Check out the new design

വിശുദ്ധ ഖുർആൻ പരിഭാഷ - വിശുദ്ധ ഖുർആൻ വ്യാഖ്യാന സംഗ്രഹത്തിന്റെ മലയാള പരിഭാഷ * - വിവർത്തനങ്ങളുടെ സൂചിക


പരിഭാഷ ആയത്ത്: (161) അദ്ധ്യായം: അഅ്റാഫ്
وَاِذْ قِیْلَ لَهُمُ اسْكُنُوْا هٰذِهِ الْقَرْیَةَ وَكُلُوْا مِنْهَا حَیْثُ شِئْتُمْ وَقُوْلُوْا حِطَّةٌ وَّادْخُلُوا الْبَابَ سُجَّدًا نَّغْفِرْ لَكُمْ خَطِیْٓـٰٔتِكُمْ ؕ— سَنَزِیْدُ الْمُحْسِنِیْنَ ۟
അല്ലാഹുവിൻ്റെ റസൂലേ! ഇസ്രാഈൽ സന്തതികളോട് അല്ലാഹു ഇപ്രകാരം പറഞ്ഞ സന്ദർഭം സ്മരിക്കുക: നിങ്ങൾ ബൈത്തുൽ മുഖദ്ദസിൽ പ്രവേശിച്ചു കൊള്ളുക. ആ നാട്ടിൽ ഏതു സ്ഥലത്തുള്ള ഫലവർഗങ്ങളും, നിങ്ങൾ ഉദ്ദേശിക്കുന്ന ഏതു സമയത്തും ഭക്ഷിക്കുകയും ചെയ്തു കൊള്ളുക. 'ഞങ്ങളുടെ രക്ഷിതാവേ! ഞങ്ങളുടെ തെറ്റുകൾ ഞങ്ങൾക്ക് പൊറുത്ത് നൽകണേ!' എന്ന് നിങ്ങൾ പ്രാർത്ഥിക്കുകയും, നിങ്ങളുടെ രക്ഷിതാവിനോട് താഴ്മയുള്ളവരായി, തല കുമ്പിട്ടു കൊണ്ട് (പട്ടണ)വാതിലിലൂടെ (ആ നാട്ടിൽ) നിങ്ങൾ പ്രവേശിക്കുകയും ചെയ്യുക. അങ്ങനെ നിങ്ങൾ ചെയ്താൽ നാം നിങ്ങളുടെ തിന്മകൾ പൊറുത്തു നൽകുന്നതാണ്. നന്മ പ്രവർത്തിക്കുന്നവർക്ക് ഇഹലോകത്തും പരലോകത്തും നാം നന്മകൾ അധികരിപ്പിച്ചു നൽകുന്നതാണ്.
അറബി ഖുർആൻ വിവരണങ്ങൾ:
ഈ പേജിലെ ആയത്തുകളിൽ നിന്നുള്ള പാഠങ്ങൾ:
• الجحود والكفران سبب في الحرمان من النعم.
• അനുഗ്രഹങ്ങൾ തടയപ്പെടാനുള്ള കാരണമാണ് (അല്ലാഹുവിനോടുള്ള) നിഷേധവും നന്ദികേടും.

• من أسباب حلول العقاب ونزول العذاب التحايل على الشرع؛ لأنه ظلم وتجاوز لحدود الله.
• അല്ലാഹുവിൻ്റെ മതനിയമങ്ങൾ മറികടക്കാൻ കൗശലം മെനയുക എന്നത് ശിക്ഷ വന്നിറങ്ങാനും, ആപത്തുകൾ വന്നുപതിക്കാനുമുള്ള കാരണങ്ങളിൽ പെട്ടതാണ്. കാരണം, അത് അതിക്രമവും അല്ലാഹുവിൻ്റെ വിധിവിലക്കുകളെ മറികടക്കലുമാണ്.

 
പരിഭാഷ ആയത്ത്: (161) അദ്ധ്യായം: അഅ്റാഫ്
സൂറത്തുകളുടെ സൂചിക പേജ് നമ്പർ
 
വിശുദ്ധ ഖുർആൻ പരിഭാഷ - വിശുദ്ധ ഖുർആൻ വ്യാഖ്യാന സംഗ്രഹത്തിന്റെ മലയാള പരിഭാഷ - വിവർത്തനങ്ങളുടെ സൂചിക

മർകസ് തഫ്സീർ പുറത്തിറക്കിയത്.

അടക്കുക