Vertaling van de betekenissen Edele Qur'an - De Malibari-vertaling van de samenvatting van de interpretatie van de Heilige Koran. * - Index van vertaling


Vertaling van de betekenissen Surah: Soerat Al-Haaqqah (De Zekere Realiteit)   Vers:

സൂറത്തുൽ ഹാഖ്ഖഃ

Het doel van deze surah:
إثبات أن وقوع القيامة والجزاء فيها حقٌّ لا ريب فيه.
ഉയിർത്തെഴുന്നേൽപ്പിൻ്റെ നാൾ സംഭവിക്കുമെന്നതും, അവിടെ പ്രവർത്തനങ്ങൾക്ക് പ്രതിഫലം നൽകപ്പെടുമെന്നതും യാതൊരു സംശയവുമില്ലാത്ത വിധം സത്യമാണെന്ന് സ്ഥാപിക്കുന്നു.

اَلْحَآقَّةُ ۟ۙ
എല്ലാവർക്കും മേൽ യാഥാർഥ്യമായി സംഭവിക്കുന്ന അന്ത്യനാളിനെ കുറിച്ച് അല്ലാഹു ഓർമ്മപ്പെടുത്തുന്നു.
Arabische uitleg van de Qur'an:
مَا الْحَآقَّةُ ۟ۚ
അന്ത്യനാളിൻ്റെ ഗൗരവം വളരെ വലുതാണെന്ന് ഓർമ്മപ്പെടുത്തി കൊണ്ട് അവൻ പറയുന്നു: എന്താണ് ഈ ഹാഖഃ (യഥാർഥ സംഭവം)?
Arabische uitleg van de Qur'an:
وَمَاۤ اَدْرٰىكَ مَا الْحَآقَّةُ ۟ؕ
ഈ ഹാഖഃ (യഥാർത്ഥ സംഭവം) എന്താണെന്നതിനെ കുറിച്ച് നിനക്കെന്തറിയാം?
Arabische uitleg van de Qur'an:
كَذَّبَتْ ثَمُوْدُ وَعَادٌ بِالْقَارِعَةِ ۟
സ്വാലിഹ് നബിയുടെ സമൂഹമായ ഥമൂദ് ഗോത്രവും, ഹൂദ് നബിയുടെ സമൂഹമായ ആദ് ഗോത്രവും - ഭീതി കൊണ്ട് ജനങ്ങളെ പിടിച്ചു കുലുക്കുന്ന - അന്ത്യനാളിനെ നിഷേധിച്ചു കളഞ്ഞു.
Arabische uitleg van de Qur'an:
فَاَمَّا ثَمُوْدُ فَاُهْلِكُوْا بِالطَّاغِیَةِ ۟
എന്നാൽ ഥമൂദ് ഗോത്രം; അവരെ അല്ലാഹു അങ്ങേയറ്റം ഭീതിതവും കഠിനവുമായ ഒരു ഘോരശബ്ദം കൊണ്ട് നശിപ്പിച്ചു.
Arabische uitleg van de Qur'an:
وَاَمَّا عَادٌ فَاُهْلِكُوْا بِرِیْحٍ صَرْصَرٍ عَاتِیَةٍ ۟ۙ
എന്നാൽ ആദ് സമുദായം; അല്ലാഹു അവരെ അതിശൈത്യമുള്ള കാറ്റ്, അങ്ങേയറ്റം കഠിനമായ കാറ്റ് കൊണ്ട് നശിപ്പിച്ചു.
Arabische uitleg van de Qur'an:
سَخَّرَهَا عَلَیْهِمْ سَبْعَ لَیَالٍ وَّثَمٰنِیَةَ اَیَّامٍ ۙ— حُسُوْمًا فَتَرَی الْقَوْمَ فِیْهَا صَرْعٰی ۙ— كَاَنَّهُمْ اَعْجَازُ نَخْلٍ خَاوِیَةٍ ۟ۚ
ഏഴു രാത്രികളും എട്ട് പകലുകളും നീണ്ടു നിൽക്കുന്ന കാറ്റ് അവർക്ക് നേരെ അല്ലാഹു അയച്ചു. അതവരെ മുഴുവൻ നശിപ്പിച്ചു കളഞ്ഞു. തങ്ങളുടെ വീടുകളിൽ ചത്ത് മലച്ചു കിടക്കുന്ന അവരെ കണ്ടാൽ ഭൂമിയിൽ കടപുഴകി വീണ ഇത്തപ്പന തടികൾ പോലെ നിനക്ക് തോന്നും.
Arabische uitleg van de Qur'an:
فَهَلْ تَرٰی لَهُمْ مِّنْ بَاقِیَةٍ ۟
അല്ലാഹുവിൻ്റെ ശിക്ഷ ബാധിച്ചതിന് ശേഷം അവരിൽ ആരെങ്കിലും അവശേഷിച്ചതായി നീ കാണുന്നുണ്ടോ?
Arabische uitleg van de Qur'an:
Voordelen van de verzen op deze pagina:
• الصبر خلق محمود لازم للدعاة وغيرهم.
* പ്രബോധകർക്കും മറ്റുള്ളവർക്കുമെല്ലാം നിർബന്ധമായും ഉണ്ടാകേണ്ട സ്വഭാവമാണ് ക്ഷമ.

• التوبة تَجُبُّ ما قبلها وهي من أسباب اصطفاء الله للعبد وجعله من عباده الصالحين.
പശ്ചാത്താപം മുൻപ് കഴിഞ്ഞു പോയ എല്ലാ തിന്മകളെയും ഇല്ലാതെയാക്കും. അല്ലാഹു അവൻ്റെ സച്ചരിതരായ ദാസന്മാരിൽ ഒരാളെ ഉൾപ്പെടുത്താനുള്ള കാരണങ്ങളിൽ ഒന്നാണത്.

• تنوّع ما يرسله الله على الكفار والعصاة من عذاب دلالة على كمال قدرته وكمال عدله.
* അല്ലാഹു (ഇസ്ലാമിനെ) നിഷേധിച്ചവർക്കും ധിക്കാരികൾക്കും മേൽ അയക്കുന്ന വ്യത്യസ്ത രൂപത്തിലുള്ള ശിക്ഷകൾ അവൻ്റെ പരിപൂർണ്ണ ശക്തിയെയും നീതിയെയും അറിയിക്കുന്നു.

وَجَآءَ فِرْعَوْنُ وَمَنْ قَبْلَهٗ وَالْمُؤْتَفِكٰتُ بِالْخَاطِئَةِ ۟ۚ
ഫിർഔനും അവന് മുൻപുള്ള സമൂഹങ്ങളും, ഭൂമി കീഴ്മേൽ മറിക്കപ്പെട്ടു കൊണ്ട് നശിച്ച ലൂത്വ് നബിയുടെ സമൂഹവും ബഹുദൈവാരാധനയും മ്ലേഛപ്രവൃത്തികളുമായി അനേകം തിന്മകൾ പ്രവർത്തിച്ചു.
Arabische uitleg van de Qur'an:
فَعَصَوْا رَسُوْلَ رَبِّهِمْ فَاَخَذَهُمْ اَخْذَةً رَّابِیَةً ۟
തങ്ങളിലേക്ക് നിയോഗിക്കപ്പെട്ട ദൂതനെ അവർ ധിക്കരിക്കുകയും കളവാക്കുകയും ചെയ്തു. അപ്പോൾ അവരെ നശിപ്പിക്കാൻ മതിയാവുന്നതിനെക്കാൾ കടുത്ത ശിക്ഷ കൊണ്ട് അല്ലാഹു അവരെ പിടികൂടി.
Arabische uitleg van de Qur'an:
اِنَّا لَمَّا طَغَا الْمَآءُ حَمَلْنٰكُمْ فِی الْجَارِیَةِ ۟ۙ
വെള്ളം അതിരുവിട്ട് ഉയർന്നപ്പോൾ നിങ്ങളുടെ പ്രപിതാക്കന്മാരെ നൂഹ് നബി നമ്മുടെ കൽപ്പനപ്രകാരം നിർമ്മിച്ച, ഒഴുകുന്ന കപ്പലിൽ രക്ഷപ്പെടുത്തിയിട്ടുണ്ട്. നിങ്ങൾ അവരുടെ മക്കളായി ജനിക്കേണ്ടിയിരുന്നതിനാൽ അവരെ രക്ഷിച്ചത് നിങ്ങളെ കൂടി രക്ഷിക്കലാണ്.
Arabische uitleg van de Qur'an:
لِنَجْعَلَهَا لَكُمْ تَذْكِرَةً وَّتَعِیَهَاۤ اُذُنٌ وَّاعِیَةٌ ۟
(ഇസ്ലാമിനെ) നിഷേധിച്ചവർ നശിപ്പിക്കപ്പെടുകയും, വിശ്വസിച്ചവർ രക്ഷപ്പെടുത്തപ്പെടുകയും ചെയ്യുമെന്നതിന് ഉദാഹരണമായി ആ കപ്പലിനെയും അതിൻ്റെ ചരിത്രത്തെയും നാം പാഠമാക്കി ബാക്കി വെക്കുന്നതിന് വേണ്ടി. കേൾക്കുന്നത് സൂക്ഷിച്ചു വെക്കുന്ന കാതുകൾ അത് ഓർത്തു വെക്കുന്നതിനും വേണ്ടി.
Arabische uitleg van de Qur'an:
فَاِذَا نُفِخَ فِی الصُّوْرِ نَفْخَةٌ وَّاحِدَةٌ ۟ۙ
കാഹളത്തിൽ ഊതുവാൻ ഏൽപ്പിക്കപ്പെട്ട മലക്ക് അതിൽ ഊതിയാൽ; രണ്ടാമത്തെ കാഹളമൂത്താണ് ഇവിടുത്തെ ഉദ്ദേശം.
Arabische uitleg van de Qur'an:
وَّحُمِلَتِ الْاَرْضُ وَالْجِبَالُ فَدُكَّتَا دَكَّةً وَّاحِدَةً ۟ۙ
ഭൂമിയും പർവ്വതങ്ങളും ഉയർത്തപ്പെടുകയും, അവയെല്ലാം ശക്തിയായി ഇടിച്ചു തകർക്കപ്പെടുകയും, ഭൂമിയും പർവ്വതകങ്ങളും തവിടുപൊടിയായി തീരുകയും ചെയ്താൽ.
Arabische uitleg van de Qur'an:
فَیَوْمَىِٕذٍ وَّقَعَتِ الْوَاقِعَةُ ۟ۙ
ഇതെല്ലാം സംഭവിക്കുന്ന ദിവസം പരലോകം സംഭവിക്കും.
Arabische uitleg van de Qur'an:
وَانْشَقَّتِ السَّمَآءُ فَهِیَ یَوْمَىِٕذٍ وَّاهِیَةٌ ۟ۙ
മലക്കുകൾ ഇറങ്ങി വരുന്നതിനാൽ ആകാശം പൊട്ടിപ്പിളർന്നിരിക്കും. മുൻപ് ശക്തവും ബലവത്തുമായി നിന്നിരുന്ന ആകാശം അന്നേ ദിവസം ദുർബലമായിരിക്കും.
Arabische uitleg van de Qur'an:
وَّالْمَلَكُ عَلٰۤی اَرْجَآىِٕهَا ؕ— وَیَحْمِلُ عَرْشَ رَبِّكَ فَوْقَهُمْ یَوْمَىِٕذٍ ثَمٰنِیَةٌ ۟ؕ
മലകുകൾ അന്ന് ആകാശത്തിൻ്റെ അതിരുകളിലും അറ്റങ്ങളിലുമുണ്ടായിരിക്കും. ആ ഭയാനകമായ ദിവസം നിൻ്റെ രക്ഷിതാവായ അല്ലാഹുവിൻ്റെ സിംഹാസനം സാമീപ്യം നൽകപ്പെട്ട എട്ടു മലക്കുകൾ വഹിക്കുന്നതായിരിക്കും.
Arabische uitleg van de Qur'an:
یَوْمَىِٕذٍ تُعْرَضُوْنَ لَا تَخْفٰی مِنْكُمْ خَافِیَةٌ ۟
ജനങ്ങളേ! നിങ്ങളെല്ലാം അന്നേ ദിവസം അല്ലാഹുവിൻ്റെ മുൻപിൽ പ്രദർശിപ്പിക്കപ്പെടുന്നതാണ്. നിങ്ങളുടെ ഏതൊരു രഹസ്യമാകട്ടെ; അതൊന്നും അല്ലാഹുവിന് അന്ന് അവ്യക്തമാക്കപ്പെടുകയില്ല. അല്ലാഹു അവയെല്ലാം അറിയുന്നവനും എല്ലാം കണ്ടവനുമായിരിക്കും.
Arabische uitleg van de Qur'an:
فَاَمَّا مَنْ اُوْتِیَ كِتٰبَهٗ بِیَمِیْنِهٖ فَیَقُوْلُ هَآؤُمُ اقْرَءُوْا كِتٰبِیَهْ ۟ۚ
എന്നാൽ തൻ്റെ പ്രവർത്തനങ്ങളുടെ ഏട് വലതു കയ്യിൽ നൽകപ്പെട്ടവൻ സന്തോഷത്തോടെയും മുഖപ്രസന്നതയോടെയും പറയും: ഇതാ എൻ്റെ പ്രവർത്തനങ്ങളുടെ ഗ്രന്ഥം എടുക്കുക! വായിച്ചു നോക്കുക!
Arabische uitleg van de Qur'an:
اِنِّیْ ظَنَنْتُ اَنِّیْ مُلٰقٍ حِسَابِیَهْ ۟ۚ
ഞാൻ ഉയർത്തെഴുന്നേൽപ്പിക്കപ്പെടുകയും, എൻ്റെ പ്രതിഫലം അനുഭവിക്കുകയും ചെയ്യേണ്ടി വരുമെന്ന് ഭൂമിയിൽ വെച്ചു തന്നെ ഞാൻ മനസ്സിലാക്കുകയും ഉറച്ചു വിശ്വസിക്കുകയും ചെയ്തിരുന്നു.
Arabische uitleg van de Qur'an:
فَهُوَ فِیْ عِیْشَةٍ رَّاضِیَةٍ ۟ۙ
ശാശ്വതമായ അനുഗ്രഹങ്ങൾ വീക്ഷിച്ചതിനാൽ, അവൻ തൃപ്തികരമായ ജീവിതത്തിലായിരിക്കും.
Arabische uitleg van de Qur'an:
فِیْ جَنَّةٍ عَالِیَةٍ ۟ۙ
ഉയർന്ന സ്ഥാനവും പദവിയുമുള്ള സ്വർഗത്തിൽ.
Arabische uitleg van de Qur'an:
قُطُوْفُهَا دَانِیَةٌ ۟
അവയിലെ ഫലവർഗങ്ങൾ കഴിക്കാൻ ഉദ്ദേശിക്കുന്നവൻ്റെ അടുത്ത് തന്നെയുണ്ടായിരിക്കും.
Arabische uitleg van de Qur'an:
كُلُوْا وَاشْرَبُوْا هَنِیْٓـًٔا بِمَاۤ اَسْلَفْتُمْ فِی الْاَیَّامِ الْخَالِیَةِ ۟
അവർക്കുള്ള ആദരവായി ഇങ്ങനെ പറയപ്പെടും: ഒരു പ്രയാസവുമില്ലാതെ നിങ്ങൾ തിന്നുകയും കുടിക്കുകയും ചെയ്തു കൊള്ളുക. ഭൂമിയിൽ കഴിച്ചു കൂട്ടിയ ദിവസങ്ങളിൽ നിങ്ങൾ പ്രവർത്തിച്ചു വെച്ച സൽകർമ്മങ്ങൾക്കുള്ള പ്രതിഫലമായി.
Arabische uitleg van de Qur'an:
وَاَمَّا مَنْ اُوْتِیَ كِتٰبَهٗ بِشِمَالِهٖ ۙ۬— فَیَقُوْلُ یٰلَیْتَنِیْ لَمْ اُوْتَ كِتٰبِیَهْ ۟ۚ
എന്നാൽ തൻ്റെ പ്രവർത്തനങ്ങളുടെ ഗ്രന്ഥം ഇടതു കയ്യിൽ നൽകപ്പെട്ടവനാകട്ടെ -ഖേദത്തോടെ അവൻ പറയും-: എനിക്ക് എൻ്റെ പ്രവർത്തനങ്ങളുടെ ഗ്രന്ഥം നൽകപ്പെട്ടിരുന്നില്ലെങ്കിൽ എത്ര നന്നായിരുന്നു; ശിക്ഷാർഹമായ പ്രവർത്തനങ്ങളാണല്ലോ അവയിൽ രേഖപ്പെടുത്തപ്പെട്ടിരിക്കുന്നത്.
Arabische uitleg van de Qur'an:
وَلَمْ اَدْرِ مَا حِسَابِیَهْ ۟ۚ
എൻ്റെ വിചാരണ ഞാൻ അറിയാതിരുന്നെങ്കിൽ എത്ര നന്നായിരുന്നു!
Arabische uitleg van de Qur'an:
یٰلَیْتَهَا كَانَتِ الْقَاضِیَةَ ۟ۚ
എൻ്റെ മരണം ഒരു പുനർജീവനമില്ലാത്ത -അവസാന മരണമായിരുന്നെങ്കിൽ- എത്ര നന്നായിരുന്നു.
Arabische uitleg van de Qur'an:
مَاۤ اَغْنٰی عَنِّیْ مَالِیَهْ ۟ۚ
എൻ്റെ സമ്പാദ്യം അല്ലാഹുവിൻ്റെ ശിക്ഷയെ എന്നിൽ നിന്ന് തടഞ്ഞില്ല.
Arabische uitleg van de Qur'an:
هَلَكَ عَنِّیْ سُلْطٰنِیَهْ ۟ۚ
എൻ്റെ തെളിവുകളെല്ലാം മറഞ്ഞു പോയി; എനിക്ക് സഹായമായിരുന്ന ശക്തിയും പദവിയും നഷ്ടപ്പെട്ടു.
Arabische uitleg van de Qur'an:
خُذُوْهُ فَغُلُّوْهُ ۟ۙ
അപ്പോൾ പറയപ്പെടും: മലക്കുകളേ! അവനെ പിടികൂടുകയും, അവൻ്റെ കൈ പിരടിയിലേക്ക് ചേർത്തു കെട്ടുകയും ചെയ്യുക.
Arabische uitleg van de Qur'an:
ثُمَّ الْجَحِیْمَ صَلُّوْهُ ۟ۙ
പിന്നെ അവനെ നിങ്ങൾ നരകത്തിൽ പ്രവേശിക്കൂ; അവൻ അതിൻ്റെ ചൂട് അനുഭവിക്കട്ടെ!
Arabische uitleg van de Qur'an:
ثُمَّ فِیْ سِلْسِلَةٍ ذَرْعُهَا سَبْعُوْنَ ذِرَاعًا فَاسْلُكُوْهُ ۟ؕ
ശേഷം എഴുമത് മുഴം നീളമുള്ള ചങ്ങലയിൽ അവനെ പ്രവേശിപ്പിക്കുക!
Arabische uitleg van de Qur'an:
اِنَّهٗ كَانَ لَا یُؤْمِنُ بِاللّٰهِ الْعَظِیْمِ ۟ۙ
അങ്ങേയറ്റം മഹത്വമുള്ളവനായ അല്ലാഹുവിൽ അവൻ വിശ്വസിച്ചിരുന്നില്ല.
Arabische uitleg van de Qur'an:
وَلَا یَحُضُّ عَلٰی طَعَامِ الْمِسْكِیْنِ ۟ؕ
ദരിദ്രർക്ക് ഭക്ഷണം നൽകാൻ അവൻ മറ്റുള്ളവരെ പ്രോത്സാഹിപ്പിക്കുന്നുമില്ല.
Arabische uitleg van de Qur'an:
فَلَیْسَ لَهُ الْیَوْمَ هٰهُنَا حَمِیْمٌ ۟ۙ
അവൻ്റെ ശിക്ഷ ഒഴിവാക്കി നൽകുന്ന ഒരു ഉറ്റബന്ധുവും പരലോകത്ത് അവനുണ്ടായിരിക്കുകയില്ല.
Arabische uitleg van de Qur'an:
Voordelen van de verzen op deze pagina:
• المِنَّة التي على الوالد مِنَّة على الولد تستوجب الشكر.
* പിതാവിന് ലഭിക്കുന്ന അനുഗ്രഹം മകനുമുള്ള അനുഗ്രഹമാകുന്നു; അതിന് നന്ദി പ്രകടിപ്പിക്കൽ നിർബന്ധമാണ്.

• إطعام الفقير والحض عليه من أسباب الوقاية من عذاب النار.
* ദരിദ്രർക്ക് ഭക്ഷണം നൽകലും, അതിന് പ്രേരിപ്പിക്കലും നരകശിക്ഷയിൽ നിന്ന് രക്ഷപ്പെടാൻ സഹായിക്കുന്ന കാരണങ്ങളിൽ പെട്ടതാണ്.

• شدة عذاب يوم القيامة تستوجب التوقي منه بالإيمان والعمل الصالح.
* പരലോക ശിക്ഷയുടെ കാഠിന്യം. (ഇസ്ലാമിൽ) വിശ്വസിച്ചു കൊണ്ടും, സൽകർമ്മങ്ങൾ പ്രവർത്തിച്ചും അതിൽ നിന്ന് രക്ഷപ്പെടാൽ നിർബന്ധമത്രെ.

وَّلَا طَعَامٌ اِلَّا مِنْ غِسْلِیْنٍ ۟ۙ
നരകക്കാരുടെ ചലത്തിൽ നിന്നല്ലാതെ കഴിക്കാൻ അവന് ഭക്ഷണം ഉണ്ടായിരിക്കുന്നതല്ല.
Arabische uitleg van de Qur'an:
لَّا یَاْكُلُهٗۤ اِلَّا الْخَاطِـُٔوْنَ ۟۠
തിന്മകളും പാപങ്ങളും ചെയ്തവരല്ലാതെ ആ ഭക്ഷണത്തിൽ നിന്ന് ഭക്ഷിക്കുകയില്ല.
Arabische uitleg van de Qur'an:
فَلَاۤ اُقْسِمُ بِمَا تُبْصِرُوْنَ ۟ۙ
നിങ്ങൾ കാണുന്നവയെ കൊണ്ട് അല്ലാഹു സത്യം ചെയ്തിരിക്കുന്നു.
Arabische uitleg van de Qur'an:
وَمَا لَا تُبْصِرُوْنَ ۟ۙ
നിങ്ങൾക്ക് കാണാൻ കഴിയാത്തവയെ കൊണ്ടും അല്ലാഹു സത്യം ചെയ്തിരിക്കുന്നു.
Arabische uitleg van de Qur'an:
اِنَّهٗ لَقَوْلُ رَسُوْلٍ كَرِیْمٍ ۟ۚۙ
തീർച്ചയായും ഖുർആൻ അല്ലാഹുവിൻ്റെ സംസാരം തന്നെയാകുന്നു; അവൻ്റെ മാന്യനായ ദൂതർ ജനങ്ങൾക്ക് അത് പാരായണം ചെയ്തു കേൾപ്പിക്കുന്നു.
Arabische uitleg van de Qur'an:
وَّمَا هُوَ بِقَوْلِ شَاعِرٍ ؕ— قَلِیْلًا مَّا تُؤْمِنُوْنَ ۟ۙ
ഇതൊരു കവിയുടെ വാക്കല്ല; കവിതയുടെ ഘടനയല്ല ഇതിനുള്ളത്. എന്നാൽ കുറച്ച് മാത്രമേ നിങ്ങൾ വിശ്വസിക്കുന്നുള്ളൂ.
Arabische uitleg van de Qur'an:
وَلَا بِقَوْلِ كَاهِنٍ ؕ— قَلِیْلًا مَّا تَذَكَّرُوْنَ ۟ؕ
ഇതൊരു ജോത്സ്യൻ്റെ വാക്കുമല്ല; അവരുടെ സംസാരം ഖുർആനിൻ്റെ ശൈലിക്ക് തീർത്തും വിരുദ്ധമാണ്. എന്നാൽ വളരെ കുറച്ച് മാത്രമേ നിങ്ങൾ ആലോചിച്ചു മനസ്സിലാക്കുന്നുള്ളൂ.
Arabische uitleg van de Qur'an:
تَنْزِیْلٌ مِّنْ رَّبِّ الْعٰلَمِیْنَ ۟
എന്നാൽ ഇത് എല്ലാ സൃഷ്ടികളുടെയും രക്ഷിതാവായ അല്ലാഹുവിൽ നിന്ന് അവതരിക്കപ്പെട്ടതാകുന്നു.
Arabische uitleg van de Qur'an:
وَلَوْ تَقَوَّلَ عَلَیْنَا بَعْضَ الْاَقَاوِیْلِ ۟ۙ
നാം പറയാത്ത എന്തെങ്കിലുമൊന്ന് മുഹമ്മദ് നമ്മുടെ മേൽ കെട്ടിച്ചമച്ചാൽ;
Arabische uitleg van de Qur'an:
لَاَخَذْنَا مِنْهُ بِالْیَمِیْنِ ۟ۙ
അദ്ദേഹത്തോട് നാം പകരം ചോദിക്കുകയും, നമ്മുടെ ശക്തിയും കഴിവും കൊണ്ട് അദ്ദേഹത്തെ പിടികൂടുകയും ചെയ്യുമായിരുന്നു.
Arabische uitleg van de Qur'an:
ثُمَّ لَقَطَعْنَا مِنْهُ الْوَتِیْنَ ۟ؗۖ
ശേഷം അദ്ദേഹത്തിൻ്റെ ഹൃദയനാഡി നാം മുറിച്ചു കളയുകയും ചെയ്യുമായിരുന്നു.
Arabische uitleg van de Qur'an:
فَمَا مِنْكُمْ مِّنْ اَحَدٍ عَنْهُ حٰجِزِیْنَ ۟
അപ്പോൾ നിങ്ങളിൽ ഒരാളും തന്നെ അദ്ദേഹത്തെ നമ്മിൽ നിന്ന് രക്ഷപ്പെടുത്താനുണ്ടാവുകയില്ല. എന്നാൽ നിങ്ങൾക്ക് വേണ്ടി അദ്ദേഹം നമ്മുടെ മേൽ കള്ളം കെട്ടിച്ചമക്കുക എന്നത് തീർത്തും അസാധ്യമാണ്.
Arabische uitleg van de Qur'an:
وَاِنَّهٗ لَتَذْكِرَةٌ لِّلْمُتَّقِیْنَ ۟
തീർച്ചയായും ഈ ഖുർആൻ തങ്ങളുടെ രക്ഷിതാവിൻ്റെ കൽപ്പനകൾ പാലിച്ചും, വിലക്കുകൾ ഉപേക്ഷിച്ചും അവനെ സൂക്ഷിക്കുന്നവർക്ക് ഒരു ഉൽബോധനമാകുന്നു.
Arabische uitleg van de Qur'an:
وَاِنَّا لَنَعْلَمُ اَنَّ مِنْكُمْ مُّكَذِّبِیْنَ ۟
തീർച്ചയായും നിങ്ങളുടെ കൂട്ടത്തിൽ ഈ ഖുർആനിനെ നിഷേധിക്കുന്ന ചിലരുണ്ടെന്ന് നമുക്ക് അറിയാം.
Arabische uitleg van de Qur'an:
وَاِنَّهٗ لَحَسْرَةٌ عَلَی الْكٰفِرِیْنَ ۟
തീർച്ചയായും ഖുർആനിനെ നിഷേധിക്കൽ പരലോകത്ത് അങ്ങേയറ്റത്തെ ഖേദത്തിന് കാരണമാവും.
Arabische uitleg van de Qur'an:
وَاِنَّهٗ لَحَقُّ الْیَقِیْنِ ۟
തീർച്ചയായും ഈ ഖുർആൻ ദൃഢമായ യാഥാർത്ഥ്യമാകുന്നു; അത് അല്ലാഹുവിൽ നിന്നാണെന്നതിൽ യാതൊരു സംശയമോ അവ്യക്തതയോ ഇല്ല തന്നെ.
Arabische uitleg van de Qur'an:
فَسَبِّحْ بِاسْمِ رَبِّكَ الْعَظِیْمِ ۟۠
അതിനാൽ അല്ലാഹുവിൻ്റെ ദൂതരേ! നിൻ്റെ റബ്ബിന് യോജിക്കാത്തതിൽ നിന്ന് അവനെ നീ പരിശുദ്ധപ്പെടുത്തുക. അങ്ങേയറ്റം മഹത്വമുള്ളവനായ നിൻ്റെ റബ്ബിൻ്റെ നാമം നീ സ്മരിക്കുകയും ചെയ്യുക.
Arabische uitleg van de Qur'an:
Voordelen van de verzen op deze pagina:
• تنزيه القرآن عن الشعر والكهانة.
* ജ്യോത്സ്യം, കവിത എന്നിവയിൽ നിന്നും ഖുർആനിനെ പവിത്രമാക്കുന്നു.

• خطر التَّقَوُّل على الله والافتراء عليه سبحانه.
* അല്ലാഹുവിൻ്റെ മേൽ കള്ളം കെട്ടിച്ചമക്കുന്നതിൻ്റെ ഗൗരവം.

• الصبر الجميل الذي يحتسب فيه الأجر من الله ولا يُشكى لغيره.
* മനോഹരമായ ക്ഷമയെന്നാൽ അല്ലാഹുവിൻ്റെ പ്രതിഫലം പ്രതീക്ഷിച്ചും, അല്ലാഹുവിനോടല്ലാതെ ഒരാളോടും ആവലാതി ബോധിപ്പിക്കാതെയുമുള്ള ക്ഷമയാണ്.

 
Vertaling van de betekenissen Surah: Soerat Al-Haaqqah (De Zekere Realiteit)
Surah's Index Pagina nummer
 
Vertaling van de betekenissen Edele Qur'an - De Malibari-vertaling van de samenvatting van de interpretatie van de Heilige Koran. - Index van vertaling

Samenvattende vertaling van de betekenissen van de Koran" in het Malagasi, uitgegeven door het Tafsir Center voor Koran Studies."

Sluit