വിശുദ്ധ ഖുർആൻ പരിഭാഷ - الترجمة المليبارية للمختصر في تفسير القرآن الكريم * - വിവർത്തനങ്ങളുടെ സൂചിക


പരിഭാഷ ആയത്ത്: (17) അദ്ധ്യായം: സൂറത്തുത്തൗബഃ
مَا كَانَ لِلْمُشْرِكِیْنَ اَنْ یَّعْمُرُوْا مَسٰجِدَ اللّٰهِ شٰهِدِیْنَ عَلٰۤی اَنْفُسِهِمْ بِالْكُفْرِ ؕ— اُولٰٓىِٕكَ حَبِطَتْ اَعْمَالُهُمْ ۖۚ— وَفِی النَّارِ هُمْ خٰلِدُوْنَ ۟
ആരാധനകൾ നടത്തി കൊണ്ടോ, മറ്റേതെങ്കിലും തരത്തിലുള്ള സൽകർമ്മങ്ങൾ പ്രവർത്തിച്ചു കൊണ്ടോ അല്ലാഹുവിൻ്റെ മസ്ജിദുകൾ പരിപാലിക്കുക എന്നതിന് ബഹുദൈവാരാധകർക്ക് അവകാശമില്ല. അവരാകട്ടെ, തങ്ങളുടെ പ്രവർത്തനങ്ങളിലൂടെ (അല്ലാഹുവിനെ) നിഷേധിക്കുന്നവരാണ് തങ്ങൾ എന്ന് സ്വയം സാക്ഷ്യം വഹിക്കുകയും ചെയ്യുന്നുണ്ട്. അക്കൂട്ടരുടെ പ്രവർത്തനങ്ങളെല്ലാം നിഷ്ഫലമലമായിരിക്കുന്നു; കാരണം പ്രവർത്തനങ്ങൾ സ്വീകരിക്കപ്പെടാൻ വേണ്ടതായ നിബന്ധന -(അല്ലാഹുവിലും അവൻ്റെ റസൂലിലും പരലോകത്തിലും) വിശ്വസിക്കുക എന്നത്- അവർ പാലിച്ചിട്ടില്ല. മരണപ്പെടുന്നതിന് മുൻപ് തങ്ങളുടെ ബഹുദൈവാരാധനയിൽ നിന്ന് പശ്ചാത്തപിച്ചു മടങ്ങിയിട്ടില്ലെങ്കിൽ അന്ത്യനാളിൽ അവർ നരകത്തിൽ പ്രവേശിക്കുന്നതാണ്; എന്നെന്നേക്കുമായി അവരതിൽ കഴിഞ്ഞു കൂടുന്നതുമാണ്.
അറബി ഖുർആൻ വിവരണങ്ങൾ:
ഈ പേജിലെ ആയത്തുകളിൽ നിന്നുള്ള പാഠങ്ങൾ:
• في الآيات دلالة على محبة الله لعباده المؤمنين واعتنائه بأحوالهم، حتى إنه جعل من جملة المقاصد الشرعية شفاء ما في صدورهم وذهاب غيظهم.
• അല്ലാഹു അവനിൽ വിശ്വസിച്ച അവൻ്റെ ദാസന്മാരെ സ്നേഹിക്കുകയും അവരുടെ അവസ്ഥകൾ ശ്രദ്ധിക്കുകയും ചെയ്യുന്നുണ്ട് എന്നതിന് ഈ ആയത്തുകളിൽ തെളിവുണ്ട്. അവരുടെ ഹൃദയങ്ങളിലുള്ളതിന് ശമനം നൽകുകയും, അവരുടെ രോഷം നീക്കുകയും ചെയ്യുക എന്നത് മതനിയമങ്ങളുടെ ഉദ്ദേശങ്ങളിലൊന്നായി അല്ലാഹു നിശ്ചയിച്ചിരിക്കുന്നു എന്നതിൽ നിന്ന് അക്കാര്യം മനസ്സിലാക്കാം.

• شرع الله الجهاد ليحصل به هذا المقصود الأعظم، وهو أن يتميز الصادقون الذين لا يتحيزون إلا لدين الله من الكاذبين الذين يزعمون الإيمان.
• അല്ലാഹു അവൻ്റെ മാർഗത്തിലുള്ള യുദ്ധം നിശ്ചയിച്ചിരിക്കുന്നത് മഹത്തരമായ ഈ ഉദ്ദേശം പൂർത്തീകരിക്കപ്പെടുന്നതിനാണ്. അല്ലാഹുവിൻ്റെ ദീനിലേക്കല്ലാതെ ചേർന്നു നിൽക്കാത്ത സത്യസന്ധത പുലർത്തുന്നവരെ കേവലം മുസ്ലിമാണെന്ന അവകാശവാദം മാത്രം ഉന്നയിക്കുന്ന കള്ളന്മാരിൽ നിന്ന് വേർതിരിക്കുന്നതിനത്രെ അത്.

• عُمَّار المساجد الحقيقيون هم من وُصِفوا بالإيمان الصادق، وبالقيام بالأعمال الصالحة التي أُمُّها الصلاة والزكاة، وبخشية الله التي هي أصل كل خير.
• സത്യസന്ധമായി അല്ലാഹുവിൽ വിശ്വസിക്കുകയും, സൽകർമ്മങ്ങൾ -അതിൽ സുപ്രധാനമായ നിസ്കാരവും സകാത്തും- പ്രാവർത്തികമാക്കുകയും, എല്ലാ നന്മകളുടെയും അടിസ്ഥാനമായ അല്ലാഹുവിനോടുള്ള ഭയഭക്തി പുലർത്തുകയും ചെയ്യുന്നവരാണ് അല്ലാഹുവിൻ്റെ മസ്ജിദുകളുടെ യഥാർത്ഥ പരിചാരകർ.

• الجهاد والإيمان بالله أفضل من سقاية الحاج وعمارة المسجد الحرام بدرجات كثيرة؛ لأن الإيمان أصل الدين، وأما الجهاد في سبيل الله فهو ذروة سنام الدين.
• ഹാജിമാർക്ക് വെള്ളം നൽകുകയും മസ്ജിദുൽ ഹറാം പരിചരിക്കുകയും ചെയ്യുന്നതിനെക്കാൾ എത്രയോ മഹത്തരമാണ് അല്ലാഹുവിൻ്റെ മാർഗത്തിലുള്ള യുദ്ധവും അവനിലുള്ള വിശ്വാസവും. കാരണം ഇസ്ലാം ദീനിൻ്റെ അടിത്തറ തന്നെ അല്ലാഹുവിലുള്ള വിശ്വാസമാണ്. അല്ലാഹുവിൻ്റെ മാർഗത്തിലുള്ള യുദ്ധമാകട്ടെ, ദീനിലെ ഏറ്റവും ഉന്നതമായ കാര്യവും.

 
പരിഭാഷ ആയത്ത്: (17) അദ്ധ്യായം: സൂറത്തുത്തൗബഃ
സൂറത്തുകളുടെ സൂചിക പേജ് നമ്പർ
 
വിശുദ്ധ ഖുർആൻ പരിഭാഷ - الترجمة المليبارية للمختصر في تفسير القرآن الكريم - വിവർത്തനങ്ങളുടെ സൂചിക

الترجمة المليبارية للمختصر في تفسير القرآن الكريم، صادر عن مركز تفسير للدراسات القرآنية.

അടക്കുക