വിശുദ്ധ ഖുർആൻ പരിഭാഷ - الترجمة المليبارية للمختصر في تفسير القرآن الكريم * - വിവർത്തനങ്ങളുടെ സൂചിക


പരിഭാഷ ആയത്ത്: (1) അദ്ധ്യായം: സൂറത്തുൽ മുൽക്

സൂറത്തുൽ മുൽക്

സൂറത്തിൻ്റെ ഉദ്ദേശ്യങ്ങളിൽ പെട്ടതാണ്:
إظهار كمال ملك الله وقدرته؛ بعثًا على خشيته، وتحذيرًا من عقابه.
അല്ലാഹുവിൻ്റെ അധികാരത്തിൻ്റെയും ശക്തിയുടെയും പൂർണ്ണത ബോധ്യപ്പെടുത്തൽ; അവനെ ഭയപ്പെടാനുള്ള ഓർമ്മപ്പെടുത്തലും, അവൻ്റെ ശിക്ഷയിൽ നിന്നുള്ള താക്കീതുമാണത്.

تَبٰرَكَ الَّذِیْ بِیَدِهِ الْمُلْكُ ؗ— وَهُوَ عَلٰی كُلِّ شَیْءٍ قَدِیْرُ ۟ۙ
സർവ്വാധികാരം ഏതൊരുവൻ്റെ കയ്യിൽ മാത്രമാണോ ഉള്ളത്, ആ അല്ലാഹു മഹത്വമുള്ളവനും അങ്ങേയറ്റം നന്മ നിറഞ്ഞവനുമായിരിക്കുന്നു. അവൻ എല്ലാ കാര്യത്തിനും കഴിവുള്ളവനാകുന്നു; അവന് യാതൊന്നും സാധ്യമാകാതെ വരില്ല.
അറബി ഖുർആൻ വിവരണങ്ങൾ:
ഈ പേജിലെ ആയത്തുകളിൽ നിന്നുള്ള പാഠങ്ങൾ:
• في معرفة الحكمة من خلق الموت والحياة وجوب المبادرة للعمل الصالح قبل الموت.
* ജീവിത - മരണങ്ങളുടെ സൃഷ്ടിപ്പിന് പിന്നിലുള്ള ലക്ഷ്യമെന്താണെന്ന് തിരിച്ചറിഞ്ഞാൽ, മരണത്തിന് മുമ്പ് സൽകർമ്മങ്ങൾക്കായി ദൃതിപ്പെടൽ നിർബന്ധമാണ്.

• حَنَقُ جهنم على الكفار وغيظها غيرةً لله سبحانه.
* (ഇസ്ലാമിനെ) നിഷേധിച്ചവരെ നരകം ഞെരുക്കിയമർത്തുന്ന രൂപവും, അല്ലാഹുവിന് വേണ്ടി അവരോടത് പ്രകടിപ്പിക്കുന്ന കടുത്ത ദേഷ്യവും.

• سبق الجن الإنس في ارتياد الفضاء وكل من تعدى حده منهم، فإنه سيناله الرصد بعقاب.
* ഉപരിലോകം കീഴടക്കുന്നതിൽ ജിന്നുകൾ മനുഷ്യരെ മറികടന്നിട്ടുണ്ട്. എന്നാൽ അവരിൽ നിശ്ചയിക്കപ്പെട്ട പരിധി വിട്ടുകടക്കുന്നവർക്ക് കാവൽക്കാരുടെ ശിക്ഷ നേരിടേണ്ടി വരും.

• طاعة الله وخشيته في الخلوات من أسباب المغفرة ودخول الجنة.
* ഏകാന്തതയിൽ അല്ലാഹുവിനെ അനുസരിക്കലും അവനെ ഭയപ്പെടലും പാപമോചനത്തിനും സ്വർഗപ്രവേശനത്തിനും കാരണമാകും.

 
പരിഭാഷ ആയത്ത്: (1) അദ്ധ്യായം: സൂറത്തുൽ മുൽക്
സൂറത്തുകളുടെ സൂചിക പേജ് നമ്പർ
 
വിശുദ്ധ ഖുർആൻ പരിഭാഷ - الترجمة المليبارية للمختصر في تفسير القرآن الكريم - വിവർത്തനങ്ങളുടെ സൂചിക

الترجمة المليبارية للمختصر في تفسير القرآن الكريم، صادر عن مركز تفسير للدراسات القرآنية.

അടക്കുക