Check out the new design

വിശുദ്ധ ഖുർആൻ പരിഭാഷ - വിശുദ്ധ ഖുർആൻ വ്യാഖ്യാന സംഗ്രഹത്തിന്റെ മലയാള പരിഭാഷ * - വിവർത്തനങ്ങളുടെ സൂചിക


പരിഭാഷ ആയത്ത്: (45) അദ്ധ്യായം: ത്തൗബഃ
اِنَّمَا یَسْتَاْذِنُكَ الَّذِیْنَ لَا یُؤْمِنُوْنَ بِاللّٰهِ وَالْیَوْمِ الْاٰخِرِ وَارْتَابَتْ قُلُوْبُهُمْ فَهُمْ فِیْ رَیْبِهِمْ یَتَرَدَّدُوْنَ ۟
അല്ലാഹുവിൻ്റെ റസൂലേ! അല്ലാഹുവിൻ്റെ മാർഗത്തിൽ യുദ്ധം ചെയ്യുന്നതിൽ നിന്ന് പിന്മാറി നിൽക്കാൻ വേണ്ടി താങ്കളോട് അനുമതി ചോദിക്കുന്നവർ അല്ലാഹുവിലും അന്ത്യനാളിലും വിശ്വസിക്കാത്ത മുനാഫിഖുകളാണ്; തീർച്ച. അല്ലാഹുവിൻ്റെ മതത്തിൻ്റെ കാര്യത്തിൽ അവരുടെ ഹൃദയങ്ങളെ സംശയം ബാധിച്ചിരിക്കുന്നു. പരിഭ്രാന്തരായി, സത്യം കണ്ടെത്താൻ കഴിയാതെ തങ്ങളുടെ സംശയത്തിൽ ആടിക്കളിച്ചു കൊണ്ടിരിക്കുകയാണ് അവർ.
അറബി ഖുർആൻ വിവരണങ്ങൾ:
ഈ പേജിലെ ആയത്തുകളിൽ നിന്നുള്ള പാഠങ്ങൾ:
• وجوب الجهاد بالنفس والمال كلما دعت الحاجة.
• സമ്പത്തും ശരീരവും കൊണ്ട് ആവശ്യമുള്ളപ്പോഴെല്ലാം യുദ്ധത്തിലേർപ്പെടുക എന്നത് നിർബന്ധമാണ്.

• الأيمان الكاذبة توجب الهلاك.
• കള്ളസത്യം പറയുക എന്നത് നാശം വരുത്തിവെക്കും.

• وجوب الاحتراز من العجلة، ووجوب التثبت والتأني، وترك الاغترار بظواهر الأمور، والمبالغة في التفحص والتريث.
• (കാര്യങ്ങളിൽ) ധൃതികൂട്ടുക എന്നതിൽ നിന്ന് നിർബന്ധമായും വിട്ടുനിൽക്കണം. (വാർത്തകൾ കേട്ടാൽ) അവധാനതയും കൂടുതൽ ഉറപ്പു വരുത്തലും നിർബന്ധമാണ്. വിഷയങ്ങളുടെ ബാഹ്യരൂപം കണ്ട് ഒരിക്കലും വഞ്ചിതരാകരുത്. കാര്യങ്ങൾ പരിശോധിക്കുന്നതിൽ അവധാനതയും അങ്ങേയറ്റത്തെ സൂക്ഷ്മതയും പുലർത്തണം.

• من عناية الله بالمؤمنين تثبيطه المنافقين ومنعهم من الخروج مع عباده المؤمنين، رحمة بالمؤمنين ولطفًا من أن يداخلهم من لا ينفعهم بل يضرهم.
• മുസ്ലിംകളെ അല്ലാഹു നല്ലവണ്ണം പരിഗണിക്കുന്നു എന്നതിനുള്ള തെളിവാണ് കപടവിശ്വാസികളെ അവൻ അവരിൽ നിന്ന് അകറ്റി നിർത്തുകയും, മുസ്ലിംകളോടൊപ്പം പുറപ്പെടുന്നതിൽ നിന്ന് അവരെ തടയുകയും ചെയ്തു എന്നത്. മുസ്ലിംകൾക്ക് ഉപകാരം ചെയ്യാത്ത -മറിച്ച് അവർക്ക് ഉപദ്രവം വരുത്തി വെക്കുന്നവർ- കൂട്ടത്തിൽ കടന്നുകൂടുന്നതിൽ നിന്ന് അല്ലാഹു അവരോടുള്ള കാരുണ്യവും അനുകമ്പയും കാരണത്താൽ തടസ്സം സൃഷ്ടിച്ചു.

 
പരിഭാഷ ആയത്ത്: (45) അദ്ധ്യായം: ത്തൗബഃ
സൂറത്തുകളുടെ സൂചിക പേജ് നമ്പർ
 
വിശുദ്ധ ഖുർആൻ പരിഭാഷ - വിശുദ്ധ ഖുർആൻ വ്യാഖ്യാന സംഗ്രഹത്തിന്റെ മലയാള പരിഭാഷ - വിവർത്തനങ്ങളുടെ സൂചിക

മർകസ് തഫ്സീർ പുറത്തിറക്കിയത്.

അടക്കുക