Tradução dos significados do Nobre Qur’an. - Tradução Malayalam de Explicação Abreviada do Alcorão * - Índice de tradução


Tradução dos significados Versículo: (41) Surah: Suratu An-Nisaa
فَكَیْفَ اِذَا جِئْنَا مِنْ كُلِّ اُمَّةٍ بِشَهِیْدٍ وَّجِئْنَا بِكَ عَلٰی هٰۤؤُلَآءِ شَهِیْدًا ۟ؕؔ
ഉയിർത്തെഴുന്നേൽപ്പിൻ്റെ നാളിൽ ഓരോ സമുദായത്തിൽ നിന്നും അവരുടെ നബിമാരെ നാം കൊണ്ട് വരികയും, തങ്ങളുടെ സമൂഹം പ്രവർത്തിച്ചതിന് അവരെ സാക്ഷി നിർത്തുകയും, താങ്കളുടെ സമൂഹത്തിൻ്റെ മേലുള്ള സാക്ഷിയായി താങ്കളെ നാം കൊണ്ടുവരികയും ചെയ്യുമ്പോൾ എന്തായിരിക്കും അവസ്ഥ?!
Os Tafssir em língua árabe:
Das notas do versículo nesta página:
• من كمال عدله تعالى وتمام رحمته أنه لا يظلم عباده شيئًا مهما كان قليلًا، ويتفضل عليهم بمضاعفة حسناتهم.
• അല്ലാഹു ഒരാളോടും യാതൊരു അനീതിയും -അതെത്ര മാത്രം ചെറുതാണെങ്കിലും- പ്രവർത്തിക്കുന്നതല്ല എന്നത് അവൻ്റെ പരിപൂർണ്ണ നീതിയുടെയും സമ്പൂർണ്ണമായ കാരുണ്യത്തിൻ്റെയും ഭാഗമാണ്. (അതോടൊപ്പം) അവരുടെ നന്മകൾ അവൻ ഇരട്ടിയിരട്ടിയാക്കി നൽകിക്കൊണ്ട് അവരോട് ഔദാര്യം ചൊരിയുകയും ചെയ്യുന്നതാണ്.

• من شدة هول يوم القيامة وعظم ما ينتظر الكافر يتمنى أن يكون ترابًا.
• (അല്ലാഹുവിനെ) നിഷേധിച്ചവർ പരലോകത്ത് മണ്ണായി തീരുന്നിരുന്നെങ്കിൽ എന്നാഗ്രഹിക്കുന്നതാണ്. ഉയിർത്തെഴുന്നേൽപ്പിൻ്റെ നാളിലെ ഭയാനകതയും ഭീകരതയും അത് ബോധ്യപ്പെടുത്തുന്നു.

• الجنابة تمنع من الصلاة والبقاء في المسجد، ولا بأس من المرور به دون مُكْث فيه.
• നിസ്കാരം, മസ്ജിദിൽ കഴിഞ്ഞു കൂടുക എന്നീ കാര്യങ്ങൾ ജനാബത്തുള്ളവർക്ക് പാടില്ല. മസ്ജിദിൽ കഴിച്ചു കൂട്ടാതെ, അവിടെ കൂടെ കടന്നു പോവുക എന്നത് അനുവദനീയമാണ്.

• تيسير الله على عباده بمشروعية التيمم عند فقد الماء أو عدم القدرة على استعماله.
• വെള്ളം ഇല്ലാതിരിക്കുകയോ, അത് ഉപയോഗിക്കാൻ സാധിക്കാതെ വരികയോ ചെയ്യുമ്പോൾ മണ്ണ് കൊണ്ട് തയമ്മും ചെയ്യാൻ അല്ലാഹു അനുവദിച്ചിരിക്കുന്നു. അല്ലാഹു അവൻ്റെ അടിമകൾക്ക് എളുപ്പം നൽകിയ കാര്യത്തിൽ പെട്ടതാണത്.

 
Tradução dos significados Versículo: (41) Surah: Suratu An-Nisaa
Índice de capítulos Número de página
 
Tradução dos significados do Nobre Qur’an. - Tradução Malayalam de Explicação Abreviada do Alcorão - Índice de tradução

Tradução Malayalam de "Explicação Abreviada do Alcorão" por Tafsir Center of Quranic Studies

Fechar