Check out the new design

Përkthimi i kuptimeve të Kuranit Fisnik - El Muhtesar fi tefsir el Kuran el Kerim - Përkthimi malajalamisht * - Përmbajtja e përkthimeve


Përkthimi i kuptimeve Ajeti: (83) Surja: El Isra
وَاِذَاۤ اَنْعَمْنَا عَلَی الْاِنْسَانِ اَعْرَضَ وَنَاٰ بِجَانِبِهٖ ۚ— وَاِذَا مَسَّهُ الشَّرُّ كَانَ یَـُٔوْسًا ۟
മനുഷ്യന് നാം ആരോഗ്യമോ സമ്പത്തോ പോലുള്ള വല്ല അനുഗ്രഹവും നൽകിയാൽ അവനതാ അല്ലാഹുവിന് നന്ദി കാണിക്കുന്നതിൽ നിന്നും, അവനെ അനുസരിക്കുന്നതിൽ നിന്നും തിരിഞ്ഞു കളയുകയും, അഹങ്കാരത്തോടെ അതിൽ നിന്നെല്ലാം അകലം പാലിക്കുകയും ചെയ്യുന്നു. അവന് വല്ല രോഗമോ ദാരിദ്ര്യമോ പോലുള്ള വല്ലതും ബാധിച്ചാലാകട്ടെ, അവനതാ അല്ലാഹുവിൻ്റെ കാരുണ്യത്തിൽ നിന്ന് കടുത്ത നിരാശയുള്ളവനും പ്രതീക്ഷയറ്റവനുമായി തീരുന്നു.
Tefsiret në gjuhën arabe:
Dobitë e ajeteve të kësaj faqeje:
• في الآيات دليل على شدة افتقار العبد إلى تثبيت الله إياه، وأنه ينبغي له ألا يزال مُتَمَلِّقًا لربه أن يثبته على الإيمان.
• അല്ലാഹുവിൻ്റെ പക്കൽ നിന്ന് സ്ഥൈര്യം നൽകപ്പെടുക എന്നത് ഓരോ മനുഷ്യനും എത്ര മാത്രം ആവശ്യമുള്ളതാണെന്ന് ഈ ആയത്തുകൾ അറിയിക്കുന്നു. അതിനാൽ ഈമാനിൽ ഉറപ്പിച്ചു നിർത്താൻ തൻ്റെ രക്ഷിതാവിനോട് ആഗ്രഹത്തോടെ തേടിക്കൊണ്ടിരിക്കുക എന്നത് അവന് വളരെ ആവശ്യകരമാണ്.

• عند ظهور الحق يَضْمَحِل الباطل، ولا يعلو الباطل إلا في الأزمنة والأمكنة التي يكسل فيها أهل الحق.
• സത്യം പ്രകടമാകുന്നതോടെ അസത്യം കെട്ടടങ്ങും. സത്യത്തിൻ്റെ വക്താക്കൾ മടിയന്മാരായി തീരുന്ന സ്ഥലങ്ങളിലും സമയങ്ങളിലുമല്ലാതെ അസത്യത്തിന് വിജയിക്കാൻ കഴിയില്ല.

• الشفاء الذي تضمنه القرآن عام لشفاء القلوب من الشُّبَه، والجهالة، والآراء الفاسدة، والانحراف السيئ والمقاصد السيئة.
• ഹൃദയത്തെ ബാധിക്കുന്ന സംശയങ്ങൾ, അജ്ഞത, പിഴച്ച ചിന്താഗതികൾ, മോശം വഴികേടുകൾ, ദുരുദ്ദേശങ്ങൾ പോലുള്ള എല്ലാത്തിനുമുള്ള ശമനം ഖുർആൻ ഉൾക്കൊള്ളുന്നു.

• في الآيات دليل على أن المسؤول إذا سئل عن أمر ليس في مصلحة السائل فالأولى أن يعرض عن جوابه، ويدله على ما يحتاج إليه، ويرشده إلى ما ينفعه.
• ചോദ്യകർത്താവിന് പ്രയോജനമില്ലാത്ത ചോദ്യങ്ങളാണ് ചോദിക്കുന്നതെങ്കിൽ ചോദിക്കപ്പെട്ടവർ അതിന് മറുപടി നൽകാതെ തിരിഞ്ഞു കളയുകയും, അവന് ആവശ്യമുള്ളതിലേക്ക് വഴികാണിക്കുകയും, ഉപകാരപ്രദമായതിലേക്ക് മാർഗദർശനം നൽകുകയുമാണ് നല്ലത് എന്നതിന് ഈ ആയത്തുകളിൽ തെളിവുണ്ട്.

 
Përkthimi i kuptimeve Ajeti: (83) Surja: El Isra
Përmbajtja e sureve Numri i faqes
 
Përkthimi i kuptimeve të Kuranit Fisnik - El Muhtesar fi tefsir el Kuran el Kerim - Përkthimi malajalamisht - Përmbajtja e përkthimeve

Botuar nga Qendra e Tefsirit për Studime Kuranore.

Mbyll