Check out the new design

Vertaling van de betekenissen Edele Qur'an - Malabare vertaling van de samenvatting van de tafsier van de Heilige Koran * - Index van vertaling


Vertaling van de betekenissen Vers: (61) Surah: el-Anaam
وَهُوَ الْقَاهِرُ فَوْقَ عِبَادِهٖ وَیُرْسِلُ عَلَیْكُمْ حَفَظَةً ؕ— حَتّٰۤی اِذَا جَآءَ اَحَدَكُمُ الْمَوْتُ تَوَفَّتْهُ رُسُلُنَا وَهُمْ لَا یُفَرِّطُوْنَ ۟
അല്ലാഹുവാകുന്നു തൻ്റെ അടിമകളെ മുഴുവൻ വിജയിച്ചടക്കിയവനും, അവരെയെല്ലാം കീഴ്പ്പെടുത്തിയവനും, സർവ്വ നിലക്കും അവരുടെയെല്ലാം മേൽ ഔന്നത്യമുള്ളവനും. എല്ലാ വസ്തുക്കളും അവന് കീഴൊതുങ്ങിയിരിക്കുന്നു. അവൻ്റെ മഹത്വത്തിന് അനുയോജ്യമായ നിലക്ക് തൻ്റെ അടിമകൾക്ക് മുകളിലാകുന്നു അവൻ. ജനങ്ങളേ! നിങ്ങൾക്ക് മേൽ അവൻ മാന്യരായ മലക്കുകളെ അയക്കുകയും ചെയ്യുന്നു; മരണത്തിൻ്റെ മലക്കും (മലക്കുൽ മൗത്) അദ്ദേഹത്തിൻ്റെ അനുയായികളും ആത്മാവ് പിടികൂടുന്നതോടെ നിങ്ങളുടെ ആയുസ്സ് അവസാനിക്കും; അതു വരെ അവർ (പ്രവർത്തനങ്ങൾ രേഖപ്പെടുത്തുന്ന മാന്യരായ മലക്കുകൾ) നിങ്ങളുടെ പ്രവർത്തനങ്ങൾ ക്ലിപ്തപ്പെടുത്തുന്നതാണ്. തങ്ങളോട് കൽപ്പിക്കപ്പെട്ട കാര്യത്തിൽ അവർ യാതൊരു കുറവും വരുത്തുന്നതല്ല.
Arabische uitleg van de Qur'an:
Voordelen van de verzen op deze pagina:
• إثبات أن النومَ موتٌ، وأن الأرواح تُقْبض فيه، ثم تُرَد عند الاستيقاظ.
• ഉറക്കം ഒരു മരണമാണ്. ഉറക്കത്തിൽ ആത്മാവുകൾ പിടിക്കപ്പെടുകയും, ഉണരുമ്പോൾ അവ (ശരീരത്തിലേക്ക്) മടക്കപ്പെടുകയും ചെയ്യുന്നുണ്ട്.

• الاستدلال على استحقاق الله تعالى للألوهية بدليل الفطرة، فإن أهل الكفر يؤمنون بالله تعالى ويرجعون لفطرتهم عند الاضطرار والوقوع في المهالك، فيسألون الله تعالى وحده.
• (മനുഷ്യൻ്റെ) ശുദ്ധപ്രകൃതി കൊണ്ട് അല്ലാഹുവിൻ്റെ ആരാധ്യതയിലുള്ള ഏകത്വത്തിന് തെളിവ് പിടിച്ചിരിക്കുന്നു ഈ ആയത്തുകളിൽ. അല്ലാഹുവിനെ നിഷേധിക്കുന്നവർ അല്ലാഹുവിൽ വിശ്വസിക്കുകയും, സന്ദിഗ്ദ്ധ ഘട്ടങ്ങളിലും പ്രതിസന്ധികളിൽ അകപ്പെട്ടാലും അല്ലാഹുവിലേക്ക് മടങ്ങുകയും, അവനോട് മാത്രം ചോദിക്കുകയും ചെയ്യുന്നു.

• إلزام المشركين بمقتضى سلوكهم، وإقامة الدليل على انقلاب فطرتهم، بكونهم يستغيثون بالله وحده في البحر عند الشدة، ويشركون به حين يسلمهم وينجيهم إلى البر.
ബഹുദൈവാരാധകരുടെ വിശ്വാസരീതികളിൽ നിന്ന് തന്നെ അവർക്കെതിരെ അല്ലാഹു തെളിവ് സ്ഥാപിക്കുന്നു. അവരുടെ ശുദ്ധപ്രകൃതി അവർ അട്ടിമറിച്ചിരിക്കുന്നുവെന്ന് ബോധ്യപ്പെടുത്തുകയും ചെയ്യുന്നു. അതുകൊണ്ടാണ് സമുദ്രത്തിലായിരിക്കെ പ്രയാസഘട്ടങ്ങളിൽ അവർ അല്ലാഹുവിനോട് മാത്രം സഹായം തേടുന്നതും എന്നാൽ, അവരെ അവൻ സുരക്ഷിതരാക്കുകയും കരയിലേക്ക് രക്ഷപ്പെടുത്തുകയും ചെയ്താൽ അവർ അല്ലാഹുവിൽ പങ്കുചേർക്കുന്നതും.

• عدم جواز الجلوس في مجالس أهل الباطل واللغو، ومفارقتُهم، وعدم العودة لهم إلا في حال إقلاعهم عن ذلك.
• അസത്യവാദികളുടെയും അനാവശ്യകാര്യങ്ങളിൽ ഏർപ്പെടുന്നവരുടെയും ഒപ്പം ഇരിക്കുന്നത് അനുവദിക്കപ്പെട്ടിട്ടില്ല. അവരെ വിട്ടുപിരിയുകയാണ് വേണ്ടത്. അത്തരം കാര്യങ്ങൾ അവർ ഉപേക്ഷിക്കുമ്പോഴല്ലാതെ അവരുടെ അടുക്കലേക്ക് മടങ്ങിപ്പോവുകയുമരുത്.

 
Vertaling van de betekenissen Vers: (61) Surah: el-Anaam
Surah's Index Pagina nummer
 
Vertaling van de betekenissen Edele Qur'an - Malabare vertaling van de samenvatting van de tafsier van de Heilige Koran - Index van vertaling

Uitgegeven door het Tafsier Centrum voor Koranstudies.

Sluit