Check out the new design

വിശുദ്ധ ഖുർആൻ പരിഭാഷ - വിശുദ്ധ ഖുർആൻ വ്യാഖ്യാന സംഗ്രഹത്തിന്റെ മലയാള പരിഭാഷ * - വിവർത്തനങ്ങളുടെ സൂചിക


പരിഭാഷ ആയത്ത്: (92) അദ്ധ്യായം: അഅ്റാഫ്
الَّذِیْنَ كَذَّبُوْا شُعَیْبًا كَاَنْ لَّمْ یَغْنَوْا فِیْهَا ۛۚ— اَلَّذِیْنَ كَذَّبُوْا شُعَیْبًا كَانُوْا هُمُ الْخٰسِرِیْنَ ۟
ശുഐബിനെ നിഷേധിച്ചവർ മുഴുവനും നശിച്ചു. ആ വീടുകളിൽ അവർ താമസിക്കുകയോ, അവിടെ അവർ സുഖിച്ചു ജീവിക്കുകയോ ചെയ്തിട്ടില്ലാത്തതു പോലെ അവരായിത്തീർന്നു. ശുഐബിനെ നിഷേധിച്ചവർ; അവർ തന്നെയാകുന്നു നഷ്ടക്കാർ. കാരണം, അവർ തങ്ങളുടെ സ്വന്തങ്ങളെ നഷ്ടപ്പെടുത്തുകയാണുണ്ടായത്; അവർക്ക് അതിനെ ഉടമപ്പെടുത്താൻ കഴിഞ്ഞില്ല. നിഷേധികളായ അവിശ്വാസികൾ ജൽപ്പിച്ചിരുന്നത് പോലെ, അദ്ദേഹത്തിൻ്റെ ജനതയിലെ മുഅ്മിനുകളായിരുന്നില്ല നഷ്ടക്കാരായിത്തീർന്നത്.
അറബി ഖുർആൻ വിവരണങ്ങൾ:
ഈ പേജിലെ ആയത്തുകളിൽ നിന്നുള്ള പാഠങ്ങൾ:
• من مظاهر إكرام الله لعباده الصالحين أنه فتح لهم أبواب العلم ببيان الحق من الباطل، وبنجاة المؤمنين، وعقاب الكافرين.
• അല്ലാഹു അവൻ്റെ സച്ചരിതരായ ദാസന്മാരെ ആദരിക്കുന്നതിൻ്റെ അടയാളങ്ങളിൽ പെട്ടതാണ് അവൻ അവർക്ക് അസത്യവും സത്യവും വേർതിരിക്കാൻ കഴിയുന്ന വ്യത്യസ്തങ്ങളായ അറിവിൻ്റെ വാതിലുകൾ തുറന്നു നൽകുമെന്നത്. (അല്ലാഹുവിൽ) വിശ്വസിച്ചവരെ അവൻ ശിക്ഷയിൽ നിന്ന് രക്ഷപ്പെടുത്തുകയും, (അവനെ) നിഷേധിച്ചവരെ ശിക്ഷിക്കുമെന്നതും അതിൽ പെട്ടതാണ്.

• من سُنَّة الله في عباده الإمهال؛ لكي يتعظوا بالأحداث، ويُقْلِعوا عما هم عليه من معاص وموبقات.
• അല്ലാഹുവിൻ്റെ ദാസന്മാരുടെ കാര്യത്തിൽ അവൻ സ്വീകരിച്ചിട്ടുള്ള രീതികളിൽ ഒന്നാണ് അവർക്ക് കുറച്ചു കാലം അവധി നൽകുക എന്നത്. തങ്ങൾക്ക് ഉണ്ടാകുന്ന അനുഭവങ്ങളിൽ നിന്ന് അവർ ഗുണപാഠം ഉൾക്കൊള്ളുന്നതിനത്രെ അത്. തങ്ങൾ നിലകൊള്ളുന്ന തെറ്റുകളും തിന്മകളും ഉപേക്ഷിക്കുന്നതിനുമത്രെ അത്.

• الابتلاء بالشدة قد يصبر عليه الكثيرون، ويحتمل مشقاته الكثيرون، أما الابتلاء بالرخاء فالذين يصبرون عليه قليلون.
• കടുത്ത പരീക്ഷണങ്ങളിൽ ധാരാളം പേർക്ക് ക്ഷമിക്കാൻ കഴിഞ്ഞേക്കാം. പലരും ആ സന്ദർഭങ്ങളിലെ ബുദ്ധിമുട്ടുകൾ സഹിച്ചേക്കാം. എന്നാൽ അനുഗ്രഹങ്ങൾ കൊണ്ടുള്ള പരീക്ഷണത്തിൽ ക്ഷമിക്കാൻ കഴിയുന്നവർ വളരെ ചുരുക്കമാണ്.

 
പരിഭാഷ ആയത്ത്: (92) അദ്ധ്യായം: അഅ്റാഫ്
സൂറത്തുകളുടെ സൂചിക പേജ് നമ്പർ
 
വിശുദ്ധ ഖുർആൻ പരിഭാഷ - വിശുദ്ധ ഖുർആൻ വ്യാഖ്യാന സംഗ്രഹത്തിന്റെ മലയാള പരിഭാഷ - വിവർത്തനങ്ങളുടെ സൂചിക

മർകസ് തഫ്സീർ പുറത്തിറക്കിയത്.

അടക്കുക