Check out the new design

വിശുദ്ധ ഖുർആൻ പരിഭാഷ - വിശുദ്ധ ഖുർആൻ വ്യാഖ്യാന സംഗ്രഹത്തിന്റെ മലയാള പരിഭാഷ * - വിവർത്തനങ്ങളുടെ സൂചിക


പരിഭാഷ അദ്ധ്യായം: അഅ്ലാ   ആയത്ത്:

അഅ്ലാ

സൂറത്തിൻ്റെ ഉദ്ദേശ്യങ്ങളിൽ പെട്ടതാണ്:
تذكير النفس بالحياة الأخروية، وتخليصها من التعلقات الدنيوية.
പാരത്രിക ജീവിതത്തെ കുറിച്ച് മനുഷ്യമനസ്സുകളെ ഓർമ്മപ്പെടുത്തുകയും, ഐഹിക കെട്ടുപാടുകളിൽ നിന്ന് അതിനെ മോചിപ്പിക്കുകയും ചെയ്യുന്നു.

سَبِّحِ اسْمَ رَبِّكَ الْاَعْلَی ۟ۙ
എല്ലാ സൃഷ്ടികൾക്കും മുകളിൽ ഔന്നത്യമുള്ളവനായ നിൻ്റെ രക്ഷിതാവിനെ സ്മരിക്കുമ്പോഴും മഹത്വപ്പെടുത്തുമ്പോഴും അല്ലാഹുവിൻ്റെ നാമം ഉച്ചരിച്ചു കൊണ്ട് അവനെ പരിശുദ്ധപ്പെടുത്തുക.
അറബി ഖുർആൻ വിവരണങ്ങൾ:
الَّذِیْ خَلَقَ فَسَوّٰی ۟
മനുഷ്യരെ ശരിയായ നിലയിൽ സൃഷ്ടിക്കുകയും, അവൻ്റെ നിൽപ്പ് ശരിയാക്കുകയും ചെയ്തവനായ അല്ലാഹു.
അറബി ഖുർആൻ വിവരണങ്ങൾ:
وَالَّذِیْ قَدَّرَ فَهَدٰی ۟
സൃഷ്ടികളുടെ ഇനങ്ങളും തരങ്ങളും വിശേഷണങ്ങളും കണക്കാക്കുകയും, ഓരോ സൃഷ്ടിയെയും അതിന് യോജിച്ചതും ഇണങ്ങുന്നതുമായ വഴിയിലേക്ക് മാർഗദർശനം നൽകുകയും ചെയ്തവൻ.
അറബി ഖുർആൻ വിവരണങ്ങൾ:
وَالَّذِیْۤ اَخْرَجَ الْمَرْعٰی ۟
നിങ്ങളുടെ കന്നുകാലികൾക്ക് മേയാനായുള്ള ഭക്ഷണം ഭൂമിയിൽ നിന്ന് പുറത്തു കൊണ്ടു വന്നവൻ.
അറബി ഖുർആൻ വിവരണങ്ങൾ:
فَجَعَلَهٗ غُثَآءً اَحْوٰی ۟ؕ
അങ്ങനെ പച്ചപ്പും പുതുക്കവുമുണ്ടായിരുന്ന അതിനെ അവൻ മങ്ങിയ കറുപ്പ് നിറമുള്ള ഉണങ്ങിയ ചവറാക്കി മാറ്റി.
അറബി ഖുർആൻ വിവരണങ്ങൾ:
سَنُقْرِئُكَ فَلَا تَنْسٰۤی ۟ۙ
നബിയേ, നിനക്ക് നാം ഖുർആൻ പാരായണം ചെയ്തു തരാം; നീ മറന്നു പോകാത്ത നിലക്ക് അത് നിൻ്റെ ഹൃദയത്തിൽ നാം ഒരുമിപ്പിച്ചു നൽകുകയും ചെയ്യാം. ഇനി നീ മുൻപ് ചെയ്തിരുന്നത് പോലെ ജിബ്രീൽ നിനക്ക് ഖുർആൻ കേൾപ്പിച്ചു തരുമ്പോൾ -മറന്നു പോകാതിരിക്കാൻ- അദ്ദേഹത്തോട് മത്സരിച്ചു കൊണ്ട് ധൃതിപ്പെട്ട് ഖുർആൻ ഓതേണ്ടതില്ല.
അറബി ഖുർആൻ വിവരണങ്ങൾ:
اِلَّا مَا شَآءَ اللّٰهُ ؕ— اِنَّهٗ یَعْلَمُ الْجَهْرَ وَمَا یَخْفٰی ۟ؕ
അല്ലാഹു അവൻ ഉദ്ദേശിക്കുന്ന ഒരു കാരണം കൊണ്ട് നീ മറക്കാൻ ഉദ്ദേശിച്ചവയൊഴികെ. തീർച്ചയായും അല്ലാഹു പരസ്യമാക്കപ്പെടുന്നതും രഹസ്യമാക്കപ്പെടുന്നതും അറിയുന്നു. ഒന്നും തന്നെ അവന് മറഞ്ഞു പോവുകയില്ല.
അറബി ഖുർആൻ വിവരണങ്ങൾ:
وَنُیَسِّرُكَ لِلْیُسْرٰی ۟ۚۖ
സ്വർഗത്തിൽ പ്രവേശിപ്പിക്കുന്ന, അല്ലാഹുവിനെ തൃപ്തിപ്പെടുത്തുന്ന പ്രവർത്തനങ്ങൾ നാം നിനക്ക് എളുപ്പമാക്കി തരുന്നതാണ്.
അറബി ഖുർആൻ വിവരണങ്ങൾ:
فَذَكِّرْ اِنْ نَّفَعَتِ الذِّكْرٰی ۟ؕ
അതിനാൽ നാം നിനക്ക് സന്ദേശമായി നൽകുന്ന ഖുർആൻ കൊണ്ട് നീ ജനങ്ങളെ ഉപദേശിക്കുക. കേൾക്കുന്നിടത്തോളം നീ അവരെ ഓർമ്മപ്പെടുത്തി കൊണ്ടിരിക്കുകയും ചെയ്യുക.
അറബി ഖുർആൻ വിവരണങ്ങൾ:
سَیَذَّكَّرُ مَنْ یَّخْشٰی ۟ۙ
അല്ലാഹുവിനെ ഭയക്കുന്നവർ നിൻ്റെ ഉപദേശത്തിൽ നിന്ന് ഗുണപാഠം ഉൾക്കൊള്ളുന്നതാണ്. കാരണം അവർക്ക് മാത്രമേ ഉപദേശങ്ങൾ ഉപകാരപ്പെടുകയുള്ളൂ.
അറബി ഖുർആൻ വിവരണങ്ങൾ:
ഈ പേജിലെ ആയത്തുകളിൽ നിന്നുള്ള പാഠങ്ങൾ:
• تحفظ الملائكة الإنسان وأعماله خيرها وشرها ليحاسب عليها.
* മനുഷ്യരെയും അവരുടെ നന്മകളും തിന്മകളുമാകുന്ന പ്രവർത്തനങ്ങളെയും മലക്കുകൾ സംരക്ഷിക്കുന്നുണ്ടെന്നും, അവയുടെ അടിസ്ഥാനത്തിൽ മനുഷ്യർ വിചാരണ ചെയ്യപ്പെടുമെന്നതും.

• ضعف كيد الكفار إذا قوبل بكيد الله سبحانه.
* അല്ലാഹുവിൻ്റെ തന്ത്രത്തിന് മുൻപിൽ (ഇസ്ലാമിനെ) നിഷേധിച്ചവരുടെ തന്ത്രങ്ങൾ തീർത്തും ദുർബലമാണ്.

• خشية الله تبعث على الاتعاظ.
* അല്ലാഹുവിനെ കുറിച്ചുള്ള ഭയം ഉപദേശങ്ങൾ സ്വീകരിക്കാൻ പ്രേരിപ്പിക്കും.

 
പരിഭാഷ അദ്ധ്യായം: അഅ്ലാ
സൂറത്തുകളുടെ സൂചിക പേജ് നമ്പർ
 
വിശുദ്ധ ഖുർആൻ പരിഭാഷ - വിശുദ്ധ ഖുർആൻ വ്യാഖ്യാന സംഗ്രഹത്തിന്റെ മലയാള പരിഭാഷ - വിവർത്തനങ്ങളുടെ സൂചിക

മർകസ് തഫ്സീർ പുറത്തിറക്കിയത്.

അടക്കുക