Check out the new design

വിശുദ്ധ ഖുർആൻ പരിഭാഷ - വിശുദ്ധ ഖുർആൻ വ്യാഖ്യാന സംഗ്രഹത്തിന്റെ മലയാള പരിഭാഷ * - വിവർത്തനങ്ങളുടെ സൂചിക


പരിഭാഷ അദ്ധ്യായം: നൂഹ്   ആയത്ത്:
یُّرْسِلِ السَّمَآءَ عَلَیْكُمْ مِّدْرَارًا ۟ۙ
നിങ്ങൾ ഇപ്പറഞ്ഞത് പോലെ പ്രവർത്തിച്ചാൽ അല്ലാഹു ആവശ്യമുള്ളപ്പോഴെല്ലാം നിങ്ങൾക്ക് മേൽ തുടർച്ചയായി മഴ വർഷിപ്പിച്ചു നൽകും; വരൾച്ച നിങ്ങളെ ബാധിക്കുകയില്ല.
അറബി ഖുർആൻ വിവരണങ്ങൾ:
وَّیُمْدِدْكُمْ بِاَمْوَالٍ وَّبَنِیْنَ وَیَجْعَلْ لَّكُمْ جَنّٰتٍ وَّیَجْعَلْ لَّكُمْ اَنْهٰرًا ۟ؕ
നിങ്ങൾക്കവൻ ധാരാളം സമ്പാദ്യവും സന്താനങ്ങളും നൽകി അനുഗ്രഹിക്കും. ഫലവർഗങ്ങൾ ഭക്ഷിക്കാൻ അനേകം പൂന്തോട്ടങ്ങൾ നൽകും. നിങ്ങൾക്ക് കുടിക്കാനും, കൃഷി നനക്കാനും, നിങ്ങളുടെ മൃഗങ്ങൾക്ക് കുടിക്കാനും അരുവികൾ ഒഴിക്കി നൽകും.
അറബി ഖുർആൻ വിവരണങ്ങൾ:
مَا لَكُمْ لَا تَرْجُوْنَ لِلّٰهِ وَقَارًا ۟ۚ
എൻ്റെ സമൂഹമേ! എന്താണ് നിങ്ങളുടെ സ്ഥിതി? അല്ലാഹുവിൻ്റെ ഗാംഭീര്യത്തെ നിങ്ങൾ ഭയക്കുന്നേയില്ല! ഒന്നും പരിഗണിക്കാതെ നിങ്ങൾ അവനെ ധിക്കരിക്കുകയാണോ ?
അറബി ഖുർആൻ വിവരണങ്ങൾ:
وَقَدْ خَلَقَكُمْ اَطْوَارًا ۟
ബീജത്തിൽ നിന്ന് രക്തക്കട്ടയായും, പിന്നെ മാംസപിണ്ഡമായും, ഘട്ടംഘട്ടമായി നിങ്ങളെ അവൻ സൃഷ്ടിച്ചു.
അറബി ഖുർആൻ വിവരണങ്ങൾ:
اَلَمْ تَرَوْا كَیْفَ خَلَقَ اللّٰهُ سَبْعَ سَمٰوٰتٍ طِبَاقًا ۟ۙ
അല്ലാഹു ഏഴ് ആകാശങ്ങളെ എങ്ങനെയാണ് സൃഷ്ടിച്ചിരിക്കുന്നതെന്ന് നിങ്ങൾ കണ്ടില്ലേ? ഓരോ ആകാശവും മറ്റൊന്നിൻ്റെ മീതെയായി.
അറബി ഖുർആൻ വിവരണങ്ങൾ:
وَّجَعَلَ الْقَمَرَ فِیْهِنَّ نُوْرًا وَّجَعَلَ الشَّمْسَ سِرَاجًا ۟
ഏറ്റവും അടുത്തുള്ള ആകാശത്തിൽ ഭൂമിയിലുള്ളവർക്ക് ഒരു വെളിച്ചമായി ചന്ദ്രനെ അവൻ നിശ്ചയിച്ചിരിക്കുന്നു. സൂര്യനെ അവൻ പ്രകാശിക്കുന്ന വിളക്കുമാക്കിയിരിക്കുന്നു.
അറബി ഖുർആൻ വിവരണങ്ങൾ:
وَاللّٰهُ اَنْۢبَتَكُمْ مِّنَ الْاَرْضِ نَبَاتًا ۟ۙ
നിങ്ങളുടെ പിതാവ് ആദമിനെ അവൻ മണ്ണിൽ നിന്ന് പടക്കുക വഴി അല്ലാഹു നിങ്ങളെ ഭൂമിയിൽ നിന്നാകുന്നു സൃഷ്ടിച്ചിരിക്കുന്നത്. ശേഷം നിങ്ങൾ മണ്ണിൽ വളർന്ന സസ്യങ്ങൾ ഭക്ഷണമാക്കുകയും ചെയ്യുന്നു.
അറബി ഖുർആൻ വിവരണങ്ങൾ:
ثُمَّ یُعِیْدُكُمْ فِیْهَا وَیُخْرِجُكُمْ اِخْرَاجًا ۟
ശേഷം അതിലേക്ക് തന്നെ മരണശേഷം നിങ്ങളെ അവൻ മടക്കുന്നതാണ്; പിന്നെ പരലോക ജീവിതത്തിനായി അതിൽ നിന്ന് തന്നെ നിങ്ങളെ അവൻ പുറത്തു കൊണ്ടു വരുന്നതുമാണ്.
അറബി ഖുർആൻ വിവരണങ്ങൾ:
وَاللّٰهُ جَعَلَ لَكُمُ الْاَرْضَ بِسَاطًا ۟ۙ
അല്ലാഹു ഭൂമിയെ നിങ്ങൾക്കായി താമസയോഗ്യമായ നിലയിൽ വിതാനിച്ചിരിക്കുന്നു.
അറബി ഖുർആൻ വിവരണങ്ങൾ:
لِّتَسْلُكُوْا مِنْهَا سُبُلًا فِجَاجًا ۟۠
അനുവദനീയമായ സമ്പാദ്യം നേടിയെടുക്കുന്നതിന് വിശാലമായ പാതകളിൽ നിങ്ങൾ പ്രവേശിക്കുന്നതിന് വേണ്ടി
അറബി ഖുർആൻ വിവരണങ്ങൾ:
قَالَ نُوْحٌ رَّبِّ اِنَّهُمْ عَصَوْنِیْ وَاتَّبَعُوْا مَنْ لَّمْ یَزِدْهُ مَالُهٗ وَوَلَدُهٗۤ اِلَّا خَسَارًا ۟ۚ
നൂഹ് പറഞ്ഞു: എൻ്റെ രക്ഷിതാവേ! എൻ്റെ ജനത നിന്നെ ഏകനാക്കുവാനും നിന്നെ മാത്രം ആരാധിക്കുവാനും അവരോട് ഞാൻ കൽപ്പിച്ചപ്പോഴെല്ലാം എന്നെ ധിക്കരിക്കുകയാണ് ചെയ്തത്. അവരിലെ പാമരന്മാർ സമ്പത്തും സന്താനവും കൊണ്ട് നീ അനുഗ്രഹിച്ച പ്രമാണിമാരെയാണ് പിൻപറ്റിയിരിക്കുന്നത്. നിൻ്റെ ഭൗതികമായ അനുഗ്രഹങ്ങൾ അവരുടെ വഴികേട് അധികരിപ്പിക്കുക മാത്രമാണ് ചെയ്തത്.
അറബി ഖുർആൻ വിവരണങ്ങൾ:
وَمَكَرُوْا مَكْرًا كُبَّارًا ۟ۚ
അവരിലെ നേതാക്കന്മാർ പാമരജനങ്ങളെ നൂഹിനെതിരെ ഇളക്കി വിട്ടു കൊണ്ട് കടുത്ത കുതന്ത്രം പ്രയോഗിക്കുകയും ചെയ്തിരിക്കുന്നു.
അറബി ഖുർആൻ വിവരണങ്ങൾ:
وَقَالُوْا لَا تَذَرُنَّ اٰلِهَتَكُمْ وَلَا تَذَرُنَّ وَدًّا وَّلَا سُوَاعًا ۙ۬— وَّلَا یَغُوْثَ وَیَعُوْقَ وَنَسْرًا ۟ۚ
അവർ തങ്ങളുടെ അനുയായികളോട് പറഞ്ഞു: നിങ്ങൾ നിങ്ങളുടെ ആരാധ്യന്മാരെ ആരാധിക്കുന്നത് ഉപേക്ഷിക്കരുത്. വദ്ദ്, സുവാഅ്, യഗൂഥ്, യഊഖ്, നസ്ർ എന്നീ വിഗ്രഹങ്ങളെ ആരാധിക്കുന്നതും നിങ്ങൾ വെടിയരുത്.
അറബി ഖുർആൻ വിവരണങ്ങൾ:
وَقَدْ اَضَلُّوْا كَثِیْرًا ۚ۬— وَلَا تَزِدِ الظّٰلِمِیْنَ اِلَّا ضَلٰلًا ۟
ഈ വിഗ്രഹങ്ങളെ കൊണ്ട് വളരെയധികം ജനങ്ങളെ അവർ വഴികേടിലാക്കിയിരിക്കുന്നു. എൻ്റെ രക്ഷിതാവേ! അവിശ്വാസത്തിലും പാപങ്ങളിലും ഉറച്ചുനിന്ന് സ്വന്തങ്ങളോട് അതിക്രമം പ്രവർത്തിച്ചവർക്ക് നീ വഴികേടല്ലാതെ വർദ്ധിപ്പിക്കരുതേ!
അറബി ഖുർആൻ വിവരണങ്ങൾ:
مِمَّا خَطِیْٓـٰٔتِهِمْ اُغْرِقُوْا فَاُدْخِلُوْا نَارًا ۙ۬— فَلَمْ یَجِدُوْا لَهُمْ مِّنْ دُوْنِ اللّٰهِ اَنْصَارًا ۟
ചെയ്തു കൂട്ടിയ പാപങ്ങൾ നിമിത്തം പ്രളയത്തിൽ അവർ മുക്കിനശിപ്പിക്കപ്പെട്ടു. ഭൂമിയിൽ വെച്ചവർക്ക് ലഭിച്ച ശിക്ഷ അതായിരുന്നെങ്കിൽ മരണ ശേഷം അവർ ഉടനടി നരകത്തിൽ പ്രവേശിപ്പിക്കപ്പെടുകയും ചെയ്തു. മുങ്ങിച്ചാവുമ്പോഴോ നരകത്തിൽ കത്തിയെരിയുമ്പോഴോ സഹായിക്കാൻ ഒരാളെയും അവർക്ക് കണ്ടെത്താൻ സാധിച്ചതില്ല.
അറബി ഖുർആൻ വിവരണങ്ങൾ:
وَقَالَ نُوْحٌ رَّبِّ لَا تَذَرْ عَلَی الْاَرْضِ مِنَ الْكٰفِرِیْنَ دَیَّارًا ۟
ഇതു വരെ നൂഹിൽ വിശ്വസിച്ചവരൊഴികെ ഇനിയാരും അദ്ദേഹത്തിൽ വിശ്വസിക്കില്ലെന്ന അല്ലാഹുവിൻ്റെ അറിയിപ്പ് ലഭിച്ചപ്പോൾ അദ്ദേഹം പറഞ്ഞു: എൻ്റെ രക്ഷിതാവേ! ഭൂമിയിൽ (ഇസ്ലാമിനെ) നിഷേധിക്കുന്ന ഒരാളെയും ജീവനോടെ നീ വിടരുതേ!
അറബി ഖുർആൻ വിവരണങ്ങൾ:
اِنَّكَ اِنْ تَذَرْهُمْ یُضِلُّوْا عِبَادَكَ وَلَا یَلِدُوْۤا اِلَّا فَاجِرًا كَفَّارًا ۟
ഞങ്ങളുടെ രക്ഷിതാവേ! നീ അവരെ വെറുതെ വിടുകയും അവർക്ക് ഇനിയും ആയുസ്സ് നൽകുകയുമാണെങ്കിൽ നിൻ്റെ ദാസന്മാരായ വിശ്വാസികളെയും അവർ വഴിപിഴപ്പിക്കും. നിന്നെ അനുസരിക്കാത്ത മഹാതെമ്മാടിയെയോ, നിൻ്റെ അനുഗ്രഹങ്ങൾക്ക് ഒരു നന്ദിയും പ്രകടിപ്പിക്കാത്ത കടുത്ത നിഷേധിയെയോ അല്ലാതെ അവർ ജനിപ്പിക്കുകയില്ല.
അറബി ഖുർആൻ വിവരണങ്ങൾ:
رَبِّ اغْفِرْ لِیْ وَلِوَالِدَیَّ وَلِمَنْ دَخَلَ بَیْتِیَ مُؤْمِنًا وَّلِلْمُؤْمِنِیْنَ وَالْمُؤْمِنٰتِ ؕ— وَلَا تَزِدِ الظّٰلِمِیْنَ اِلَّا تَبَارًا ۟۠
എൻ്റെ രക്ഷിതാവേ! എൻ്റെ പാപങ്ങൾ നീ എനിക്ക് പൊറുത്തു തരേണമേ! എൻ്റെ മാതാപിതാക്കൾക്ക് നീ പൊറുത്തു കൊടുക്കേണമേ! എൻ്റെ വീട്ടിൽ (ഇസ്ലാമിൽ) വിശ്വസിച്ചു കൊണ്ട് പ്രവേശിച്ചവർക്കും നീ പൊറുത്തു കൊടുക്കേണമേ! (ഇസ്ലാമിൽ) വിശ്വസിക്കുന്ന സ്ത്രീ-പുരുഷന്മാർക്കും നീ പൊറുത്തു കൊടുക്കേണമേ! എന്നാൽ (ഇസ്ലാമിനെ) നിഷേധിച്ചും തിന്മകൾ പ്രവർത്തിച്ചും സ്വന്തത്തോട് അതിക്രമം പ്രവർത്തിച്ചവർക്ക് നീ നാശവും നഷ്ടവുമല്ലാതെ വർദ്ധിപ്പിക്കരുതേ!
അറബി ഖുർആൻ വിവരണങ്ങൾ:
ഈ പേജിലെ ആയത്തുകളിൽ നിന്നുള്ള പാഠങ്ങൾ:
• الاستغفار سبب لنزول المطر وكثرة الأموال والأولاد.
* അല്ലാഹുവിനോട് പാപമോചനം തേടുന്നത് മഴ വർഷിക്കുന്നതിനും, സമ്പാദ്യവും സന്താനങ്ങളും അധികരിക്കുന്നതിനും കാരണമാകും.

• دور الأكابر في إضلال الأصاغر ظاهر مُشَاهَد.
* പാമരജനങ്ങളെ വഴികേടിലാക്കുന്നതിൽ പ്രമാണിമാർക്കുള്ള പങ്ക് സുവ്യക്തവും അനുഭവവേദ്യവുമാണ്.

• الذنوب سبب للهلاك في الدنيا، والعذاب في الآخرة.
* തിന്മകൾ ഇഹലോക ജീവിതത്തിൽ തന്നെ നാശനഷ്ടങ്ങൾ സംഭവിക്കാനുള്ള കാരണമാണ്; അതോടൊപ്പം പരലോകശിക്ഷക്കും അത് കാരണമാകും.

 
പരിഭാഷ അദ്ധ്യായം: നൂഹ്
സൂറത്തുകളുടെ സൂചിക പേജ് നമ്പർ
 
വിശുദ്ധ ഖുർആൻ പരിഭാഷ - വിശുദ്ധ ഖുർആൻ വ്യാഖ്യാന സംഗ്രഹത്തിന്റെ മലയാള പരിഭാഷ - വിവർത്തനങ്ങളുടെ സൂചിക

മർകസ് തഫ്സീർ പുറത്തിറക്കിയത്.

അടക്കുക