Tradução dos significados do Nobre Qur’an. - Tradução Malayalam de Explicação Abreviada do Alcorão * - Índice de tradução


Tradução dos significados Versículo: (11) Surah: Suratu Al-Araaf
وَلَقَدْ خَلَقْنٰكُمْ ثُمَّ صَوَّرْنٰكُمْ ثُمَّ قُلْنَا لِلْمَلٰٓىِٕكَةِ اسْجُدُوْا لِاٰدَمَ ۖۗ— فَسَجَدُوْۤا اِلَّاۤ اِبْلِیْسَ ؕ— لَمْ یَكُنْ مِّنَ السّٰجِدِیْنَ ۟
ജനങ്ങളേ! നിങ്ങളുടെ പിതാവ് ആദമിനെ നാം ഉണ്ടാക്കുകയും, ശേഷം അദ്ദേഹത്തെ ഏറ്റവും നല്ല രൂപത്തിലും ഘടനയിലും നാം സംവിധാനിക്കുകയും ചെയ്തു. പിന്നീട് അദ്ദേഹത്തിനോടുള്ള ആദരവായി കൊണ്ട് അദ്ദേഹത്തിന് സുജൂദ് ചെയ്യുവാൻ (സാഷ്ടാംഗം നമിക്കുവാൻ) നാം മലക്കുകളോട് കൽപ്പിച്ചു. അവർ കൽപ്പന നിറവേറ്റുകയും സുജൂദ് ചെയ്യുകയുമുണ്ടായി; ഇബ്'ലീസൊഴികെ. അവൻ അഹങ്കാരത്തോടെയും ധിക്കാരത്തോടെയും സുജൂദ് ചെയ്യാൻ വിസമ്മതിച്ചു നിലകൊണ്ടു.
Os Tafssir em língua árabe:
Das notas do versículo nesta página:
• من مقاصد إنزال القرآن الإنذار للكافرين والمعاندين، والتذكير للمؤمنين.
• (അല്ലാഹുവിനെ) നിഷേധിച്ചവർക്കും (സത്യത്തിനോട്) ശത്രുത പുലർത്തുന്നവർക്കും താക്കീത് നൽകലും, (അല്ലാഹുവിൽ) വിശ്വസിച്ചവർക്ക് ഉൽബോധനം നൽകലും ഖുർആൻ അവതരിപ്പിച്ചതിന് പിന്നിലുള്ള ലക്ഷ്യങ്ങളിൽ പെട്ടതാണ്.

• أنزل الله القرآن إلى المؤمنين ليتبعوه ويعملوا به، فإن فعلوا ذلك كملت تربيتهم، وتمت عليهم النعمة، وهُدُوا لأحسن الأعمال والأخلاق.
• ഖുർആൻ അല്ലാഹു അവനിൽ വിശ്വസിക്കുന്നവർക്ക് മേൽ അവതരിപ്പിച്ചിരിക്കുന്നത് അവർ അതിനെ പിൻപറ്റുകയും, അതിലുള്ളത് പ്രാവർത്തികമാക്കുകയും ചെയ്യുന്നതിനാണ്. അപ്രകാരം അവർ പ്രവർത്തിച്ചാൽ അവരുടെ (ഇസ്ലാമികമായ) ശിക്ഷണം പൂർത്തിയാവുകയും, അവരുടെ മേലുള്ള (അല്ലാഹുവിൻ്റെ) അനുഗ്രഹം സമ്പൂർണ്ണമാവുകയും, ഏറ്റവും നല്ല പ്രവർത്തനങ്ങളിലേക്കും സ്വഭാവത്തിലേക്കും അവർ നയിക്കപ്പെടുകയും ചെയ്തിരിക്കുന്നു.

• الوزن يوم القيامة لأعمال العباد يكون بالعدل والقسط الذي لا جَوْر فيه ولا ظلم بوجه.
• ഉയിർത്തെഴുന്നേൽപ്പിൻ്റെ നാളിൽ മനുഷ്യരുടെ പ്രവർത്തനങ്ങൾ തൂക്കിക്കണക്കാക്കപ്പെടുക നീതിപൂർവ്വകമായും കൃത്യതയോടെയും ആയിരിക്കും. അതിൽ യാതൊരു നിലക്കുമുള്ള അക്രമമോ അനീതിയോ ഉണ്ടാവുകയില്ല.

• هَيَّأ الله الأرض لانتفاع البشر بها، بحيث يتمكَّنون من البناء عليها وحَرْثها، واستخراج ما في باطنها للانتفاع به.
• അല്ലാഹു മനുഷ്യർക്ക് പ്രയോജനമെടുക്കാൻ യോജിച്ച നിലയിൽ ഭൂമിയെ സംവിധാനിച്ചിരിക്കുന്നു. അതിന് മുകളിൽ കെട്ടിടങ്ങൾ പടുത്തുയർത്താനും, കൃഷി ചെയ്യുവാനും, ഭൂമിക്കുള്ളിലുള്ളവ പുറത്തെടുക്കാനും ഉപകാരപ്പെടുത്താനും കഴിയുന്ന രൂപത്തിലാണ് ഭൂമിയുള്ളത്.

 
Tradução dos significados Versículo: (11) Surah: Suratu Al-Araaf
Índice de capítulos Número de página
 
Tradução dos significados do Nobre Qur’an. - Tradução Malayalam de Explicação Abreviada do Alcorão - Índice de tradução

Tradução Malayalam de "Explicação Abreviada do Alcorão" por Tafsir Center of Quranic Studies

Fechar