات.
* ചാരിത്ര്യം സംരക്ഷിക്കലും, സംശയകരമായ സാഹചര്യത്തിൽ നിന്ന് അകന്നു നിൽക്കലും സച്ചരിതരും മുസ്ലിംകളുമായ സ്ത്രീകളുടെ ഗുണങ്ങളാകുന്നു.

 
പരിഭാഷ ആയത്ത്: (8) അദ്ധ്യായം: സൂറത്തുത്തഹ്രീം
സൂറത്തുകളുടെ സൂചിക പേജ് നമ്പർ
 
വിശുദ്ധ ഖുർആൻ പരിഭാഷ - الترجمة المليبارية للمختصر في تفسير القرآن الكريم - വിവർത്തനങ്ങളുടെ സൂചിക

الترجمة المليبارية للمختصر في تفسير القرآن الكريم، صادر عن مركز تفسير للدراسات القرآنية.

അടക്കുക