Check out the new design

Përkthimi i kuptimeve të Kuranit Fisnik - Përkthimi malajalamisht - Abdul-Hamid Hajder dhe Kenehi Muhamed * - Përmbajtja e përkthimeve

XML CSV Excel API
Please review the Terms and Policies

Përkthimi i kuptimeve Surja: Ez Zuhruf   Ajeti:
وَمَا نُرِیْهِمْ مِّنْ اٰیَةٍ اِلَّا هِیَ اَكْبَرُ مِنْ اُخْتِهَا ؗ— وَاَخَذْنٰهُمْ بِالْعَذَابِ لَعَلَّهُمْ یَرْجِعُوْنَ ۟
അവര്‍ക്ക് നാം ഓരോ ദൃഷ്ടാന്തവും കാണിച്ചുകൊടുത്തു കൊണ്ടിരുന്നത് അതിന്‍റെ മുൻപ് വന്നതിനെക്കാള്‍ മഹത്തരമായിക്കൊണ്ട് തന്നെയായിരുന്നു.(8) അവര്‍ (ഖേദിച്ചു) മടങ്ങുവാന്‍ വേണ്ടി നാം അവരെ ശിക്ഷകള്‍ മുഖേന പിടികൂടുകയും ചെയ്തു.
8) ദൃഷ്ടാന്തങ്ങള്‍ ഒന്നിനൊന്ന് മികച്ചതായിട്ടായിരുന്നു അവര്‍ക്ക് കാണിച്ചുകൊടുത്തിരുന്നതെന്നര്‍ഥം.
Tefsiret në gjuhën arabe:
وَقَالُوْا یٰۤاَیُّهَ السّٰحِرُ ادْعُ لَنَا رَبَّكَ بِمَا عَهِدَ عِنْدَكَ ۚ— اِنَّنَا لَمُهْتَدُوْنَ ۟
അവര്‍ പറഞ്ഞു: ഹേ, ജാലവിദ്യക്കാരാ! താങ്കളുമായി താങ്കളുടെ രക്ഷിതാവ് കരാര്‍ ചെയ്തിട്ടുള്ളതനുസരിച്ച് ഞങ്ങള്‍ക്കു വേണ്ടി താങ്കള്‍ അവനോട് പ്രാര്‍ത്ഥിക്കുക. തീര്‍ച്ചയായും ഞങ്ങള്‍ നേര്‍മാര്‍ഗം പ്രാപിക്കുന്നവര്‍ തന്നെയാകുന്നു.
Tefsiret në gjuhën arabe:
فَلَمَّا كَشَفْنَا عَنْهُمُ الْعَذَابَ اِذَا هُمْ یَنْكُثُوْنَ ۟
എന്നിട്ട് അവരില്‍ നിന്ന് നാം ശിക്ഷ എടുത്തുകളഞ്ഞപ്പോള്‍ അവരതാ വാക്കുമാറുന്നു.
Tefsiret në gjuhën arabe:
وَنَادٰی فِرْعَوْنُ فِیْ قَوْمِهٖ قَالَ یٰقَوْمِ اَلَیْسَ لِیْ مُلْكُ مِصْرَ وَهٰذِهِ الْاَنْهٰرُ تَجْرِیْ مِنْ تَحْتِیْ ۚ— اَفَلَا تُبْصِرُوْنَ ۟ؕ
ഫിര്‍ഔന്‍ തന്‍റെ ജനങ്ങള്‍ക്കിടയില്‍ ഒരു വിളംബരം നടത്തി. അവന്‍ പറഞ്ഞു: എന്‍റെ ജനങ്ങളേ, ഈജിപ്തിന്‍റെ ആധിപത്യം എനിക്കല്ലേ? ഈ നദികള്‍ ഒഴുകുന്നതാകട്ടെ എന്‍റെ കീഴിലൂടെയാണ്‌. എന്നിരിക്കെ നിങ്ങള്‍ (കാര്യങ്ങള്‍) കണ്ടറിയുന്നില്ലേ?
Tefsiret në gjuhën arabe:
اَمْ اَنَا خَیْرٌ مِّنْ هٰذَا الَّذِیْ هُوَ مَهِیْنٌ ۙ۬— وَّلَا یَكَادُ یُبِیْنُ ۟
അല്ല, ഹീനനായിട്ടുള്ളവനും വ്യക്തമായി സംസാരിക്കാന്‍ കഴിയാത്തവനുമായ ഇവനെക്കാള്‍ ഉത്തമന്‍ ഞാന്‍ തന്നെയാകുന്നു.(9)
9) മൂസാ നബി(ﷺ)ക്ക് സ്ഫുടതയോടെ സംസാരിക്കാന്‍ കഴിയുമായിരുന്നില്ല. അത് ഒരു ന്യൂനതയായി ഫിർഔൻ ചൂണ്ടിക്കാണിക്കുന്നു. യഥാർത്ഥത്തിൽ മൂസാ നബി(ﷺ)യല്ല; അവൻ തന്നെയായിരുന്നു ഹീനൻ. അല്ലാഹു നേരിട്ടു സംസാരിച്ച മഹാനായിരുന്നു മൂസാ (ﷺ). വ്യക്തമായി സംസാരിക്കാന്‍ കഴിയാത്തവനെന്ന് ഫിർഔൻ ആക്ഷേപിച്ച മൂസാ നബി(ﷺ)യെയാണ് അല്ലാഹു അതിന് തെരെഞ്ഞെടുത്തത്.
Tefsiret në gjuhën arabe:
فَلَوْلَاۤ اُلْقِیَ عَلَیْهِ اَسْوِرَةٌ مِّنْ ذَهَبٍ اَوْ جَآءَ مَعَهُ الْمَلٰٓىِٕكَةُ مُقْتَرِنِیْنَ ۟
അപ്പോള്‍ ഇവന്‍റെ മേല്‍ സ്വര്‍ണവളകള്‍ അണിയിക്കപ്പെടുകയോ, ഇവനോടൊപ്പം തുണയായിക്കൊണ്ട് മലക്കുകള്‍ വരികയോ ചെയ്യാത്തതെന്താണ്‌?(10)
10) സ്വര്‍ണാഭരണങ്ങളണിഞ്ഞ് മലക്കുകളുടെ അകമ്പടിയോടെ മൂസാ നബി(ﷺ) വരാത്തതെന്ത് എന്നാണ് ഫറോവയുടെ ചോദ്യം! യഥാർത്ഥത്തിൽ സ്വർണം ഇഹലോകത്ത് സ്ത്രീകളുടെ അലങ്കാരമാണ്. അത് പുരുഷന്മാർക്ക് യോജിക്കുകയില്ല. മലക്കുകൾ കൂടെ വരിക എന്നതിലല്ല കാര്യം. അവരുടെ സ്നേഹവും ആദരവുമാണ് പ്രധാനം. മൂസാ നബി(ﷺ) യേക്കാൾ ശ്രേഷ്ഠതയിൽ എത്രയോ താഴെയുള്ളവർക്കു വേണ്ടിപോലും മലക്കുകൾ പ്രാർത്ഥിക്കുകയും അവരെ മലക്കുകൾ ബഹുമാനിക്കുകയും ചെയ്യുന്നു.
Tefsiret në gjuhën arabe:
فَاسْتَخَفَّ قَوْمَهٗ فَاَطَاعُوْهُ ؕ— اِنَّهُمْ كَانُوْا قَوْمًا فٰسِقِیْنَ ۟
അങ്ങനെ ഫിര്‍ഔന്‍ തന്‍റെ ജനങ്ങളെ വിഡ്ഢികളാക്കി. അവര്‍ അവനെ അനുസരിച്ചു. തീര്‍ച്ചയായും അവര്‍ അധര്‍മ്മകാരികളായ ഒരു ജനതയായിരുന്നു.
Tefsiret në gjuhën arabe:
فَلَمَّاۤ اٰسَفُوْنَا انْتَقَمْنَا مِنْهُمْ فَاَغْرَقْنٰهُمْ اَجْمَعِیْنَ ۟ۙ
അങ്ങനെ അവര്‍ നമ്മെ പ്രകോപിപ്പിച്ചപ്പോള്‍ നാം അവരോട് പ്രതികാരനടപടി സ്വീകരിച്ചു. അവരെ നാം മുക്കി നശിപ്പിച്ചു.
Tefsiret në gjuhën arabe:
فَجَعَلْنٰهُمْ سَلَفًا وَّمَثَلًا لِّلْاٰخِرِیْنَ ۟۠
അങ്ങനെ അവരെ പൂര്‍വ്വമാതൃകയും പിന്നീട് വരുന്നവര്‍ക്ക് ഒരു ഉദാഹരണവും ആക്കിത്തീര്‍ത്തു.
Tefsiret në gjuhën arabe:
وَلَمَّا ضُرِبَ ابْنُ مَرْیَمَ مَثَلًا اِذَا قَوْمُكَ مِنْهُ یَصِدُّوْنَ ۟
മര്‍യമിന്‍റെ മകന്‍ ഒരു ഉദാഹരണമായി എടുത്തുകാണിക്കപ്പെട്ടപ്പോള്‍ നിന്‍റെ ജനതയതാ അതിന്‍റെ പേരില്‍ ആര്‍ത്തുവിളിക്കുന്നു.
Tefsiret në gjuhën arabe:
وَقَالُوْۤا ءَاٰلِهَتُنَا خَیْرٌ اَمْ هُوَ ؕ— مَا ضَرَبُوْهُ لَكَ اِلَّا جَدَلًا ؕ— بَلْ هُمْ قَوْمٌ خَصِمُوْنَ ۟
ഞങ്ങളുടെ ദൈവങ്ങളാണോ ഉത്തമം, അതല്ല, അദ്ദേഹമാണോ എന്നവര്‍ പറയുകയും ചെയ്തു. അവര്‍ നിന്‍റെ മുമ്പില്‍ അതെടുത്തു കാണിച്ചത് ഒരു തര്‍ക്കത്തിനായി മാത്രമാണ്‌.(11) എന്നു തന്നെയല്ല അവര്‍ പിടിവാശിക്കാരായ ഒരു ജനവിഭാഗമാകുന്നു.
11) 'നിങ്ങളും അല്ലാഹുവിനു പുറമെ നിങ്ങള്‍ ആരാധിക്കുന്നവയും നരകത്തിന്റെ ഇന്ധനമാകുന്നു' (21:98) എന്ന വചനമനുസരിച്ച് തങ്ങളുടെ ദൈവങ്ങള്‍ മാത്രമല്ല ക്രിസ്ത്യാനികളുടെ ആരാധ്യനായ ഈസാ നബി(ﷺ)യും നരകശിക്ഷയ്ക്ക് അവകാശിയാണെന്ന് വരില്ലേ? എന്നായിരുന്നു ബഹുദൈവാരാധകരുടെ കുതര്‍ക്കം. 21:101ല്‍ തന്നെ ഈ ചോദ്യത്തിന്നു മറുപടിയുണ്ട്. തങ്ങള്‍ ആരാധിക്കപ്പെടുന്നത് ഇഷ്ടപ്പെടാത്ത മലക്കുകളോ പ്രവാചകന്മാരോ സജ്ജനങ്ങളോ നരകത്തിലെ ഇന്ധനമാവുകയില്ലെന്ന് ഈ വചനം വ്യക്തമാക്കുന്നു.
Tefsiret në gjuhën arabe:
اِنْ هُوَ اِلَّا عَبْدٌ اَنْعَمْنَا عَلَیْهِ وَجَعَلْنٰهُ مَثَلًا لِّبَنِیْۤ اِسْرَآءِیْلَ ۟ؕ
അദ്ദേഹം നമ്മുടെ ഒരു ദാസന്‍ മാത്രമാകുന്നു. അദ്ദേഹത്തിന് നാം അനുഗ്രഹം നല്‍കുകയും അദ്ദേഹത്തെ ഇസ്രായീല്‍ സന്തതികള്‍ക്ക് നാം ഒരു മാതൃകയാക്കുകയും ചെയ്തു.
Tefsiret në gjuhën arabe:
وَلَوْ نَشَآءُ لَجَعَلْنَا مِنْكُمْ مَّلٰٓىِٕكَةً فِی الْاَرْضِ یَخْلُفُوْنَ ۟
നാം ഉദ്ദേശിച്ചിരുന്നെങ്കില്‍ (നിങ്ങളുടെ) പിന്‍തലമുറയായിരിക്കത്തക്കവിധം നിങ്ങളില്‍ നിന്നു തന്നെ നാം മലക്കുകളെ ഭൂമിയില്‍ ഉണ്ടാക്കുമായിരുന്നു.(12)
12) 'നിങ്ങള്‍ക്ക് പകരം ഭൂമിയില്‍ മലക്കുകളെ ആക്കുമായിരുന്നു' എന്നും അര്‍ത്ഥം നല്കപ്പെട്ടിട്ടുണ്ട്. പിതാവില്ലാതെ ജനിച്ചു എന്നത് ഒരാളുടെ ദിവ്യത്വത്തിന് തെളിവാകുന്നില്ല. എവിടെയും ഏതുതരം സൃഷ്ടിപ്പും നടത്താന്‍ അല്ലാഹുവിന് കഴിവുണ്ട്. ഒരു സൃഷ്ടിയുടെ അസാധാരണത്വം അതിനെ ആരാധ്യപദവിയിലേക്കുയര്‍ത്തുന്ന ഘടകമല്ല. ആരാധ്യത സ്രഷ്ടാവിന് മാത്രമാണുള്ളത്.
Tefsiret në gjuhën arabe:
 
Përkthimi i kuptimeve Surja: Ez Zuhruf
Përmbajtja e sureve Numri i faqes
 
Përkthimi i kuptimeve të Kuranit Fisnik - Përkthimi malajalamisht - Abdul-Hamid Hajder dhe Kenehi Muhamed - Përmbajtja e përkthimeve

E përkthyen Abulhamid Hajder el-Medeni dhe Kunhi Muhamed.

Mbyll