Tradução dos significados do Nobre Qur’an. - Tradução Malayalam de Explicação Abreviada do Alcorão * - Índice de tradução


Tradução dos significados Versículo: (20) Surah: Suratu Al-Baqarah
یَكَادُ الْبَرْقُ یَخْطَفُ اَبْصَارَهُمْ ؕ— كُلَّمَاۤ اَضَآءَ لَهُمْ مَّشَوْا فِیْهِ ۙۗ— وَاِذَاۤ اَظْلَمَ عَلَیْهِمْ قَامُوْا ؕ— وَلَوْ شَآءَ اللّٰهُ لَذَهَبَ بِسَمْعِهِمْ وَاَبْصَارِهِمْ ؕ— اِنَّ اللّٰهَ عَلٰی كُلِّ شَیْءٍ قَدِیْرٌ ۟۠
മിന്നലിൻറെ അതിപ്രസരവും ശക്തിയും അവരുടെ കണ്ണുകളുടെ കാഴ്ച നഷ്ടപ്പെടുത്തിയേക്കും എന്ന അവസ്ഥയാണുള്ളത്. മിന്നലിൻറെ വെളിച്ചം ലഭിക്കുമ്പോൾ അവർ അൽപമൊന്ന് നടന്നു നീങ്ങുവാൻ ശ്രമിക്കും. അതിന്റെ വെളിച്ചം ഇല്ലെങ്കിൽ അവർ ഇരുട്ടിലങ്ങനെ സഞ്ചരിക്കാൻ കഴിയാതെ നിൽക്കും. അല്ലാഹു ഉദ്ദേശിച്ചിരുന്നുവെങ്കിൽ, എല്ലാം വസ്തുക്കളെയും എന്തും ചെയ്യാൻ സാധിക്കുന്ന അവൻറെ പൂർണമായ കഴിവ് കൊണ്ട് അവരുടെ കേൾവിയും കാഴ്ചയും മടക്കി ലഭിക്കാത്ത വിധം എടുത്ത് കളയുമായിരുന്നു. അവർ സത്യത്തിൽ നിന്ന് പിന്തിരിഞ്ഞ് കളഞ്ഞത് കാരണമത്രെ അത്. മഴയോട് ഉപമിക്കപ്പെട്ടത് ഖുർആനാകുന്നു. അതിലെ താക്കീതുകളും ശാസനകളും ഇടിയുടെ ശബ്ദങ്ങളോടും, ഇടക്കിടെ അവർക്ക് പ്രകടമാകുന്ന സത്യങ്ങളെ മിന്നലുകളോടും ഉപമിക്കപ്പെട്ടിരിക്കുന്നു. സത്യത്തിൽ നിന്ന് അവർ പിന്തിരിയുന്നതും അത് അവർ സ്വീകരിക്കാത്തതും, ഇടിയുടെ ശക്തി കാരണം ചെവി പൊത്തുന്നതിനോടുമാണ് ഉപമിച്ചിരിക്കുന്നത്. ഈ രണ്ട് ഉപമകളിൽ പരാമർശിക്കപ്പെട്ടവരും മുനാഫിഖുകളും തമ്മിലുള്ള സാദൃശ്യം അവർ അത് കൊണ്ട് ഒരു പ്രയോജനവും നേടുന്നില്ല എന്നതാണ് . തീ കൊണ്ടുള്ള ഉപമയിൽ, തീ കത്തിക്കുന്നവർക്ക് ഇരുട്ടും പൊള്ളലുമല്ലാതെ മറ്റൊരു പ്രയോജനവും ലഭിച്ചില്ല. വെള്ളം കൊണ്ടുള്ള ഉപമയിൽ, മഴ കൊണ്ട് അവർക്ക് ഇടിയും മിന്നലും നിമിത്തമുള്ള ഭയമല്ലാതെ ഒന്നും പ്രയോജനപ്പെട്ടില്ല. ഇപ്രകാരം മുനാഫിഖുകൾ ഇസ്ലാമിൽ കാഠിന്യവും തീവ്രതയുമല്ലാതെ മറ്റൊന്നും കാണുന്നില്ല.
Os Tafssir em língua árabe:
Das notas do versículo nesta página:
• أن الله تعالى يخذل المنافقين في أشد أحوالهم حاجة وأكثرها شدة؛ جزاء نفاقهم وإعراضهم عن الهدى.
• അങ്ങേയറ്റം ആവശ്യവും പ്രയാസവും നേരിടുന്ന സമയത്ത് മുനാഫിഖുകളെ അല്ലാഹു കൈയൊഴിയും. അവരുടെ കാപട്യത്തിന്റെയും, സന്മാർഗത്തെ അവർ അവഗണിച്ചതിന്റെയും ശിക്ഷയാണത്.

• من أعظم الأدلة على وجوب إفراد الله بالعبادة أنه تعالى هو الذي خلق لنا ما في الكون وجعله مسخَّرًا لنا.
• അല്ലാഹുവിനെ മാത്രം ആരാധിക്കുക എന്ന കാര്യം നിർബന്ധമാണ്. അതിനുള്ള മഹത്തരമായ തെളിവുകളിലൊന്നാണ്, പ്രപഞ്ചത്തിലുള്ളതെല്ലാം റബ്ബ് നമുക്ക് വേണ്ടി സൃഷ്ടിക്കുകയും സൗകര്യപ്പെടുത്തിത്തരികയും ചെയ്തിരിക്കുന്നു എന്നത്.

• عجز الخلق عن الإتيان بمثل سورة من القرآن الكريم يدل على أنه تنزيل من حكيم عليم.
• അങ്ങേയറ്റം യുക്തിയുള്ളവനും എല്ലാം അറിയുന്നവനുമായ അല്ലാഹു അവതരിപ്പിച്ചതാണ് പരിശുദ്ധ ഖുർആൻ. ഖുർആനിലെ ഒരൊറ്റ സൂറത്തിനു സമാനമായതു കൊണ്ടുവരാൻ പോലും സൃഷ്ടികൾ അശക്തരാണ് എന്നത് ഇതിനുള്ള തെളിവാണ്.

 
Tradução dos significados Versículo: (20) Surah: Suratu Al-Baqarah
Índice de capítulos Número de página
 
Tradução dos significados do Nobre Qur’an. - Tradução Malayalam de Explicação Abreviada do Alcorão - Índice de tradução

Tradução Malayalam de "Explicação Abreviada do Alcorão" por Tafsir Center of Quranic Studies

Fechar