Check out the new design

Vertaling van de betekenissen Edele Qur'an - Malayalamse vertaling - Abdoel Hamied Haider en Koenhi Mohammed. * - Index van vertaling

XML CSV Excel API
Please review the Terms and Policies

Vertaling van de betekenissen Vers: (33) Surah: An-nisa
وَلِكُلٍّ جَعَلْنَا مَوَالِیَ مِمَّا تَرَكَ الْوَالِدٰنِ وَالْاَقْرَبُوْنَ ؕ— وَالَّذِیْنَ عَقَدَتْ اَیْمَانُكُمْ فَاٰتُوْهُمْ نَصِیْبَهُمْ ؕ— اِنَّ اللّٰهَ كَانَ عَلٰی كُلِّ شَیْءٍ شَهِیْدًا ۟۠
ഏതൊരാള്‍ക്കും തന്‍റെ മാതാപിതാക്കളും അടുത്ത ബന്ധുക്കളും വിട്ടേച്ച് പോയ സ്വത്തിന് നാം അവകാശികളെ നിശ്ചയിച്ചിട്ടുണ്ട്‌. നിങ്ങളുടെ വലംകൈകള്‍ ബന്ധം സ്ഥാപിച്ചിട്ടുള്ളവര്‍ക്കും അവരുടെ ഓഹരി നിങ്ങള്‍ കൊടുക്കുക.(21) തീര്‍ച്ചയായും അല്ലാഹു എല്ലാ കാര്യങ്ങള്‍ക്കും സാക്ഷിയാകുന്നു
21) അറബികള്‍ വലതുകൈകള്‍ നീട്ടി പരസ്പരം ഹസ്തദാനം ചെയ്തുകൊണ്ടായിരുന്നു കരാറുകള്‍ ഉറപ്പിച്ചിരുന്നത്. വിവാഹക്കരാറില്‍ ഏര്‍പ്പെട്ടവര്‍ക്ക് (ഭാര്യാഭര്‍ത്താക്കള്‍ക്ക്) നിങ്ങള്‍ സ്വത്തില്‍ അവകാശം നല്‍കണം എന്നാണ് ഒരു വിഭാഗം മുഫസ്സിറുകള്‍ ഇതിന് വ്യാഖ്യാനം നല്‍കിയിട്ടുള്ളത്. സ്‌നേഹബന്ധത്തിന്‍റെയോ ആദര്‍ശബന്ധത്തിന്‍റെയോ അടിസ്ഥാനത്തില്‍ ഒരാള്‍ മറ്റൊരാള്‍ക്ക് തന്‍റെ സ്വത്തില്‍ അവകാശം നല്‍കാമെന്ന് കരാര്‍ ചെയ്യുന്ന ഒരു സമ്പ്രദായം ഉണ്ടായിരുന്നു. അതിനെപ്പറ്റിയാണ് ഇവിടെ പരാമര്‍ശിച്ചിട്ടുള്ളതെന്നും, ഈ അവകാശം അനന്തരാവകാശ നിയമം അവതരിപ്പിക്കപ്പെട്ടതോടെ റദ്ദായിപ്പോയിരിക്കുന്നുവെന്നുമാണ് ഭൂരിപക്ഷം വ്യാഖ്യാതാക്കളുടെയും അഭിപ്രായം.
Arabische uitleg van de Qur'an:
 
Vertaling van de betekenissen Vers: (33) Surah: An-nisa
Surah's Index Pagina nummer
 
Vertaling van de betekenissen Edele Qur'an - Malayalamse vertaling - Abdoel Hamied Haider en Koenhi Mohammed. - Index van vertaling

Vertaald door Abdoel Hamied Haider Al Madani en Kunhi Mohammed.

Sluit