Check out the new design

വിശുദ്ധ ഖുർആൻ പരിഭാഷ - വിശുദ്ധ ഖുർആൻ വ്യാഖ്യാന സംഗ്രഹത്തിന്റെ മലയാള പരിഭാഷ * - വിവർത്തനങ്ങളുടെ സൂചിക


പരിഭാഷ ആയത്ത്: (19) അദ്ധ്യായം: അഅ്റാഫ്
وَیٰۤاٰدَمُ اسْكُنْ اَنْتَ وَزَوْجُكَ الْجَنَّةَ فَكُلَا مِنْ حَیْثُ شِئْتُمَا وَلَا تَقْرَبَا هٰذِهِ الشَّجَرَةَ فَتَكُوْنَا مِنَ الظّٰلِمِیْنَ ۟
അല്ലാഹു ആദമിനോട് പറഞ്ഞു: നീയും നിൻ്റെ ഇണ ഹവ്വാഉം കൂടി സ്വർഗത്തിൽ വസിച്ചു കൊള്ളുക; അതിലുള്ള പരിശുദ്ധവിഭവങ്ങളിൽ നിന്ന് നിങ്ങൾ രണ്ട് പേരും ഉദ്ദേശിക്കുന്നതെല്ലാം ഭക്ഷിച്ചു കൊള്ളുക. ഈ വൃക്ഷത്തിൽ (അല്ലാഹു അവർക്ക് നിർണ്ണയിച്ചു നൽകിയ ഒരു വൃക്ഷം) നിന്ന് മാത്രം നിങ്ങൾ ഭക്ഷിച്ചു പോകരുത്. ഞാൻ നിങ്ങളെ വിലക്കിയതിന് ശേഷവും അതിൽ നിന്ന് നിങ്ങൾ ഭക്ഷിക്കുകയാണെങ്കിൽ അല്ലാഹുവിൻ്റെ അതിർവരമ്പുകൾ ലംഘിച്ചവരിൽ തന്നെയാകുന്നു നിങ്ങൾ ഉൾപ്പെടുക.
അറബി ഖുർആൻ വിവരണങ്ങൾ:
ഈ പേജിലെ ആയത്തുകളിൽ നിന്നുള്ള പാഠങ്ങൾ:
• دلّت الآيات على أن من عصى مولاه فهو ذليل.
• തൻ്റെ രക്ഷാധികാരിയായ അല്ലാഹുവിനെ ധിക്കരിച്ചവൻ നിന്ദ്യനായിരിക്കുമെന്ന് ഈ ആയത്തുകൾ അറിയിക്കുന്നു.

• أعلن الشيطان عداوته لبني آدم، وتوعد أن يصدهم عن الصراط المستقيم بكل أنواع الوسائل والأساليب.
• പിശാച് ആദമിൻ്റെ സന്തതികളോടുള്ള തൻ്റെ ശത്രുത പരസ്യമാക്കിയിരിക്കുന്നു. എല്ലാ തരത്തിലുള്ള മാർഗങ്ങളും രീതികളും ഉപയോഗപ്പെടുത്തി കൊണ്ട് സ്വിറാത്വുൽ മുസ്തഖീമിൽ നിന്ന് (അല്ലാഹുവിൻ്റെ നേരായ മാർഗം) അവരെ തടയുന്നതാണ് എന്ന് അവൻ വെല്ലുവിളിക്കുകയും ചെയ്തിരിക്കുന്നു.

• خطورة المعصية وأنها سبب لعقوبات الله الدنيوية والأخروية.
• തിന്മയുടെ ഗൗരവം. ഇഹലോകത്തും പരലോകത്തും അല്ലാഹുവിൻ്റെ ശിക്ഷ ലഭിക്കാനുള്ള കാരണമാണ് അവ.

 
പരിഭാഷ ആയത്ത്: (19) അദ്ധ്യായം: അഅ്റാഫ്
സൂറത്തുകളുടെ സൂചിക പേജ് നമ്പർ
 
വിശുദ്ധ ഖുർആൻ പരിഭാഷ - വിശുദ്ധ ഖുർആൻ വ്യാഖ്യാന സംഗ്രഹത്തിന്റെ മലയാള പരിഭാഷ - വിവർത്തനങ്ങളുടെ സൂചിക

മർകസ് തഫ്സീർ പുറത്തിറക്കിയത്.

അടക്കുക