Tradução dos significados do Nobre Qur’an. - Tradução malaiala - Abdul-Hamid Haidar Al-Madany e Kanhi Muhammad * - Índice de tradução

XML CSV Excel API
Please review the Terms and Policies

Tradução dos significados Surah: Suratu Ar-Rahman   Versículo:

സൂറത്തു റഹ്മാൻ

اَلرَّحْمٰنُ ۟ۙ
പരമകാരുണികന്‍
Os Tafssir em língua árabe:
عَلَّمَ الْقُرْاٰنَ ۟ؕ
ഈ ഖുര്‍ആന്‍ പഠിപ്പിച്ചു.
Os Tafssir em língua árabe:
خَلَقَ الْاِنْسَانَ ۟ۙ
അവന്‍ മനുഷ്യനെ സൃഷ്ടിച്ചു.
Os Tafssir em língua árabe:
عَلَّمَهُ الْبَیَانَ ۟
അവനെ അവന്‍ സംസാരിക്കാന്‍(1) പഠിപ്പിച്ചു.
1) മനസ്സിലുള്ള ആശയങ്ങള്‍ സ്പഷ്ടമായി ആവിഷ്‌കരിക്കുന്ന സംസാരത്തിനാണ് 'ബയാന്‍' എന്നുപറയുന്നത്.
Os Tafssir em língua árabe:
اَلشَّمْسُ وَالْقَمَرُ بِحُسْبَانٍ ۟ۙ
സൂര്യനും ചന്ദ്രനും ഒരു കണക്കനുസരിച്ചാകുന്നു (സഞ്ചരിക്കുന്നത്‌.)
Os Tafssir em língua árabe:
وَّالنَّجْمُ وَالشَّجَرُ یَسْجُدٰنِ ۟
ചെടികളും വൃക്ഷങ്ങളും (അല്ലാഹുവിന്‌) പ്രണാമം അര്‍പ്പിച്ചു കൊണ്ടിരിക്കുന്നു.
Os Tafssir em língua árabe:
وَالسَّمَآءَ رَفَعَهَا وَوَضَعَ الْمِیْزَانَ ۟ۙ
ആകാശത്തെ അവന്‍ ഉയര്‍ത്തുകയും, (എല്ലാകാര്യവും തൂക്കികണക്കാക്കുവാനുള്ള) തുലാസ് അവന്‍ സ്ഥാപിക്കുകയും ചെയ്തിരിക്കുന്നു.(2)
2) പ്രാപഞ്ചിക വ്യവസ്ഥയിലാകെ ദൃശ്യമാകുന്ന സന്തുലിതത്വമായിരിക്കാം ഇവിടെ തുലാസുകൊണ്ട് വിവക്ഷിക്കപ്പെടുന്നത്. അതില്‍ മനുഷ്യന്‍ ക്രമക്കേട് വരുത്തുന്നതോടെ എല്ലാ രംഗത്തും താളപ്പിഴകളുണ്ടാകുന്നു. പ്രാപഞ്ചിക വ്യവസ്ഥയിലെ സന്തുലിതത്വത്തിന്റെ സദ്ഫലങ്ങള്‍ അനുഭവിക്കുന്ന മനുഷ്യന്‍ തന്റെ ജീവിത വ്യവഹാരങ്ങളിലും സന്തുലിതത്വം പുലര്‍ത്താന്‍ ന്യായമായും ബാധ്യസ്ഥനാകുന്നു.
Os Tafssir em língua árabe:
اَلَّا تَطْغَوْا فِی الْمِیْزَانِ ۟
നിങ്ങള്‍ തുലാസില്‍ ക്രമക്കേട് വരുത്താതിരിക്കുവാന്‍ വേണ്ടിയാണത്‌.
Os Tafssir em língua árabe:
وَاَقِیْمُوا الْوَزْنَ بِالْقِسْطِ وَلَا تُخْسِرُوا الْمِیْزَانَ ۟
നിങ്ങള്‍ നീതിപൂര്‍വ്വം തൂക്കം ശരിയാക്കുവിന്‍. തുലാസില്‍ നിങ്ങള്‍ കമ്മി വരുത്തരുത്‌.
Os Tafssir em língua árabe:
وَالْاَرْضَ وَضَعَهَا لِلْاَنَامِ ۟ۙ
ഭൂമിയെ അവന്‍ മനുഷ്യര്‍ക്കായി വെച്ചിരിക്കുന്നു.
Os Tafssir em língua árabe:
فِیْهَا فَاكِهَةٌ وَّالنَّخْلُ ذَاتُ الْاَكْمَامِ ۟ۖ
അതില്‍ പഴങ്ങളും കൂമ്പോളകളുള്ള ഈന്തപ്പനകളുമുണ്ട്‌.
Os Tafssir em língua árabe:
وَالْحَبُّ ذُو الْعَصْفِ وَالرَّیْحَانُ ۟ۚ
വൈക്കോലുള്ള ധാന്യങ്ങളും സുഗന്ധച്ചെടികളുമുണ്ട്‌.
Os Tafssir em língua árabe:
فَبِاَیِّ اٰلَآءِ رَبِّكُمَا تُكَذِّبٰنِ ۟
അപ്പോള്‍ നിങ്ങള്‍ ഇരു വിഭാഗത്തിന്‍റെയും(3) രക്ഷിതാവ് ചെയ്ത അനുഗ്രഹങ്ങളില്‍ ഏതിനെയാണ് നിങ്ങള്‍ നിഷേധിക്കുന്നത്‌?
3) 'നിങ്ങള്‍ ഇരുവിഭാഗവും' എന്നതുകൊണ്ട് ഇവിടെ ഉദ്ദേശിക്കപ്പെട്ടിട്ടുള്ളത് ജിന്നുകളും മനുഷ്യരുമാകുന്നു.
Os Tafssir em língua árabe:
خَلَقَ الْاِنْسَانَ مِنْ صَلْصَالٍ كَالْفَخَّارِ ۟ۙ
കലം പോലെ മുട്ടിയാല്‍ മുഴക്കമുണ്ടാകുന്ന (ഉണങ്ങിയ) കളിമണ്ണില്‍(4) നിന്ന് മനുഷ്യനെ അവന്‍ സൃഷ്ടിച്ചു.
4) 'സ്വല്‍സ്വാല്‍' എന്ന വാക്കിന് ഭൂരിപക്ഷം വ്യാഖ്യാതാക്കളും നല്കിയ അര്‍ത്ഥമാണ് മുട്ടിയാല്‍ മുഴക്കമുണ്ടാകുന്ന കളിമണ്ണ് എന്നത്. 'അഴുകിയ കളിമണ്ണ്' എന്നാണ് ചിലര്‍ അര്‍ത്ഥം നല്കിയിട്ടുള്ളത്.
Os Tafssir em língua árabe:
وَخَلَقَ الْجَآنَّ مِنْ مَّارِجٍ مِّنْ نَّارٍ ۟ۚ
പുകയില്ലാത്ത തീജ്വാലയില്‍ നിന്ന് ജിന്നിനെയും അവന്‍ സൃഷ്ടിച്ചു.
Os Tafssir em língua árabe:
فَبِاَیِّ اٰلَآءِ رَبِّكُمَا تُكَذِّبٰنِ ۟
അപ്പോള്‍ നിങ്ങള്‍ ഇരുവിഭാഗത്തിന്‍റെയും രക്ഷിതാവ് ചെയ്ത അനുഗ്രഹങ്ങളില്‍ ഏതിനെയാണ് നിങ്ങള്‍ നിഷേധിക്കുന്നത്‌?
Os Tafssir em língua árabe:
رَبُّ الْمَشْرِقَیْنِ وَرَبُّ الْمَغْرِبَیْنِ ۟ۚ
രണ്ട് ഉദയസ്ഥാനങ്ങളുടെ രക്ഷിതാവും രണ്ട് അസ്തമന സ്ഥാനങ്ങളുടെ രക്ഷിതാവുമാകുന്നു അവന്‍.(5)
5) രണ്ട് ഉദയസ്ഥാനങ്ങള്‍, രണ്ട് അസ്തമനസ്ഥാനങ്ങള്‍ എന്നീ പദപ്രയോഗങ്ങള്‍ക്ക് ഉത്തരായന ദക്ഷിണായന കാലങ്ങളിലെ ഉദയാസ്തമനസ്ഥാനങ്ങള്‍ എന്നാണ് പല വ്യാഖ്യാതാക്കളും വിശദീകരണം നല്കിയിട്ടുള്ളത്.
പൂര്‍വാര്‍ധഗോളത്തിലുള്ളവര്‍ക്ക് സൂര്യോദയം അനുഭവപ്പെടുന്ന സമയത്ത് പശ്ചിമാര്‍ദ്ധ ഗോളത്തിലുള്ളവര്‍ക്ക് സൂര്യാസ്തമനമായിരിക്കും അനുഭവപ്പെടുന്നത്. പൂര്‍വാര്‍ദ്ധഗോളത്തിലുള്ളവര്‍ക്ക് അസ്തമനമാകുമ്പോള്‍ പശ്ചിമാര്‍ദ്ധഗോളത്തിലുള്ളവര്‍ക്ക് ഉദയമായിരിക്കും. അപ്പോള്‍ രണ്ട് അര്‍ധഗോളങ്ങളിലുള്ളവര്‍ക്ക് വ്യത്യസ്തങ്ങളായ രണ്ട് ഉദയസ്ഥാനങ്ങളും രണ്ട് അസ്തമനസ്ഥാനങ്ങളും അനുഭവപ്പെടുന്നു. ഇതുമാകാം 'മശ്‌രിഖൈനി', 'മഗ്‌രിബൈനി' എന്നീ പദങ്ങളുടെ വിവക്ഷ. 70:40ലെ 'പല ഉദയസ്ഥാനങ്ങളുടെയും പല അസ്തമന സ്ഥാനങ്ങളുടെയും നാഥന്‍' എന്ന വാക്ക് ഉദയാമസ്തമനസ്ഥാനങ്ങള്‍ ആപേക്ഷികമായി മാറിക്കൊണ്ടിരിക്കുന്നവയാണ് എന്ന് സൂചിപ്പിക്കുന്നു.
Os Tafssir em língua árabe:
فَبِاَیِّ اٰلَآءِ رَبِّكُمَا تُكَذِّبٰنِ ۟
അപ്പോള്‍ നിങ്ങള്‍ ഇരു വിഭാഗത്തിന്‍റെയും രക്ഷിതാവ് ചെയ്ത അനുഗ്രഹങ്ങളില്‍ ഏതിനെയാണ് നിങ്ങള്‍ നിഷേധിക്കുന്നത്‌?
Os Tafssir em língua árabe:
مَرَجَ الْبَحْرَیْنِ یَلْتَقِیٰنِ ۟ۙ
രണ്ട് കടലുകളെ (ജലാശയങ്ങളെ) തമ്മില്‍ കൂടിച്ചേരത്തക്ക വിധം അവന്‍ അയച്ചുവിട്ടിരിക്കുന്നു.
Os Tafssir em língua árabe:
بَیْنَهُمَا بَرْزَخٌ لَّا یَبْغِیٰنِ ۟ۚ
അവ രണ്ടിനുമിടക്ക് അവ അന്യോന്യം അതിക്രമിച്ച് കടക്കാതിരിക്കത്തക്കവിധം ഒരു തടസ്സമുണ്ട്‌.(6)
6) നദീജലവും സമുദ്രജലവും പരസ്പരം ലയിച്ചുചേരാതെ ദീര്‍ഘദൂരം ഒഴുകുന്ന അഴിമുഖങ്ങളെപ്പറ്റിയാകാം ഈ പരാമര്‍ശം. സമുദ്രങ്ങളില്‍ തന്നെയും പരസ്പരം ലയിച്ചു ചേരാതെ വേറിട്ടൊഴുകുന്ന ജലപ്രവാഹങ്ങളുണ്ടത്രെ.
Os Tafssir em língua árabe:
فَبِاَیِّ اٰلَآءِ رَبِّكُمَا تُكَذِّبٰنِ ۟
അപ്പോള്‍ നിങ്ങള്‍ ഇരു വിഭാഗത്തിന്‍റെയും രക്ഷിതാവിന്‍റെ അനുഗ്രഹങ്ങളില്‍ ഏതിനെയാണ് നിങ്ങള്‍ നിഷേധിക്കുന്നത്‌?
Os Tafssir em língua árabe:
یَخْرُجُ مِنْهُمَا اللُّؤْلُؤُ وَالْمَرْجَانُ ۟ۚ
അവ രണ്ടില്‍ നിന്നും(7) മുത്തും പവിഴവും പുറത്തു വരുന്നു.
7) നദീജലത്തില്‍ നിന്നും സമുദ്രജലത്തില്‍ നിന്നും.
Os Tafssir em língua árabe:
فَبِاَیِّ اٰلَآءِ رَبِّكُمَا تُكَذِّبٰنِ ۟
അപ്പോള്‍ നിങ്ങള്‍ ഇരു വിഭാഗത്തിന്‍റെയും രക്ഷിതാവിന്‍റെ അനുഗ്രഹങ്ങളില്‍ ഏതിനെയാണ് നിങ്ങള്‍ നിഷേധിക്കുന്നത്‌?
Os Tafssir em língua árabe:
وَلَهُ الْجَوَارِ الْمُنْشَاٰتُ فِی الْبَحْرِ كَالْاَعْلَامِ ۟ۚ
സമുദ്രത്തില്‍ (സഞ്ചരിക്കുവാന്‍) മലകള്‍ പോലെ പൊക്കി ഉണ്ടാക്കപ്പെടുന്ന കപ്പലുകളും അവന്‍റെ നിയന്ത്രണത്തിലാകുന്നു.
Os Tafssir em língua árabe:
فَبِاَیِّ اٰلَآءِ رَبِّكُمَا تُكَذِّبٰنِ ۟۠
അപ്പോള്‍ നിങ്ങള്‍ ഇരു വിഭാഗത്തിന്‍റെയും രക്ഷിതാവിന്‍റെ അനുഗ്രഹങ്ങളില്‍ ഏതിനെയാണ് നിങ്ങള്‍ നിഷേധിക്കുന്നത്‌?
Os Tafssir em língua árabe:
كُلُّ مَنْ عَلَیْهَا فَانٍ ۟ۚۖ
അവിടെ (ഭൂമുഖത്ത്‌)യുള്ള എല്ലാവരും നശിച്ചു പോകുന്നവരാകുന്നു.
Os Tafssir em língua árabe:
وَّیَبْقٰی وَجْهُ رَبِّكَ ذُو الْجَلٰلِ وَالْاِكْرَامِ ۟ۚ
നിന്‍റെ രക്ഷിതാവിന്‍റെ മഹത്വവും ഉദാരതയും ഉള്ള മുഖം അവശേഷിക്കുന്നതാണ്‌.
Os Tafssir em língua árabe:
فَبِاَیِّ اٰلَآءِ رَبِّكُمَا تُكَذِّبٰنِ ۟
അപ്പോള്‍ നിങ്ങള്‍ ഇരു വിഭാഗത്തിന്‍റെയും രക്ഷിതാവിന്‍റെ അനുഗ്രഹങ്ങളില്‍ ഏതിനെയാണ് നിങ്ങള്‍ നിഷേധിക്കുന്നത്‌?
Os Tafssir em língua árabe:
یَسْـَٔلُهٗ مَنْ فِی السَّمٰوٰتِ وَالْاَرْضِ ؕ— كُلَّ یَوْمٍ هُوَ فِیْ شَاْنٍ ۟ۚ
ആകാശങ്ങളിലും ഭൂമിയിലും ഉള്ളവര്‍ അവനോട് ചോദിച്ചു കൊണ്ടിരിക്കുന്നു. എല്ലാ ദിവസവും അവന്‍ കാര്യനിര്‍വഹണത്തിലാകുന്നു.
Os Tafssir em língua árabe:
فَبِاَیِّ اٰلَآءِ رَبِّكُمَا تُكَذِّبٰنِ ۟
അപ്പോള്‍ നിങ്ങള്‍ ഇരു വിഭാഗത്തിന്‍റെയും രക്ഷിതാവിന്‍റെ അനുഗ്രഹങ്ങളില്‍ ഏതിനെയാണ് നിങ്ങള്‍ നിഷേധിക്കുന്നത്‌?
Os Tafssir em língua árabe:
سَنَفْرُغُ لَكُمْ اَیُّهَ الثَّقَلٰنِ ۟ۚ
ഹേ; ഭാരിച്ച രണ്ട് സമൂഹങ്ങളേ,(8) നിങ്ങളുടെ കാര്യത്തിനായി നാം ഒഴിഞ്ഞിരിക്കുന്നതാണ്‌.(9)
8) ഭാരിച്ച രണ്ടു സമൂഹങ്ങള്‍ - ജിന്നുകളും മനുഷ്യരും.
9) നിങ്ങളെ വിചാരണ ചെയ്യാനും പ്രതിഫലം നല്കാനുമായി നാം ഒരു സന്ദര്‍ഭം നിശ്ചയിക്കുന്നതാണ് എന്നര്‍ത്ഥം.
Os Tafssir em língua árabe:
فَبِاَیِّ اٰلَآءِ رَبِّكُمَا تُكَذِّبٰنِ ۟
അപ്പോള്‍ നിങ്ങള്‍ ഇരു വിഭാഗത്തിന്‍റെയും രക്ഷിതാവിന്‍റെ അനുഗ്രഹങ്ങളില്‍ ഏതിനെയാണ് നിങ്ങള്‍ നിഷേധിക്കുന്നത്‌?
Os Tafssir em língua árabe:
یٰمَعْشَرَ الْجِنِّ وَالْاِنْسِ اِنِ اسْتَطَعْتُمْ اَنْ تَنْفُذُوْا مِنْ اَقْطَارِ السَّمٰوٰتِ وَالْاَرْضِ فَانْفُذُوْا ؕ— لَا تَنْفُذُوْنَ اِلَّا بِسُلْطٰنٍ ۟ۚ
ജിന്നുകളുടെയും മനുഷ്യരുടെയും സമൂഹമേ, ആകാശങ്ങളുടെയും ഭൂമിയുടെയും മേഖലകളില്‍ നിന്ന് പുറത്ത് കടന്നു പോകാന്‍ നിങ്ങള്‍ക്ക് സാധിക്കുന്ന പക്ഷം നിങ്ങള്‍ കടന്നു പോയിക്കൊള്ളുക. ഒരു അധികാരം ലഭിച്ചിട്ടല്ലാതെ നിങ്ങള്‍ കടന്നു പോകുകയില്ല.
Os Tafssir em língua árabe:
فَبِاَیِّ اٰلَآءِ رَبِّكُمَا تُكَذِّبٰنِ ۟
അപ്പോള്‍ നിങ്ങള്‍ ഇരു വിഭാഗത്തിന്‍റെയും രക്ഷിതാവിന്‍റെ അനുഗ്രഹങ്ങളില്‍ ഏതിനെയാണ് നിങ്ങള്‍ നിഷേധിക്കുന്നത്‌?
Os Tafssir em língua árabe:
یُرْسَلُ عَلَیْكُمَا شُوَاظٌ مِّنْ نَّارٍ ۙ۬— وَّنُحَاسٌ فَلَا تَنْتَصِرٰنِ ۟ۚ
നിങ്ങള്‍ ഇരുവിഭാഗത്തിന്‍റെയും നേര്‍ക്ക് തീജ്വാലയും പുകയും അയക്കപ്പെടും. അപ്പോള്‍ നിങ്ങള്‍ക്ക് രക്ഷാമാര്‍ഗം സ്വീകരിക്കാനാവില്ല.
Os Tafssir em língua árabe:
فَبِاَیِّ اٰلَآءِ رَبِّكُمَا تُكَذِّبٰنِ ۟
അപ്പോള്‍ നിങ്ങള്‍ ഇരുവിഭാഗത്തിന്‍റെയും രക്ഷിതാവിന്‍റെ അനുഗ്രഹങ്ങളില്‍ ഏതിനെയാണ് നിങ്ങള്‍ നിഷേധിക്കുന്നത്‌.
Os Tafssir em língua árabe:
فَاِذَا انْشَقَّتِ السَّمَآءُ فَكَانَتْ وَرْدَةً كَالدِّهَانِ ۟ۚ
എന്നാല്‍ ആകാശം പൊട്ടിപ്പിളരുകയും, അത് കുഴമ്പു പോലുള്ളതും റോസ് നിറമുള്ളതും ആയിത്തീരുകയും ചെയ്താല്‍.
Os Tafssir em língua árabe:
فَبِاَیِّ اٰلَآءِ رَبِّكُمَا تُكَذِّبٰنِ ۟
അപ്പോള്‍ നിങ്ങള്‍ ഇരു വിഭാഗത്തിന്‍റെയും രക്ഷിതാവിന്‍റെ അനുഗ്രഹങ്ങളില്‍ ഏതിനെയാണ് നിങ്ങള്‍ നിഷേധിക്കുന്നത്‌?
Os Tafssir em língua árabe:
فَیَوْمَىِٕذٍ لَّا یُسْـَٔلُ عَنْ ذَنْۢبِهٖۤ اِنْسٌ وَّلَا جَآنٌّ ۟ۚ
ഒരു മനുഷ്യനോടോ, ജിന്നിനോടോ അന്നേ ദിവസം അവന്‍റെ പാപത്തെപ്പറ്റി അന്വേഷിക്കപ്പെടുകയില്ല.(10)
10) ഈ ലോകത്തെ ന്യായാധിപന്മാര്‍ക്ക് കുറ്റവാളികളെ വിചാരണ നടത്തി സത്യം വെളിച്ചത്ത് കൊണ്ടുവരേണ്ടതായി വരുന്നു. എന്നാല്‍ അല്ലാഹുവിന് ന്യായവിധി നടത്താന്‍ അതിന്റെയൊന്നും ആവശ്യമില്ല. ഓരോരുത്തരുടെയും കര്‍മങ്ങളുടെ രേഖ അവരുടെ മുമ്പില്‍ അവതരിപ്പിക്കപ്പെടുകയും, മനുഷ്യരുടെ കൈകളും കാലുകളും അവര്‍ ചെയ്ത കര്‍മങ്ങളുടെ കാര്യത്തില്‍ സാക്ഷ്യം വഹിക്കുകയും (വി.ഖു. 36:65) ചെയ്യുന്നതോടെ ചോദിച്ചു മനസ്സിലാക്കലോ അന്വേഷണമോ ആവശ്യമില്ലാതാകുന്നു.
Os Tafssir em língua árabe:
فَبِاَیِّ اٰلَآءِ رَبِّكُمَا تُكَذِّبٰنِ ۟
അപ്പോള്‍ നിങ്ങള്‍ ഇരു വിഭാഗത്തിന്‍റെയും രക്ഷിതാവിന്‍റെ അനുഗ്രഹങ്ങളില്‍ ഏതിനെയാണ് നിങ്ങള്‍ നിഷേധിക്കുന്നത്‌?
Os Tafssir em língua árabe:
یُعْرَفُ الْمُجْرِمُوْنَ بِسِیْمٰهُمْ فَیُؤْخَذُ بِالنَّوَاصِیْ وَالْاَقْدَامِ ۟ۚ
കുറ്റവാളികള്‍ അവരുടെ അടയാളം കൊണ്ട് തിരിച്ചറിയപ്പെടും. എന്നിട്ട് (അവരുടെ) മൂർദ്ധാവിലും പാദങ്ങളിലും പിടിക്കപ്പെടും.
Os Tafssir em língua árabe:
فَبِاَیِّ اٰلَآءِ رَبِّكُمَا تُكَذِّبٰنِ ۟
അപ്പോള്‍ നിങ്ങള്‍ ഇരു വിഭാഗത്തിന്‍റെയും രക്ഷിതാവിന്‍റെ അനുഗ്രഹങ്ങളില്‍ ഏതിനെയാണ് നിങ്ങള്‍ നിഷേധിക്കുന്നത്‌?
Os Tafssir em língua árabe:
هٰذِهٖ جَهَنَّمُ الَّتِیْ یُكَذِّبُ بِهَا الْمُجْرِمُوْنَ ۟ۘ
ഇതാകുന്നു കുറ്റവാളികള്‍ നിഷേധിച്ചു തള്ളുന്നതായ നരകം.
Os Tafssir em língua árabe:
یَطُوْفُوْنَ بَیْنَهَا وَبَیْنَ حَمِیْمٍ اٰنٍ ۟ۚ
അതിന്നും തിളച്ചുപൊള്ളുന്ന ചുടുവെള്ളത്തിനുമിടക്ക് അവര്‍ ചുറ്റിത്തിരിയുന്നതാണ്‌.
Os Tafssir em língua árabe:
فَبِاَیِّ اٰلَآءِ رَبِّكُمَا تُكَذِّبٰنِ ۟۠
അപ്പോള്‍ നിങ്ങള്‍ ഇരു വിഭാഗത്തിന്‍റെയും രക്ഷിതാവിന്‍റെ അനുഗ്രഹങ്ങളില്‍ ഏതിനെയാണ് നിങ്ങള്‍ നിഷേധിക്കുന്നത്‌?
Os Tafssir em língua árabe:
وَلِمَنْ خَافَ مَقَامَ رَبِّهٖ جَنَّتٰنِ ۟ۚ
തന്‍റെ രക്ഷിതാവിന്‍റെ സന്നിധിയെ ഭയപ്പെട്ടവന്ന് രണ്ട് സ്വര്‍ഗത്തോപ്പുകളുണ്ട്‌.(11)
11) 46 മുതല്‍ 60 കൂടിയുള്ള വചനങ്ങളില്‍ പരാമര്‍ശിക്കുന്നത് അല്ലാഹുവിങ്കല്‍ ഏറ്റവും സാമീപ്യം സിദ്ധിച്ച ദാസന്മാര്‍ക്കുള്ള പ്രതിഫലത്തെ പറ്റിയും 62 മുതല്‍ 76 കൂടിയുള്ള വചനങ്ങളില്‍ പരാമര്‍ശിക്കുന്നത് അതിന്റെ താഴെ പദവിയിലുള്ള സത്യവിശ്വാസികള്‍ക്കുള്ള പ്രതിഫലത്തെ പറ്റിയുമാണെന്നാണ് പ്രമുഖ വ്യാഖ്യാതാക്കളുടെ അഭിപ്രായം.
Os Tafssir em língua árabe:
فَبِاَیِّ اٰلَآءِ رَبِّكُمَا تُكَذِّبٰنِ ۟ۙ
അപ്പോള്‍ നിങ്ങള്‍ ഇരു വിഭാഗത്തിന്‍റെയും രക്ഷിതാവിന്‍റെ അനുഗ്രഹങ്ങളില്‍ ഏതിനെയാണ് നിങ്ങള്‍ നിഷേധിക്കുന്നത്‌?
Os Tafssir em língua árabe:
ذَوَاتَاۤ اَفْنَانٍ ۟ۚ
പല തരം സുഖ ഐശ്വര്യങ്ങളുള്ള രണ്ടു (സ്വര്‍ഗത്തോപ്പുകള്‍).
Os Tafssir em língua árabe:
فَبِاَیِّ اٰلَآءِ رَبِّكُمَا تُكَذِّبٰنِ ۟
അപ്പോള്‍ നിങ്ങള്‍ ഇരു വിഭാഗത്തിന്‍റെയും രക്ഷിതാവിന്‍റെ അനുഗ്രഹങ്ങളില്‍ ഏതിനെയാണ് നിങ്ങള്‍ നിഷേധിക്കുന്നത്‌?
Os Tafssir em língua árabe:
فِیْهِمَا عَیْنٰنِ تَجْرِیٰنِ ۟ۚ
അവ രണ്ടിലും ഒഴുകിക്കൊണ്ടിരിക്കുന്ന രണ്ടു അരുവികളുണ്ട്‌.
Os Tafssir em língua árabe:
فَبِاَیِّ اٰلَآءِ رَبِّكُمَا تُكَذِّبٰنِ ۟
അപ്പോള്‍ നിങ്ങള്‍ ഇരു വിഭാഗത്തിന്‍റെയും രക്ഷിതാവിന്‍റെ അനുഗ്രഹങ്ങളില്‍ ഏതിനെയാണ് നിങ്ങള്‍ നിഷേധിക്കുന്നത്‌?
Os Tafssir em língua árabe:
فِیْهِمَا مِنْ كُلِّ فَاكِهَةٍ زَوْجٰنِ ۟ۚ
അവ രണ്ടിലും ഓരോ പഴവര്‍ഗത്തില്‍ നിന്നുമുള്ള ഈ രണ്ടു ഇനങ്ങളുണ്ട്‌.
Os Tafssir em língua árabe:
فَبِاَیِّ اٰلَآءِ رَبِّكُمَا تُكَذِّبٰنِ ۟
അപ്പോള്‍ നിങ്ങള്‍ ഇരു വിഭാഗത്തിന്‍റെയും രക്ഷിതാവിന്‍റെ അനുഗ്രഹങ്ങളില്‍ ഏതിനെയാണ് നിങ്ങള്‍ നിഷേധിക്കുന്നത്‌?
Os Tafssir em língua árabe:
مُتَّكِـِٕیْنَ عَلٰی فُرُشٍ بَطَآىِٕنُهَا مِنْ اِسْتَبْرَقٍ ؕ— وَجَنَا الْجَنَّتَیْنِ دَانٍ ۟ۚ
അവര്‍ ചില മെത്തകളില്‍ ചാരി ഇരിക്കുന്നവരായിരിക്കും. അവയുടെ ഉള്‍ഭാഗങ്ങള്‍ കട്ടികൂടിയ പട്ടുകൊണ്ട് നിര്‍മിക്കപ്പെട്ടതാകുന്നു. ആ രണ്ട് തോപ്പുകളിലെയും കായ്കനികള്‍ താഴ്ന്നു നില്‍ക്കുകയായിരിക്കും.
Os Tafssir em língua árabe:
فَبِاَیِّ اٰلَآءِ رَبِّكُمَا تُكَذِّبٰنِ ۟
അപ്പോള്‍ നിങ്ങള്‍ ഇരു വിഭാഗത്തിന്‍റെയും രക്ഷിതാവിന്‍റെ അനുഗ്രഹങ്ങളില്‍ ഏതിനെയാണ് നിങ്ങള്‍ നിഷേധിക്കുന്നത്‌?
Os Tafssir em língua árabe:
فِیْهِنَّ قٰصِرٰتُ الطَّرْفِ ۙ— لَمْ یَطْمِثْهُنَّ اِنْسٌ قَبْلَهُمْ وَلَا جَآنٌّ ۟ۚ
അവയില്‍ ദൃഷ്ടി നിയന്ത്രിക്കുന്നവരായ സ്ത്രീകളുണ്ടായിരിക്കും. അവര്‍ക്ക് മുമ്പ് മനുഷ്യനോ, ജിന്നോ അവരെ സ്പര്‍ശിച്ചിട്ടില്ല.
Os Tafssir em língua árabe:
فَبِاَیِّ اٰلَآءِ رَبِّكُمَا تُكَذِّبٰنِ ۟
അപ്പോള്‍ നിങ്ങള്‍ ഇരു വിഭാഗത്തിന്‍റെയും രക്ഷിതാവിന്‍റെ അനുഗ്രഹങ്ങളില്‍ ഏതിനെയാണ് നിങ്ങള്‍ നിഷേധിക്കുന്നത്‌?
Os Tafssir em língua árabe:
كَاَنَّهُنَّ الْیَاقُوْتُ وَالْمَرْجَانُ ۟ۚ
അവര്‍ മാണിക്യവും പവിഴവും പോലെയായിരിക്കും.
Os Tafssir em língua árabe:
فَبِاَیِّ اٰلَآءِ رَبِّكُمَا تُكَذِّبٰنِ ۟
അപ്പോള്‍ നിങ്ങള്‍ ഇരു വിഭാഗത്തിന്‍റെയും രക്ഷിതാവിന്‍റെ അനുഗ്രഹങ്ങളില്‍ ഏതിനെയാണ് നിങ്ങള്‍ നിഷേധിക്കുന്നത്‌?
Os Tafssir em língua árabe:
هَلْ جَزَآءُ الْاِحْسَانِ اِلَّا الْاِحْسَانُ ۟ۚ
നല്ല പ്രവൃത്തിക്കുള്ള പ്രതിഫലം നല്ലത് ചെയ്ത് കൊടുക്കലല്ലാതെ മറ്റു വല്ലതുമാണോ?(12)
12) മനുഷ്യന്റെ പ്രവൃത്തി നല്ലതായിരിക്കുമ്പോള്‍ അതിനുള്ള അല്ലാഹുവിന്റെ പ്രതിഫലവും നല്ലതായിരിക്കുമെന്നര്‍ത്ഥം.
Os Tafssir em língua árabe:
فَبِاَیِّ اٰلَآءِ رَبِّكُمَا تُكَذِّبٰنِ ۟
അപ്പോള്‍ നിങ്ങള്‍ ഇരു വിഭാഗത്തിന്‍റെയും രക്ഷിതാവിന്‍റെ അനുഗ്രഹങ്ങളില്‍ ഏതിനെയാണ് നിങ്ങള്‍ നിഷേധിക്കുന്നത്‌?
Os Tafssir em língua árabe:
وَمِنْ دُوْنِهِمَا جَنَّتٰنِ ۟ۚ
അവ രണ്ടിനും പുറമെ(13) വേറെയും രണ്ടു സ്വര്‍ഗത്തോപ്പുകളുണ്ട്‌.
13) 'മിന്‍ ദൂനിഹിമാ' എന്ന വാക്കിന് അവ രണ്ടിനും പുറമെ എന്നും, അവ രണ്ടിനേക്കാള്‍ താഴെയായി എന്നും അര്‍ത്ഥമാകാവുന്നതാണ്.
Os Tafssir em língua árabe:
فَبِاَیِّ اٰلَآءِ رَبِّكُمَا تُكَذِّبٰنِ ۟ۙ
അപ്പോള്‍ നിങ്ങള്‍ ഇരു വിഭാഗത്തിന്‍റെയും രക്ഷിതാവിന്‍റെ അനുഗ്രഹങ്ങളില്‍ ഏതിനെയാണ് നിങ്ങള്‍ നിഷേധിക്കുന്നത്‌?
Os Tafssir em língua árabe:
مُدْهَآمَّتٰنِ ۟ۚ
കടും പച്ചയണിഞ്ഞ രണ്ടുസ്വര്‍ഗത്തോപ്പുകള്‍.
Os Tafssir em língua árabe:
فَبِاَیِّ اٰلَآءِ رَبِّكُمَا تُكَذِّبٰنِ ۟ۚ
അപ്പോള്‍ നിങ്ങള്‍ ഇരു വിഭാഗത്തിന്‍റെയും രക്ഷിതാവിന്‍റെ അനുഗ്രഹങ്ങളില്‍ ഏതിനെയാണ് നിങ്ങള്‍ നിഷേധിക്കുന്നത്‌?
Os Tafssir em língua árabe:
فِیْهِمَا عَیْنٰنِ نَضَّاخَتٰنِ ۟ۚ
അവ രണ്ടിലും കുതിച്ചൊഴുകുന്ന രണ്ടു അരുവികളുണ്ട്‌.
Os Tafssir em língua árabe:
فَبِاَیِّ اٰلَآءِ رَبِّكُمَا تُكَذِّبٰنِ ۟ۚ
അപ്പോള്‍ നിങ്ങള്‍ ഇരു വിഭാഗത്തിന്‍റെയും രക്ഷിതാവിന്‍റെ അനുഗ്രഹങ്ങളില്‍ ഏതിനെയാണ് നിങ്ങള്‍ നിഷേധിക്കുന്നത്‌?
Os Tafssir em língua árabe:
فِیْهِمَا فَاكِهَةٌ وَّنَخْلٌ وَّرُمَّانٌ ۟ۚ
അവ രണ്ടിലും പഴവര്‍ഗങ്ങളുണ്ട്‌. ഈന്തപ്പനകളും റുമാമ്പഴവുമുണ്ട്‌.
Os Tafssir em língua árabe:
فَبِاَیِّ اٰلَآءِ رَبِّكُمَا تُكَذِّبٰنِ ۟ۚ
അപ്പോള്‍ നിങ്ങള്‍ ഇരു വിഭാഗത്തിന്‍റെയും രക്ഷിതാവിന്‍റെ അനുഗ്രഹങ്ങളില്‍ ഏതിനെയാണ് നിങ്ങള്‍ നിഷേധിക്കുന്നത്‌?
Os Tafssir em língua árabe:
فِیْهِنَّ خَیْرٰتٌ حِسَانٌ ۟ۚ
അവയില്‍ സുന്ദരികളായ ഉത്തമ തരുണികളുണ്ട്‌.
Os Tafssir em língua árabe:
فَبِاَیِّ اٰلَآءِ رَبِّكُمَا تُكَذِّبٰنِ ۟
അപ്പോള്‍ നിങ്ങള്‍ ഇരു വിഭാഗത്തിന്‍റെയും രക്ഷിതാവിന്‍റെ അനുഗ്രഹങ്ങളില്‍ ഏതിനെയാണ് നിങ്ങള്‍ നിഷേധിക്കുന്നത്‌?
Os Tafssir em língua árabe:
حُوْرٌ مَّقْصُوْرٰتٌ فِی الْخِیَامِ ۟ۚ
കൂടാരങ്ങളില്‍ ഒതുക്കി നിര്‍ത്തപ്പെട്ട വെളുത്ത തരുണികള്‍!
Os Tafssir em língua árabe:
فَبِاَیِّ اٰلَآءِ رَبِّكُمَا تُكَذِّبٰنِ ۟
അപ്പോള്‍ നിങ്ങള്‍ ഇരു വിഭാഗത്തിന്‍റെയും രക്ഷിതാവിന്‍റെ അനുഗ്രഹങ്ങളില്‍ ഏതിനെയാണ് നിങ്ങള്‍ നിഷേധിക്കുന്നത്‌?
Os Tafssir em língua árabe:
لَمْ یَطْمِثْهُنَّ اِنْسٌ قَبْلَهُمْ وَلَا جَآنٌّ ۟ۚ
അവര്‍ക്ക് മുമ്പ് മനുഷ്യനോ ജിന്നോ അവരെ സ്പര്‍ശിച്ചിട്ടില്ല.
Os Tafssir em língua árabe:
فَبِاَیِّ اٰلَآءِ رَبِّكُمَا تُكَذِّبٰنِ ۟
അപ്പോള്‍ നിങ്ങള്‍ ഇരു വിഭാഗത്തിന്‍റെയും രക്ഷിതാവിന്‍റെ അനുഗ്രഹങ്ങളില്‍ ഏതിനെയാണ് നിങ്ങള്‍ നിഷേധിക്കുന്നത്‌?
Os Tafssir em língua árabe:
مُتَّكِـِٕیْنَ عَلٰی رَفْرَفٍ خُضْرٍ وَّعَبْقَرِیٍّ حِسَانٍ ۟ۚ
പച്ചനിറമുള്ള തലയണകളിലും അഴകുള്ള പരവതാനികളിലും ചാരി കിടക്കുന്നവര്‍ ആയിരിക്കും അവര്‍.
Os Tafssir em língua árabe:
فَبِاَیِّ اٰلَآءِ رَبِّكُمَا تُكَذِّبٰنِ ۟
അപ്പോള്‍ നിങ്ങള്‍ ഇരു വിഭാഗത്തിന്‍റെയും രക്ഷിതാവിന്‍റെ അനുഗ്രഹങ്ങളില്‍ ഏതിനെയാണ് നിങ്ങള്‍ നിഷേധിക്കുന്നത്‌?
Os Tafssir em língua árabe:
تَبٰرَكَ اسْمُ رَبِّكَ ذِی الْجَلٰلِ وَالْاِكْرَامِ ۟۠
മഹത്വവും ഔദാര്യവും ഉള്ളവനായ നിന്‍റെ രക്ഷിതാവിന്‍റെ നാമം ഉല്‍കൃഷ്ടമായിരിക്കുന്നു.
Os Tafssir em língua árabe:
 
Tradução dos significados Surah: Suratu Ar-Rahman
Índice de capítulos Número de página
 
Tradução dos significados do Nobre Qur’an. - Tradução malaiala - Abdul-Hamid Haidar Al-Madany e Kanhi Muhammad - Índice de tradução

Tradução dos significados do Alcorão em Malayalam por Abdul-Hamid Haidar Al-Madany e Kanhi Muhammad.

Fechar