Check out the new design

Vertaling van de betekenissen Edele Qur'an - Malabare vertaling van de samenvatting van de tafsier van de Heilige Koran * - Index van vertaling


Vertaling van de betekenissen Vers: (96) Surah: El-Maidah
اُحِلَّ لَكُمْ صَیْدُ الْبَحْرِ وَطَعَامُهٗ مَتَاعًا لَّكُمْ وَلِلسَّیَّارَةِ ۚ— وَحُرِّمَ عَلَیْكُمْ صَیْدُ الْبَرِّ مَا دُمْتُمْ حُرُمًا ؕ— وَاتَّقُوا اللّٰهَ الَّذِیْۤ اِلَیْهِ تُحْشَرُوْنَ ۟
കടലിലെ വേട്ടയാടാവുന്ന ജീവികളെ അല്ലാഹു നിങ്ങൾക്ക് അനുവദനീയമാക്കിയിരിക്കുന്നു. ജീവനോടെയോ ശവമായോ സമുദ്രം പുറന്തള്ളുന്നവയും നിങ്ങൾക്ക് അനുവദിച്ചിരിക്കുന്നു. നിങ്ങളുടെ കൂട്ടത്തിൽ നാട്ടിൽ താമസിക്കുന്നവർക്കും യാത്രക്കാർക്കും വിഭവമായി സ്വീകരിക്കാൻ കഴിയുംവിധം പ്രയോജനമുണ്ടാകുന്നതിനാണ് (ഇപ്രകാരം നിയമമാക്കിയത്). നിങ്ങൾ ഹജ്ജിനോ ഉംറക്കോ ഇഹ്റാം കെട്ടിയിരിക്കെ കരയിലെ മൃഗങ്ങളെ വേട്ടയാടുന്നത് നിങ്ങൾക്ക് മേൽ അവൻ നിഷിദ്ധമാക്കിയിരിക്കുന്നു. അല്ലാഹുവിൻ്റെ കൽപ്പനകൾ പാലിച്ചു കൊണ്ടും, വിലക്കുകൾ ഉപേക്ഷിച്ചു കൊണ്ടും അവനെ നിങ്ങൾ സൂക്ഷിക്കുക. അവനിലേക്ക് മാത്രമാകുന്നു ഉയിർത്തെഴുന്നേൽപ്പിൻ്റെ നാളിൽ നിങ്ങൾ മടങ്ങിച്ചെല്ലുന്നത്. അപ്പോൾ നിങ്ങളുടെ പ്രവർത്തനങ്ങൾക്ക് അവൻ നിങ്ങൾക്ക് പ്രതിഫലം നൽകുന്നതാണ്.
Arabische uitleg van de Qur'an:
Voordelen van de verzen op deze pagina:
• الأصل في شعائر الله تعالى أنها جاءت لتحقيق مصالح العباد الدنيوية والأخروية، ودفع المضار عنهم.
• മനുഷ്യരുടെ ഭൗതികവും പാരത്രികവുമായ നന്മകൾ നേടിയെടുക്കുന്നതിനും, ഉപദ്രവങ്ങളെ ഇല്ലാതെയാക്കുന്നതിനും വേണ്ടി നിശ്ചയിക്കപ്പെട്ടവയാണ് അല്ലാഹുവിൻ്റെ മതനിയമങ്ങൾ എന്നതാണ് അവയുടെ കാര്യത്തിലുള്ള അടിസ്ഥാനം.

• عدم الإعجاب بالكثرة، فإنّ كثرة الشيء ليست دليلًا على حِلِّه أو طِيبه، وإنما الدليل يكمن في الحكم الشرعي.
• എണ്ണപ്പെരുപ്പത്തിൽ വഞ്ചിതരാകരുത്. കാരണം, ഒന്നിൻ്റെയും എണ്ണപ്പെരുപ്പം അത് അനുവദനീയമാണെന്നോ നല്ലതാണെന്നോ തെളിയിക്കുന്നില്ല. തെളിവ് മതപരമായ പ്രമാണങ്ങളിൽ മാത്രമാണ് അടങ്ങിയിട്ടുള്ളത്.

• من أدب المُسْتفتي: تقييد السؤال بحدود معينة، فلا يسوغ السؤال عما لا حاجة للمرء ولا غرض له فيه.
• മതവിധി ചോദിക്കുന്നവർ പാലിക്കേണ്ട മര്യാദയിൽ പെട്ടതാണ്: ചോദ്യം ചില അതിർവരമ്പുകൾക്കുള്ളിൽ ഒതുക്കുക എന്നത്. ഒരാൾക്ക് ആവശ്യമില്ലാത്തതോ, യാതൊരു ഉദ്ദേശലക്ഷ്യമില്ലാത്തതോ ആയ കാര്യം ചോദിക്കരുത്.

• ذم مسالك المشركين فيما اخترعوه وزعموه من محرمات الأنعام ك: البَحِيرة، والسائبة، والوصِيلة، والحامي.
• ബഹീറഃ, സാഇബഃ, വസ്വിയ്യഃ, ഹാമീ പോലെ മക്കയിലെ വിഗ്രഹാരാധകർ കന്നുകാലികളിൽ നിന്ന് പലതിനെയും അവർക്ക് തോന്നിയതു പോലെ നിഷിദ്ധമാക്കിയതിനെ അല്ലാഹു ആക്ഷേപിച്ചിരിക്കുന്നത് ശ്രദ്ധിക്കുക.

 
Vertaling van de betekenissen Vers: (96) Surah: El-Maidah
Surah's Index Pagina nummer
 
Vertaling van de betekenissen Edele Qur'an - Malabare vertaling van de samenvatting van de tafsier van de Heilige Koran - Index van vertaling

Uitgegeven door het Tafsier Centrum voor Koranstudies.

Sluit