Ibisobanuro bya qoran ntagatifu - الترجمة المليبارية للمختصر في تفسير القرآن الكريم * - Ishakiro ry'ibisobanuro


Ibisobanuro by'amagambo Umurongo: (144) Isura: Al Baqarat (Inka)
قَدْ نَرٰی تَقَلُّبَ وَجْهِكَ فِی السَّمَآءِ ۚ— فَلَنُوَلِّیَنَّكَ قِبْلَةً تَرْضٰىهَا ۪— فَوَلِّ وَجْهَكَ شَطْرَ الْمَسْجِدِ الْحَرَامِ ؕ— وَحَیْثُ مَا كُنْتُمْ فَوَلُّوْا وُجُوْهَكُمْ شَطْرَهٗ ؕ— وَاِنَّ الَّذِیْنَ اُوْتُوا الْكِتٰبَ لَیَعْلَمُوْنَ اَنَّهُ الْحَقُّ مِنْ رَّبِّهِمْ ؕ— وَمَا اللّٰهُ بِغَافِلٍ عَمَّا یَعْمَلُوْنَ ۟
നബിയേ, താങ്കൾ ഇഷ്ടപ്പെടുന്ന ഭാഗത്തേക്ക് ഖിബ്'ല മാറ്റുന്ന വിഷയത്തിൽ വഹ്'യ് ഇറങ്ങുന്നതും പ്രതീക്ഷിച്ച് താങ്കളുടെ മുഖം ആകാശത്തേക്ക് തിരിഞ്ഞുകൊണ്ടിരിക്കുന്നത് നാം കാണുന്നുണ്ട്. അതിനാൽ ബൈത്തുൽ മുഖദ്ദസിന് പകരം നിനക്ക് ഇഷ്ടവും തൃപ്തിയുമുള്ള ഒരു ഖിബ്'ലയിലേക്ക് അഥവാ, മസ്ജിദുൽ ഹറാമിലേക്ക് നിന്നെ നാം തിരിക്കുകയാണ്. ഇനിമേൽ നീ നിൻറെ മുഖം മക്കയിലെ മസ്ജിദുൽ ഹറാമിൻറെ നേർക്ക് തിരിക്കുക. മുഅ്മിനുകളേ, നിങ്ങൾ എവിടെയായിരുന്നാലും നമസ്കാരത്തിന് അതിൻറെ നേർക്കാണ് മുഖം തിരിക്കേണ്ടത്. കിതാബ് നൽകപ്പെട്ട ജൂതന്മാർക്കും നസ്റാനികൾക്കും ഖിബ്'ലമാറ്റം തങ്ങളുടെ സ്രഷ്ടാവും നിയന്താവുമായവനിൽ നിന്നുള്ള സത്യമാണെന്ന് നന്നായി അറിയാം. കാരണം അക്കാര്യം അവരുടെ കിതാബിലുണ്ട്. സത്യത്തിൽ നിന്ന് പിന്തിരിഞ്ഞുകളയുന്ന ഇക്കൂട്ടർ പ്രവർത്തിക്കുന്നതിനെപ്പറ്റിയൊന്നും അല്ലാഹു അശ്രദ്ധനല്ല. അതെല്ലാം അല്ലാഹു അറിയുന്നുണ്ട്. അതിനുള്ള പ്രതിഫലം അവർക്കവൻ നൽകുകയും ചെയ്യും.
Ibisobanuro by'icyarabu:
Inyungu dukura muri ayat kuri Uru rupapuro:
• أن الاعتراض على أحكام الله وشرعه والتغافل عن مقاصدها دليل على السَّفَه وقلَّة العقل.
• അല്ലാഹുവിൻറെ മതനിയമങ്ങളോടും വിധികളോടും എതിരു പ്രകടിപ്പിക്കലും അതിൻറെ മഹത്തായ ഉദ്ദേശങ്ങളെക്കുറിച്ച് അശ്രദ്ധ നടിക്കലും വിഡ്ഢിത്വത്തിന്റെയും ബുദ്ധി ശൂന്യതയുടെയും തെളിവാണ്.

• فضلُ هذه الأمة وشرفها، حيث أثنى عليها الله ووصفها بالوسطية بين سائر الأمم.
• മറ്റ് സമുദായങ്ങളേക്കാൾ ഈ സമുദായം മധ്യമനിലപാടുള്ള ഉത്തമസമുദായമാണെന്ന അല്ലാഹുവിൻറെ പുകഴ്ത്തൽ ഈ സമുദായത്തിൻറെ ശ്രേഷ്ഠതയും മഹത്വവും വ്യക്തമാക്കുന്നു.

• التحذير من متابعة أهل الكتاب في أهوائهم؛ لأنهم أعرضوا عن الحق بعد معرفته.
• അഹ്ലുൽ കിതാബിനെ (മുൻപുള്ള കിതാബുകൾ നൽകപ്പെട്ട യഹൂദി-നസ്റാനികളെ) അവരുടെ തോന്നിവാസങ്ങൾ പിൻപറ്റുന്നതിൽ നിന്നും താക്കീത് നൽകുന്നു. കാരണം അവർ സത്യമറിഞ്ഞ ശേഷം സത്യത്തിൽ നിന്ന് പിന്തിരിയുകയാണ് ചെയ്തത്.

• جواز نَسْخِ الأحكام الشرعية في الإسلام زمن نزول الوحي، حيث نُسِخَ التوجه إلى بيت المقدس، وصار إلى المسجد الحرام.
• വഹ്'യിറങ്ങുന്ന കാലത്ത് മത നിയമങ്ങളിൽ ചിലത് അല്ലാഹു ദുർബലപ്പെടുത്തുകയുണ്ടായിട്ടുണ്ട്. നിസ്കരിക്കുമ്പോൾ മുഖം തിരിക്കേണ്ടുന്ന ഖിബ്'ല ബൈത്തുൽ മുഖദ്ദസിൽ നിന്ന് മസ്ജിദുൽ ഹറമിലേക്ക് മാറ്റിയത് അതിൽ പെട്ടതാണ്.

 
Ibisobanuro by'amagambo Umurongo: (144) Isura: Al Baqarat (Inka)
Urutonde rw'amasura numero y'urupapuro
 
Ibisobanuro bya qoran ntagatifu - الترجمة المليبارية للمختصر في تفسير القرآن الكريم - Ishakiro ry'ibisobanuro

الترجمة المليبارية للمختصر في تفسير القرآن الكريم، صادر عن مركز تفسير للدراسات القرآنية.

Gufunga