Vertaling van de betekenissen Edele Qur'an - De Malibari-vertaling van de samenvatting van de interpretatie van de Heilige Koran. * - Index van vertaling


Vertaling van de betekenissen Vers: (12) Surah: Soerat Loqmaan (De Wijzen)
وَلَقَدْ اٰتَیْنَا لُقْمٰنَ الْحِكْمَةَ اَنِ اشْكُرْ لِلّٰهِ ؕ— وَمَنْ یَّشْكُرْ فَاِنَّمَا یَشْكُرُ لِنَفْسِهٖ ۚ— وَمَنْ كَفَرَ فَاِنَّ اللّٰهَ غَنِیٌّ حَمِیْدٌ ۟
ലുഖ്മാന് (ഇസ്ലാം) മതത്തിൽ അവഗാഹവും, എല്ലാ കാര്യങ്ങളിലും ഏറ്റവും ശരിയായതെന്തോ അതും നാം നൽകി. നാം അദ്ദേഹത്തോട് പറഞ്ഞു: ഹേ ലുഖ്മാൻ! അല്ലാഹുവിനെ അനുസരിക്കാനുള്ള സൗഭാഗ്യം നൽകി കൊണ്ട് നിൻ്റെ മേൽ അനുഗ്രഹം ചൊരിഞ്ഞ നിൻ്റെ രക്ഷിതാവിന് നന്ദി കാണിക്കുക. ആരെങ്കിലും തൻ്റെ രക്ഷിതാവിനോട് നന്ദി കാണിക്കുന്നെങ്കിൽ അവൻ്റെ നന്ദിയുടെ ഗുണഫലം അവന് തന്നെയാണ് ലഭിക്കുന്നത്. അല്ലാഹു അവൻ്റെ നന്ദിയിൽ നിന്ന് ധന്യനാണ് (ഗനിയ്യ്). ആരെങ്കിലും അല്ലാഹു അവൻ്റെ മേൽ ചൊരിഞ്ഞ അനുഗ്രഹത്തെ നിഷേധിക്കുകയും, നന്ദികേട് കാണിക്കുകയും ചെയ്താൽ അവൻ്റെ നന്ദികേടിൻ്റെ ദോഷഫലവും അവന് തന്നെ. അല്ലാഹുവിന് അത് യാതൊരു ഉപദ്രവവും ഏൽപ്പിക്കുകയില്ല. അവൻ തൻ്റെ സർവ്വ സൃഷ്ടികളിൽ നിന്നും ധന്യനാകുന്നു. എല്ലാ സ്ഥിതിവിശേഷങ്ങളിലും സ്തുത്യർഹനുമാകുന്നു.
Arabische uitleg van de Qur'an:
Voordelen van de verzen op deze pagina:
• لما فصَّل سبحانه ما يصيب الأم من جهد الحمل والوضع دلّ على مزيد برّها.
• ഗർഭവേളയിലും പ്രസവസന്ദർഭത്തിലും ഉമ്മമാർ അനുഭവിക്കുന്ന കടുത്ത പ്രയാസം വിശദമായി പറഞ്ഞതിൽ നിന്ന് ഉമ്മയോട് കൂടുതൽ നന്മയിൽ വർത്തിക്കണമെന്ന് മനസ്സിലാക്കാം.

• نفع الطاعة وضرر المعصية عائد على العبد.
• നന്മയുടെ സദ്ഫലവും, തിന്മയുടെ ദുഷ്ഫലവും അത് ചെയ്തവരിലേക്ക് തന്നെയാണ് മടങ്ങുന്നത്.

• وجوب تعاهد الأبناء بالتربية والتعليم.
• മക്കൾക്ക് (മതപരമായ) ശിക്ഷണം നൽകിക്കൊണ്ടും, പഠിപ്പിച്ചു കൊണ്ടും അവരെ ശ്രദ്ധിക്കൽ നിർബന്ധമാണ്.

• شمول الآداب في الإسلام للسلوك الفردي والجماعي.
• ഇസ്ലാം പഠിപ്പിക്കുന്ന മര്യാദകൾ വ്യക്തിയുടെയും സമൂഹത്തിൻ്റെയും സ്വഭാവഗുണങ്ങളെ ഉൾക്കൊള്ളുന്നു.

 
Vertaling van de betekenissen Vers: (12) Surah: Soerat Loqmaan (De Wijzen)
Surah's Index Pagina nummer
 
Vertaling van de betekenissen Edele Qur'an - De Malibari-vertaling van de samenvatting van de interpretatie van de Heilige Koran. - Index van vertaling

Samenvattende vertaling van de betekenissen van de Koran" in het Malagasi, uitgegeven door het Tafsir Center voor Koran Studies."

Sluit