Check out the new design

Përkthimi i kuptimeve të Kuranit Fisnik - El Muhtesar fi tefsir el Kuran el Kerim - Përkthimi malajalamisht * - Përmbajtja e përkthimeve


Përkthimi i kuptimeve Ajeti: (24) Surja: El A’raf
قَالَ اهْبِطُوْا بَعْضُكُمْ لِبَعْضٍ عَدُوٌّ ۚ— وَلَكُمْ فِی الْاَرْضِ مُسْتَقَرٌّ وَّمَتَاعٌ اِلٰی حِیْنٍ ۟
അല്ലാഹു ആദമിനോടും ഹവ്വാഇനോടും ഇബ്'ലീസിനോടുമായി പറഞ്ഞു: സ്വർഗത്തിൽ നിന്ന് നിങ്ങൾ ഭൂമിയിലേക്ക് ഇറങ്ങിപ്പോവുക. നിങ്ങളിൽ ചിലർ മറ്റു ചിലർക്ക് ശത്രുക്കളായിരിക്കും. നിശ്ചയിക്കപ്പെട്ട ഒരു സമയം വരെ നിങ്ങൾക്ക് ഭൂമിയിൽ വാസസ്ഥലമുണ്ടായിരിക്കും. നിർണ്ണയിക്കപ്പെട്ട ഒരു അവധി വരെ അവിടെയുള്ളത് നിങ്ങൾക്ക് ആസ്വദിക്കുകയും ചെയ്യാം.
Tefsiret në gjuhën arabe:
Dobitë e ajeteve të kësaj faqeje:
• من أَشْبَهَ آدم بالاعتراف وسؤال المغفرة والندم والإقلاع - إذا صدرت منه الذنوب - اجتباه ربه وهداه. ومن أَشْبَهَ إبليس - إذا صدر منه الذنب بالإصرار والعناد - فإنه لا يزداد من الله إلا بُعْدًا.
• തെറ്റുകളും തിന്മകളും സംഭവിച്ചാൽ ആദമിനോട് സാദൃശ്യപ്പെട്ടുകൊണ്ട് തെറ്റ് ഏറ്റു പറയുകയും, അല്ലാഹുവിനോട് പാപമോചനം തേടുകയും, സംഭവിച്ചു പോയ തെറ്റിൽ ഖേദിക്കുകയും, പിന്നീട് തിന്മ ഉപേക്ഷിക്കുകയും ചെയ്താൽ അല്ലാഹു അവനെ തെരഞ്ഞെടുക്കുകയും സന്മാർഗത്തിലേക്ക് നയിക്കുകയും ചെയ്യും. എന്നാൽ തെറ്റുകൾ സംഭവിച്ചാൽ ഇബ്'ലീസിനോട് സാദൃശ്യപ്പെട്ടുകൊണ്ട് തൻ്റെ തിന്മയിൽ തന്നെ തുടരുകയും ധിക്കാരം കാണിക്കുകയും ചെയ്താൽ അവൻ അല്ലാഹുവിൽ നിന്ന് അകൽച്ചയല്ലാതെ മറ്റൊന്നും നേടുകയില്ല.

• اللباس نوعان: ظاهري يستر العورةَ، وباطني وهو التقوى الذي يستمر مع العبد، وهو جمال القلب والروح.
• വസ്ത്രം രണ്ട് രൂപത്തിലുണ്ട്. ഒന്ന് ഗുഹ്യസ്ഥാനങ്ങളെ മറക്കുന്ന ബാഹ്യമായ വസ്ത്രം. രണ്ടാമത്തേത് ഒരു അടിമയോടൊപ്പം എപ്പോഴും നിലകൊള്ളുന്ന തഖ്'വയാകുന്ന (അല്ലാഹുവിനോടുള്ള സൂക്ഷ്മത) ഉൾവസ്ത്രവും. ഹൃദയത്തിൻ്റെയും ആത്മാവിൻ്റെയും ഭംഗി അതിലാകുന്നു.

• كثير من أعوان الشيطان يدعون إلى نزع اللباس الظاهري؛ لتنكشف العورات، فيهون على الناس فعل المنكرات وارتكاب الفواحش.
• പിശാചിൻ്റെ സഹായികളിൽ അധികപേരും ബാഹ്യമായ വസ്ത്രം ഊരിയെറിയാൻ ക്ഷണിക്കുന്നവരാണ്. അപ്പോഴാണ് ഗോപ്യസ്ഥാനങ്ങൾ വെളിപ്പെടുക. അതോടെ തിന്മകൾ പ്രവർത്തിക്കുന്നതും, വൃത്തികേടുകൾ ചെയ്യുന്നതും മനുഷ്യർക്ക് നിസ്സാരമായി തീരും.

• أن الهداية بفضل الله ومَنِّه، وأن الضلالة بخذلانه للعبد إذا تولَّى -بجهله وظلمه- الشيطانَ، وتسبَّب لنفسه بالضلال.
• സന്മാർഗം സ്വീകരിക്കാനുള്ള സൗഭാഗ്യം അല്ലാഹുവിൻ്റെ പക്കൽ മാത്രമാണ്. അവൻ്റെ ഔദാര്യവും അനുഗ്രഹവും മാത്രമാണത്. അല്ലാഹു ഒരുവനെ കൈവിട്ടാലാണ് അവൻ വഴികേടിലാവുക. അജ്ഞതയും അതിക്രമവും കാരണം പിശാചിനെ രക്ഷാധികാരിയായി സ്വീകരിക്കുകയും സ്വയം വഴികേടിന് കാരണമാവുകയും ചെയ്താലാണ് അത് സംഭവിക്കുക.

 
Përkthimi i kuptimeve Ajeti: (24) Surja: El A’raf
Përmbajtja e sureve Numri i faqes
 
Përkthimi i kuptimeve të Kuranit Fisnik - El Muhtesar fi tefsir el Kuran el Kerim - Përkthimi malajalamisht - Përmbajtja e përkthimeve

Botuar nga Qendra e Tefsirit për Studime Kuranore.

Mbyll